റിലയൻസ് ജിയോ വരിക്കാർ അറിഞ്ഞിരിക്കേണ്ട 400 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകൾ ജിയോ തങ്ങളുടെ പ്രീപെയ്ഡ് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 400 രൂപയിൽ താഴെ മാത്രം ചിലവഴിച്ചും ഉപയോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നേടാൻ സാധിക്കും. ജിയോയുടെ മികച്ച ചില പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ജിയോ 149 രൂപ പ്ലാൻ
 

ജിയോ 149 രൂപ പ്ലാൻ

ജിയോയുടെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതായത് പ്രതിദിനം 1 ജിബി വീതമാണ് ലഭിക്കുന്നത്. ജിയോ നമ്പറുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 300 മിനിറ്റ് എഫ്‌യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളുകളുമാണ് ജിയോ നൽകുന്നത്. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ദിവസവും 100 സൌജന്യ എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ 199 രൂപ പ്ലാൻ

ജിയോ 199 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അതായത് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ നമ്പറുകളിലേക്ക് അൺലിമിറ്റഡ് കോളിങ് നൽകുന്ന ഈ പ്ലാൻ മറ്റ് നമ്പരുകളിലേക്ക് 1000 മിനിറ്റ് എഫ്‌യുപി ലിമിറ്റോടെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും നൽകുന്നു. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പ്ലാനിലൂടെ ദിവസവും 100 സൌജന്യ എസ്എംഎസുകളും ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോഫൈബറിന്റെ മികച്ച പ്ലാനുകൾ; വിലയും ആനുകൂല്യങ്ങളും

ജിയോ 249 രൂപ പ്ലാൻ

ജിയോ 249 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ, ദിവസവും 100 സൌജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

ജിയോ 349 രൂപ പ്ലാൻ
 

ജിയോ 349 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 349 രൂപ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ നമ്പറുകളിലേക്കും സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ഈ പ്ലാൻ ദിവസവും100 എസ്എംഎസുകളും നൽകും.

ജിയോ 399 രൂപ പ്ലാൻ

ജിയോ 399 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2000 മിനിറ്റ് കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

കൂടുതൽ വായിക്കുക: 4,000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓർബിക് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ജിയോ

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio is the largest telecom operator in India. Jio has included in its prepaid portfolio a number of plans where users can choose the calling and data benefits as per their requirement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X