Home
News

ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. കുറഞ്ഞ വിലയിൽ ഡാറ്റയും സൌജന്യ കോളുകളും നൽകികൊണ്ട് ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ ജിയോ മാറ്റിയെടുത്തു. ജിയോ 600 രൂപയിൽ താഴെയുള്ള വിലയിൽ മികച്ച ചില പ്ലാനുകൾ നൽകുന്നുണ്ട്. 349 രൂപ, 399 രൂപ, 444 രൂപ, 555 രൂപ, 599 രൂപ എന്നീ നിരക്കുകളിലുള്ള മികച്ച ചില പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

റിലയൻസ് ജിയോയുടെ 349 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 349 രൂപ പ്ലാൻ

ദിവസവും ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാനാണ് 349 രൂപയുടേത്. ഈ പ്ലാനിലൂടെ ജിയോ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസ് നൽകുന്ന പ്ലാൻ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്.

റിലയൻസ് ജിയോയുടെ 399 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 399 രൂപ പ്ലാൻ

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന റിലയൻസ് ജിയോയുടെ ജനപ്രീയ പ്ലാനാണ് 399 രൂപയുടേത്. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്, മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2000 മിനിറ്റ് കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു.

റിലയൻസ് ജിയോയുടെ 444 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 444 രൂപ പ്ലാൻ

444 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 2000 മിനിറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 112 ജിബി ഡാറ്റയാണ് നൽകുന്നത്.

റിലയൻസ് ജിയോയുടെ 555 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 555 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 555 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റി ഉണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 128 ജിബി 4ജി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനിറ്റ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസ് നൽകുന്ന ഈ പ്ലാൻ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

റിലയൻസ് ജിയോയുടെ 599 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 599 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റയും ജിയോ ഈ പ്ലാനിലൂടെ നൽകുന്നു. ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനിറ്റ് കോളുകളുമാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസ് നൽകുന്ന പ്ലാൻ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു.

More from GizBot

Best Mobiles in India

English summary
Jio offers some great plans for less than Rs 600. We are looking at some of the best plans at Rs 349, Rs 399, Rs 444, Rs 555 and Rs 599.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X