Just In
- 13 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 14 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 15 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 16 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം
ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര മാറ്റിയ കമ്പനിയാണ് റിലയൻസ് ജിയോ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള കമ്പനിയായി മാറിയ ജിയോയുടെ വിജയ രഹസ്യം മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ്. കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന ജിയോയുടെ പ്ലാനുകൾ ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റ ഉപഭോഗ ശീലത്തെ പോലും മാറ്റി മറിച്ചിട്ടുണ്ട്.

ദിവസവും 2 ജിബി ഡാറ്റ വരെ ഉപയോഗിക്കുന്ന ധാരാളം ആളുകൾ രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ ഈ ഡാറ്റ ആനുകൂല്യം നൽകുന്ന കിടിലൻ പ്ലാനുകൾ ജിയോ നൽകുന്നു. 249 രൂപ മുതൽ വില ആരംഭിക്കുന്ന ഈ പ്ലാനുകൾക്ക് 2879 രൂപ വരെ വിലയുണ്ട്. വിവിധ വാലിഡിറ്റി കാലയളവിൽ വിവിധ അധിക ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാനുകൾ വരുന്നത്. ജിയോ നൽകുന്ന ദിവസവും 2 ജിബി ഡാറ്റയുള്ള പ്ലാനുകൾ നോക്കാം.

249 രൂപയുടെ പ്ലാൻ
ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞതാണഅ 249 രൂപയുടേത്. ഈ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ജിയോ 46 ജിബി ഡാറ്റയാണ് വരിക്കാർക്ക് നൽകുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാൻ എല്ലാ ജിയോ ആപ്പുകളിലേക്കും കോപ്ലിമെന്ററി സബ്ക്രിപ്ഷനും നൽകുന്നുണ്ട്.

299 രൂപയുടെ പ്ലാൻ
ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 299 രൂപയുടേത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് 299 രൂപ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസേനയുള്ള 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാനിലൂടെ എല്ലാ ജിയോ ആപ്പുകളിലേക്കുമുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും ലഭിക്കും.

533 രൂപയുടെ പ്ലാൻ
കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ധാരാളം വരിക്കാർ ജിയോയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ 56 ദിവസം വാലിഡിറ്റി നൽകുന്ന നിരവധി പ്ലാനുകൾ ടെലിക്കോം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന വിഭാഗത്തിലുള്ള ജിയോയുടെ രണ്ട് മാസം വാലിഡിറ്റിയുള്ള പ്ലാനാണ് 533 രൂപയുടേത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ജിയോ സേവനങ്ങളിലേക്കുള്ള ആക്സസും പ്ലാൻ അധിക ആനുകൂല്യമായി നൽകുന്നു.

719 രൂപയുടെ പ്ലാൻ
ജിയോയുടെ 719 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് 719 രൂപ പ്ലാൻ നൽകുന്നത്. ജിയോ സേവനങ്ങളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള 2 ജിബി എഫ്യുപി അവസാനിച്ച് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം.

799 രൂപയുടെ പ്ലാൻ
ജിയോ നൽകുന്ന 799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 719 രൂപ പ്ലാനിനെക്കാൾ കുറഞ്ഞ വാലിഡിറ്റിയാണ് നൽകുന്നത്. എന്നാൽ ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്നുണ്ട്. ഈ പ്ലാൻ 56 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ്, ജിയോ സേവനങ്ങളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങലും ഈ പ്ലാനിലൂട ലഭിക്കും.

1066 രൂപയുടെ പ്ലാൻ
ജിയോ നൽകുന്ന 1066 രൂപ വിലയുള്ള പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കുന്നു. 719 രൂപ പ്ലാനിന്റെ അതേ വാലിഡിറ്റിയും ആനുകൂല്യങ്ങളുമാണ് ഈ പ്ലാനിനും ഉള്ളത്. എന്നാൽ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 173 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും നൽകുന്ന 2 ജിബി ഡാറ്റയ്ക്ക് പുറമേ മൊത്തത്തിൽ 5 ജിബി സൌജന്യ ഡാറ്റയും ലഭിക്കും. 1066 രൂപ പ്ലാൻ തിരഞ്ഞെടുത്താൽ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

2879 രൂപയുടെ പ്ലാൻ
ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ വില കൂടിയ പ്ലാനാണ് 2879 രൂപയുടേത്. ഈ പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസ് വീതവും നൽകുന്നു. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനുമായിട്ടാണ് ഈ പ്ലാൻ വരുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470