500 രൂപയിൽ താഴെ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. സേവനം ആരംഭിച്ചത് മുതൽ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച പ്ലാനുകൾ നൽകിയാണ് ജിയോ ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം സ്ഥാനം നേടിയെടുത്തത്. ഈ വർഷം തുടക്കത്തിൽ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾ പൂർണമായും സൌജന്യമാക്കിയതോടെ ജിയോയുടെ പ്ലാനുകൾ വിഐ, എയർടെൽ എന്നീ പ്ലാനുകളെക്കാൾ മികച്ച ആനുകൂല്യം നൽകുന്നവയായി മാറി.

ജിയോയ്ക്ക് എല്ലാ വില വിഭാഗത്തിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ഉണ്ട്. 500 രൂപയിൽ താഴെ വിലയുള്ള നിരവധി പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. ഈ പ്ലാനുകൾ 1 ജിബി, 1.5 ജിബി, 2 ജിബി, 3 ജിബി എന്നിങ്ങനെയുള്ള ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെ വാലിഡിറ്റി നൽകുന്ന പ്ലാനുകളും ഈ വിഭാഗത്തിൽ ഉണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ അടക്കമുള്ള ഒടിടി സബ്ക്രിപ്ഷനുകൾ നൽകുന്ന പ്ലാനുകളും ജിയോ 500 രൂപയിൽ താഴെ വിലയിൽ നൽകുന്നു.

149 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 149 രൂപ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളുള്ള പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റ നൽകുന്നു. അതായത് ദിവസവും 1 ജിബി ഡാറ്റ ലഭിക്കും. 100 സൌജന്യ എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

199 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ മൊത്തം 42 ജിബി ഡാറ്റ ലഭിക്കും. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു.

249 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനിലൂടെ മൊത്തം 56 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകളും പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ, ദിവസവും 100 സൌജന്യ എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

349 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 349 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്നു. എല്ലാ ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

399 രൂപ പ്രീപെയ്ഡ് പ്ലാൻ
399 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ജിയോ ദിവസവും 1.5 ജിബി ഡാറ്റയും 56 ദിവസം വാലിഡിറ്റിയുമാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യമാണ്.

401 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ്. മൊത്തം 90 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അതായത് ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്നു. 6 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് 1 വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും.

444 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 444 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications