ജിയോ, എയർടെൽ, വിഐ ദീർഘകാല പ്ലാനുകളെ നേരിടാൻ ബിഎസ്എൻഎല്ലിന്റെ 1999 രൂപ പ്ലാൻ
ബിഎസ്‌എൻഎൽ അടുത്തിടെ തങ്ങളുടെ 1,999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ചിരുന്നു. നേരത്തെ നൽകിയിരുന്നത് 365 ദിവസമായിരുന്നുവെങ്കിൽ ഇപ്പോഴത് 425 ദിവസമാണ്. ഈ വാലിഡിറ്റി വർധനവോടെ മറ്റ് ടെലിക്കോം കമ്പനികളുടെ ദീർഘകാല പ്ലാനുകളെക്കാൾ മികച്ച പ്ലാനായി ഇത് മാറുന്നു. ജിയോ, എയർടെൽ, വിഐ (വോഡഫോൺ ഐഡിയ) എന്നിവയ്ക്കും ഒരു വർഷത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ഉണ്ട്.

ബിഎസ്എൻഎല്ലിന്റെ 1,999 രൂപ പ്ലാനിന് സമാനമായ പ്ലാൻ പരിശോധിച്ചാൽ, വിഐക്ക് 2,595 രൂപ വിലയുള്ള പ്ലാനാണ് ഉള്ളത്. എയർടെല്ലിന്റെ ഈ വിഭാഗത്തിലുള്ള പ്ലാൻ 2,498 രൂപ വിലയുള്ള പ്ലാനാണ്. ജിയോയുടെ ഈ വിഭാഗത്തിലെ പ്ലാനിന് 2,121 രൂപയാണ് വില. ഈ പ്ലാനുകളെല്ലാം ഡാറ്റ, സൌജന്യ കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനുകളിലൂടെ ചില അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ബിഎസ്‌എൻഎൽ 1,999 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 1,999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. 365 ദിവസത്തേക്ക് ലോക്ദുൻ കണ്ടന്റും ഈ പ്ലാൻ നൽകുന്നു. ഉപയോക്താവിന് അൺലിമിറ്റഡ് കോളർ ട്യൂൺ ചേഞ്ചിങ് ഓപ്ഷനും 2 മാസത്തേക്ക് ഇറോസ് നൌ സബ്സ്ക്രിപ്ഷനും ലഭിക്കും. ഈ പ്ലാനിന് 425 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

വിഐ 2,595 രൂപ പ്ലാൻ
വിഐയുടെ ൽ 2,595 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങും ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുമാണ് ലഭിക്കുന്നത്. സീ5 പ്രീമിയം, വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള 1 വർഷത്തെ ആക്സസ് എന്നിവയും ലഭിക്കും. എംപിഎല്ലിൽ ക്യാഷ് ബോണസ്, സൊമാറ്റോയിൽ ഓർഡർ ചെയ്യുമ്പോൾ കിഴിവുകൾ എന്നിവയടക്കമുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐയുടെ ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' ഓഫറും ഈ പ്ലാനിന് ബാധകമാണ്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

ജിയോയുടെ 2,121 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 2,121 രൂപ വിലയുള്ള പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ജിയോ നമ്പരുകളിലേക്ക് വിളിക്കാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനകൂല്യങ്ങളും ലഭിക്കും. മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് കോളുകളാണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. ദിവസവും 100 എസ്എംഎസ്, 1.5 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെല്ലിന്റെ 2,498 രൂപ പ്ലാൻ
എയർടെല്ലിന്റെ 2,498 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയുടെ സബ്ക്രിപ്ഷനും ഷാ അക്കാദമിയുടെ 1 വർഷത്തെ ആക്സസ്, ഫാസ്റ്റ് ടാഗ് ഇടപാടിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.


Click it and Unblock the Notifications








