എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച ദീർഘകാല പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ മറ്റൊരു താരിഫ് വർദ്ധനവ് കൂടി വരാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളുണ്ട്. അടുത്ത താരിഫ് വർധനയിൽ ടെലിക്കോം കമ്പനികൾ എത്രത്തോളമായിരിക്കും ഡാറ്റയ്ക്കും കോളുകൾക്കും ഉപയോക്താവിൽ നിന്നും ഈടാക്കുക എന്ന കാര്യം വ്യക്തമല്ല. ഈ താരിഫ് നിരക്ക് നിങ്ങളെ ബാധിക്കാതിരിക്കാൻ ഒരു വഴിയുണ്ട്. ദീർഘകാല പ്ലാനുകൾ റീചാർജ് ചെയ്താൽ ആ പ്ലാനുകളുടെ കാലാവധി അവസാനിക്കുന്നത് വരെ നിങ്ങൾക്ക് പുതിയ താരിഫ് നിരക്കിൽ പ്ലാനുകൾ റീചാർജ് ചെയ്യേണ്ടി വരില്ല.

 

എയർടെൽ, ജിയോ, വിഐ

എയർടെൽ, ജിയോ, വിഐ തുടങ്ങിയ ഇന്ത്യയിലെ മുൻനിര സ്വകാര്യ കമ്പനികളെല്ലാം ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിയുള്ള ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. താരിഫ് വർധനവ് ഉടനേ ഉണ്ടായാലും അടുത്ത ഒരു വർഷം വരെ സേവനം ആസ്വദിക്കാൻ എയർടെൽ, ജിയോ, വിഐ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ആകർഷകമായ ദീർഘകാല പ്ലാനുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾ

എയർടെൽ

എയർടെൽ

എയർടെൽ നിരവധി ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. 2,698 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ബോണസ് ഡാറ്റ ലഭിക്കില്ല. ഉപഭോക്താവിന് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലും ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. 2,698 രൂപ പ്ലാനിലൂടെ 399 രൂപ വിലയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തേക്കുള്ള വിഐപി സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. ഈ പ്ലാനിന് 365 ദിവസം വാലിഡിറ്റിയാണ് ഉള്ളത്. ഇതിനൊപ്പം എയർടെൽ എക്‌സ്ട്രീം പ്രീമിയം സബ്ക്രിപ്ഷനും ഉപയോക്താവിന് ലഭിക്കും.

റിലയൻസ് ജിയോ
 

റിലയൻസ് ജിയോ

ജിയോയിലൂടെ ഉപയോക്താക്കൾക്ക് ധാരാളം ദീർഘകാല പ്ലാനുകൾ കമ്പനി നൽകുന്നുണ്ട്. ഇതിൽ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാൻ 2,599 രൂപയുടേതാണ്. എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും സബ്ക്രിപ്ഷനമൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഒരു വർഷം മുഴുവൻ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ആ പ്ലാൻ 10 ജിബി ബോണസ് ഡാറ്റയും ദിവസവും 2 ജിബി ഡാറ്റയുമാണ് നൽുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നമ്പരുകളിലേക്ക് 12,000 മിനുറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾ

വിഐ

വിഐ

വിഐ (വോഡഫോൺ ഐഡിയ) നിലവിൽ 2,595 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങും പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 999 രൂപ വിലമതിക്കുന്ന സീ5 പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. എയർടെലും ജിയോയും ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യത്തോടെ പ്ലാനുകൾ നൽകുമ്പോൾ എയർടെൽ സീ5 സബ്ക്രിപ്ഷനാണ് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.

Best Mobiles in India

English summary
All the leading private companies in India like Airtel, Jio and Vi are offering attractive plans with long validity to the customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X