താരിഫ് നിരക്കുകൾ വർധിക്കുന്നതിന് മുമ്പ് റീചാർജ് ചെയ്യാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

|

ഈ വർഷത്തിന്റെ പാദത്തിലോ അതിന് ശേഷമോ ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. എത്ര വർധനവായിരിക്കും ഈ പ്ലാനുകളിൽ ഉണ്ടായിരിക്കുക എന്ന കാര്യത്തിൽ സൂചനകളൊന്നും ഇല്ല. കഴിഞ്ഞ ഡിസംബറിൽ കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മിക്കതും എന്നതിനാൽ താരിഫ് വൈകാതെ വർധിപ്പിച്ചേക്കും.

 

താരിഫ്

താരിഫ് നിരക്കുകൾ വർധിപ്പിച്ചാലും കുറച്ച് കാലത്തേക്ക് കൂടി നിലവിലുള്ള നിരക്കുകളിൽ പ്ലാനുകൾ നേടാനുള്ള ഒരേയൊരു വഴി ദീർഘകാല പ്ലാനുകൾ റീചാർജ് ചെയ്യുക എന്നതാണ്. താരിഫ് നിരക്ക് വർധിപ്പിച്ചാൽ പോലും നിങ്ങൾ റീചാർജ് ചെയ്തിരിക്കുന്ന ദീർഘകാല പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കും വരെ ആനുകൂല്യങ്ങൾ ലഭിക്കും. എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), ജിയോ എന്നിവയുടെ ഏറ്റവും മികച്ച ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ വീണ്ടും താരിഫ് നിരക്കുകൾ വർധിപ്പിക്കുമോ?, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ വീണ്ടും താരിഫ് നിരക്കുകൾ വർധിപ്പിക്കുമോ?, അറിയേണ്ടതെല്ലാം

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ നിരവധി പ്രീപെയ്ഡ് പായ്ക്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ജിയോയുടെ ദീർഘകാല പ്രീപെയ്ഡ് പായ്ക്കുകളിൽ മികച്ച രണ്ടെണ്ണം 2,399 രൂപയുടെയും 2,121 രൂപയുടെയും പ്ലാനുകളാണ്. 2,399 രൂപ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 2,121 രൂപ പ്ലാനിൽ 336 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങും എല്ലാ ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി ആക്‌സസും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനുകൾ നൽകുന്നു. 2,399 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും 2,121 രൂപ പായ്ക്കിൽ ദിവസവും 1.5 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്.

എയർടെൽ പ്ലാനുകൾ
 

എയർടെൽ പ്ലാനുകൾ

365 ദിവസത്തെ വാലിഡിറ്റിയുള്ള രണ്ട് പ്ലാനുകൾ എയർടെല്ലിനുണ്ട്. ഇതിൽ ആദ്യത്തേത് 2,498 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 1,498 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ മൊത്തം കാലയളവിലേക്കുമായി 24 ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളു. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. അധിക ആനുകൂല്യങ്ങളായി എയർടെൽ എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ ദീർഘകാല പ്ലാനുകളിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: 250 രൂപയിൽ താഴെ വിലയുള്ള മികച്ച വിഐ, ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 250 രൂപയിൽ താഴെ വിലയുള്ള മികച്ച വിഐ, ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്ലാനുകൾ

വിഐ പ്ലാനുകൾ

വിഐയുടെ രണ്ട് മികച്ച ദീർഘകാല പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ പ്ലാൻ 2,595 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു വർഷത്തേക്ക് സീ5 പ്രീമിയം സബ്ക്രിപ്ഷൻ, വിഐ മൂവീസ്, ടിവി ഒടിടി ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയുള്ള വിഐയുടെ രണ്ടാമത്തെ പ്ലാനിന് 2,399 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, വി മൂവീസ്, ടിവി ആക്സസ്, ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' ആനുകൂല്യം എന്നിവയും ലഭിക്കും.

Best Mobiles in India

English summary
Even if tariff rates increase, the only way to get plans at current rates for a short period of time is to recharge long-term plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X