കുറഞ്ഞ വിലയ്ക്ക് എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ

|

ഇന്ത്യയിൽ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. ഗ്യാസ് സിലിണ്ടർ ഇല്ലാതെ നമ്മുടെ വീടുകളിലെ കാര്യങ്ങളൊന്നും നടക്കുകയും ഇല്ല. അതുകൊണ്ട് എത്ര വില കൂടിയാലും നമ്മൾ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയും വാങ്ങുകയും ചെയ്യും. എന്നാലിപ്പോൾ കുറഞ്ഞ വിലയിൽ എൽപിജി ഗ്യാസ് സിലിണ്ടർ സ്വന്തമാക്കാൻ ചില വഴികളുണ്ട്. സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് വിലക്കുറവിൽ ഇവ ലഭ്യമാക്കുന്നത്.

എൽപിജി

എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പരിമിത കാലത്തേക്ക് മാത്രം ചില ഓഫറുകൾ നൽകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്ന മികച്ച മൂന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇവ പരിമിതകാല ഓഫറുകളായാണ് കുറഞ്ഞ വിലയ്ക്ക് സിലിണ്ടർ നൽകുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ഡിസ്കൌണ്ട് ലഭിക്കാൻ ഡിസ്കൌണ്ട് കോഡ് പ്രയോഗിക്കണം.

അമ്മയ്ക്ക് സമ്മാനിക്കാൻ 5000 രൂപയിൽ താഴെയുള്ള അടിപൊളി സമ്മാനങ്ങൾഅമ്മയ്ക്ക് സമ്മാനിക്കാൻ 5000 രൂപയിൽ താഴെയുള്ള അടിപൊളി സമ്മാനങ്ങൾ

പേടിഎം വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

പേടിഎം വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

പേടിഎമ്മിൽ നിന്ന് എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ 100 ശതമാനം കിഴിവ് ലഭിക്കും. പേടിഎം വഴി ഭാരത്‌ഗ്യാസ്, എച്ച്‌പി ഗ്യാസ് അല്ലെങ്കിൽ ഇൻഡേൻ എന്നിവയുടെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ 50 മുതൽ 100 ​​രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. മുമ്പ് സൂചിപ്പിച്ചതുപോലെ ഇതൊരു പരിമിതകാല ഓഫറാണ്. അതുകൊണ്ട് തന്നെ ഈ കിഴിവുകൾ ലഭിക്കാൻ ഉടൻ ബുക്ക് ചെയ്യുക.

ഫോൺപേ വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

ഫോൺപേ വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് മികച്ച ഓഫറുകൾ ഫോൺപേ നൽകുന്നുണ്ട്. പേടിഎം പോലെ നിങ്ങൾക്ക് ഭാരത്‌ഗ്യാസ്, എച്ച്‌പി ഗ്യാസ്, ഇൻഡെയ്‌ൻ എന്നിവയുടെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ക്യാഷ്‌ബാക്കും കിഴിവുകളും നേടാനാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ ഫോൺപേ ആപ്പ് പരിശോധിക്കുക. ഫോൺപേ ഉപയോഗിച്ച് ഫിസിക്കൽ പണമിടപാട് നടത്താതെ തന്നെ എൽപിജി ഗ്യാസ് സിലിണ്ടർ ലഭിക്കും.

ഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രംഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഗൂഗിൾ പേ വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

ഗൂഗിൾ പേ വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

നിങ്ങൾ ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡേൻ എന്നിവയിൽ നിന്നുള്ള എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്കും കൂപ്പണുകളും നൽകുന്ന മറ്റൊരു പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. നിങ്ങൾ ഗൂഗിൾ പേയിൽ നിന്ന് എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ, ക്യാഷ്ബാക്ക് അടങ്ങുന്ന സ്ക്രാച്ച് കാർഡുകൾ ആപ്പ് നൽകുന്നു. അതല്ലെങ്കിൽ ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഡിസ്കൌണ്ട് കോഡുകളും ലഭിക്കും.

പേടിഎം വഴി ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?

പേടിഎം വഴി ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?

മുകളിൽ സൂചിപ്പിച്ചത് പോലെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ പേടിഎം ഉപയോഗിക്കുന്ന ആളുകൾക്ക് മികച്ച കിഴിവുകൾ ലഭിക്കും. ഇതിനായി നിങ്ങൾ ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ പേടിഎം അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. തുടർന്ന് നിങ്ങളുടെ അക്കൌണ്ടിലേക്ക് കയറി പുതിയൊരെണ്ണം ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.

വിപിഎൻ യൂസേഴ്സ് സൂക്ഷിക്കുക; പുതിയ ഉത്തരവുമായി സർക്കാർ പിറകേയുണ്ട്വിപിഎൻ യൂസേഴ്സ് സൂക്ഷിക്കുക; പുതിയ ഉത്തരവുമായി സർക്കാർ പിറകേയുണ്ട്

ബുക്ക് എ ഗ്യാസ് സിലിണ്ടർ

ഘട്ടം 1: 'ബുക്ക് എ ഗ്യാസ് സിലിണ്ടർ' എന്ന പേജിലേക്ക് പോകുക, തുടർന്ന് നിങ്ങളുടെ ഗ്യാസ് ഓപ്പറേറ്റർ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഘട്ടം 2: നിങ്ങളുടെ ഉപഭോക്തൃ നമ്പറോ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറോ നൽകുക.

ഘട്ടം 3: നിങ്ങളുടെ ഗ്യാസ് ഏജൻസി തിരഞ്ഞെടുത്ത് ബുക്കിംഗിനായി 'പ്രോസീഡ്' ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
Some online platforms offer discounts or cashbacks for a limited time only when booking an LPG gas cylinder. Let's take a look at the top three online platforms like this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X