ബി‌എസ്‌എൻ‌എൽ വിഐ എന്നിവയുടെ വില കൂടിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

|

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കളിൽ ഭൂരിഭാഗവും ദീർഘകാലത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാവുന്ന പ്ലാനുകളാണ് നോക്കുന്നത്. ഇടയ്ക്കിടെ പ്ലാനുകൾ പുതുക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ മികച്ച സേവനങ്ങളും പ്ലാനുകളും നൽകുന്ന ടെലിക്കോം കമ്പനികളാണ് വിഐയും ബിഎസ്എൻഎല്ലും. വിവിധ വില വിഭാഗങ്ങളിലായി ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെ ഈ കമ്പനികൾ നൽകുന്നുണ്ട്. ഇതിൽ വിലയു ആനുകൂല്യങ്ങളും കൂടിയ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

 

ബി‌എസ്‌എൻ‌എൽ 1525 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 1525 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 1525 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം 100 രൂപ ആക്റ്റിവേഷൻ ചാർജും നൽകേണ്ടി വരും. ഈ പ്ലാൻ യാതൊരു വിധ എഫ്‌യുപി ലിമിറ്റും ഇല്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകുന്നു. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ഈ പ്ലാനിനൊപ്പം ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഫാമിലി കണക്ഷനുകൾക്കായി ബി‌എസ്‌എൻ‌എൽ അധിക സിം കാർഡുകളൊന്നും നൽകുന്നില്ല. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതിനാൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കായി കമ്പനി നൽകുന്ന അധിക ഡാറ്റ ആഡ്-ഓൺ വൗച്ചറുകൾ ആവശ്യമായി വരില്ല.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾക്കൊപ്പം ഇനി അൺലിമിറ്റഡ് കോളിങ്കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾക്കൊപ്പം ഇനി അൺലിമിറ്റഡ് കോളിങ്

1,099 രൂപ

വോഡഫോൺ ഐഡിയ 1,099 രൂപയ്ക്ക് റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളിങും നൽകുന്നു. ബി‌എസ്‌എൻ‌എല്ലിന്റെ പ്ലാൻ 1525 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കുമ്പോൾ വിഐയുടെ ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 എസ്എംഎസ് മാത്രമാണ് നൽകുന്നത്.

ഒടിടി
 

ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, നെറ്റ്ഫ്ലിക്സ് എന്നിവ പോലുള്ള ഒടിടി ആനുകൂല്യങ്ങളും വിഐ തങ്ങളുടെ പ്ലാനിലൂടെ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കും. ആഭ്യന്തര, അന്തർദ്ദേശീയ എയർപോർട്ട് ലോഞ്ചുകളിൽ ഉപയോക്താക്കൾക്ക് സൌജന്യ പ്രവേശനവും കമ്പനി നൽകുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ 7 ദിവസത്തേക്ക് 2,999 രൂപ വിലമതിക്കുന്ന അന്താരാഷ്ട്ര റോമിംഗ് പായ്ക്കും ഉപയോക്താക്കൾക്ക് സ്വീകരിക്കാം.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയുടെ മികച്ച നാല് ഡാറ്റ വൗച്ചറുകൾകൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയുടെ മികച്ച നാല് ഡാറ്റ വൗച്ചറുകൾ

ഏത് പ്ലാനാണ് മികച്ചത്?

ഏത് പ്ലാനാണ് മികച്ചത്?

ആനുകൂല്യങ്ങളുടെ കാര്യത്തിൽ വോഡഫോൺ ഐഡിയയുടെ പ്ലാൻ മികച്ചതാണെന്ന് മാത്രമല്ല അത് വിലകുറഞ്ഞതുമാണ്. ബി‌എസ്‌എൻ‌എല്ലിന്റെ പ്ലാനിൽ‌ ഒ‌ടി‌ടി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്നതൊരു പോരായ്മയാണ്. അതേസമയം വിഐയുടെ പ്ലാനിൽ‌ നിരവധി ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഉപയോക്താക്കൾ‌ ഇന്റർനാഷണൽ യാത്രകൾക്കിടയിൽ വേണ്ട ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. അതേസമയം ബി‌എസ്‌എൻ‌എൽ അത്തരം ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

നെറ്റ്‌വർക്ക് ക്വാളിറ്റി

വിഐയുടെ നെറ്റ്‌വർക്ക് ക്വാളിറ്റി ബിഎസ്എൻഎല്ലിനെക്കൾ മികച്ചതാണ്. നിങ്ങൾ 3ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടുതൽ മികച്ചതാണ്. മറ്റ് കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഉപയോക്താക്കൾക്ക് ലഭിക്കുന്ന എസ്എംഎസുകളുടെ എണ്ണത്തിൽ ഒഴികെ, വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ബിഎസ്എൻഎല്ലിന്റെ പ്ലാനിനെക്കാൾ മുന്നിലാണ്. ബിഎസ്എൻഎൽ രാജ്യത്ത് 4ജി നെറ്റ്വർക്ക് വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോൾ കേരളം ഉൾപ്പെടെയുള്ള അപൂർവ്വം സ്ഥലങ്ങളിൽ മാത്രമേ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നുള്ളു.

കൂടുതൽ വായിക്കുക: ദിവസവും 1ജിബി ഡാറ്റ നൽകുന്ന വിഐ, എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 1ജിബി ഡാറ്റ നൽകുന്ന വിഐ, എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Vi and BSNL are the telecom companies that offer the best services and plans in the postpaid segment. These companies offer the best plans to suit the needs of the customers in different price categories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X