Home
News

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവ ആകർഷകമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച ടെലിക്കോം കമ്പനികൾ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കും വില കൂട്ടുമെന്ന സൂചനകളുണ്ട്. ഇന്ത്യൻ ടെലിക്കോം വിപണിയിലെ മൊബൈൽ വരുമാനത്തിന്റെ 16 ശതമാനവും പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കളിൽ നിന്നാണ്. ഉപയോക്താകൾക്ക് തിരഞ്ഞെടുക്കാൻ മികച്ച പ്ലാനുകൾ തന്നെ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നൽകുന്നു.

പ്രീപെയ്ഡ്

പ്രീപെയ്ഡ് സെഗ്‌മെന്റിൽ നിന്ന് വ്യത്യസ്തമായി വിലനിർണ്ണയത്തിലും സേവനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പോസ്റ്റ്‌പെയ്ഡ് വിഭാഗത്തിൽ കൂടുതൽ ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാൻ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നുണ്ട്. വില കൂടിയ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലൂടെ ഈ നാല് ടെലിക്കോം കമ്പനികളും മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്. ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ, ഫാമിലി കണക്ഷനുകൾ എന്നിവ നൽകുന്ന പ്ലാനുകൾ 999 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. നാല് ടെലിക്കോം കമ്പനികളുടെയും ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എയർടെൽ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഒരുമാസത്തേക്ക് മൊത്തം 150 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 200 ജിബി വരെ ഡാറ്റ റോൾഓവറും പ്ലാൻ നൽകുന്നു. ഈ പ്ലാൻ ആമസോൺ പ്രൈമിന് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ എക്‌സ്‌ട്രീമിന്റെ സബ്‌സ്‌ക്രിപ്‌ഷനും ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. 999 രൂപയ്ക്ക് എയർടെൽ 4 ഫാമിലി ആഡ്-ഓൺ കണക്ഷനുകളാണ് നൽകുന്നത്. 3 റെഗുലർ പ്ലസ് ഒരു ആഡ്-ഓൺ കണക്ഷനാണ് ഇതിലൂടെ ലഭിക്കുക.

ജിയോ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും എസ്എംഎസുകളും നൽകുന്നു. ഒരു മാസത്തേക്ക് മൊത്തം 200 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്ലാനിനൊപ്പം മൂന്ന് ഫാമിലി സിം കാർഡുകൾ കൂടി ലഭിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നു. പ്ലാനിന്റെ വാലിഡിറ്റി ബില്ലിംഗ് സൈക്കിളിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതിനൊപ്പം പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ 99 രൂപ നൽകിയാൽ മതിയാകും.

വിഐയുടെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 999 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഒരു ഫാമിലി പ്ലാനാണ്. 5 കണക്ഷനുകളാണ് ഇതിലൂടെ ലഭിക്കുന്നത്. 1 പ്രൈമറി കണക്ഷനും 4 ആഡ്-ഓൺ കണക്ഷനുകളുമാണ് ലഭിക്കുക. ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ സെക്കൻഡറി ഉപയോക്താവിന് അൺലിമിറ്റഡ് കോളുകളും 30 ജിബി ഡാറ്റയും 50 ജിബി ഡാറ്റ റോൾഓവറും ലഭിക്കും. പ്രതിമാസം 100 എസ്എംഎസും ലഭിക്കും. ആമസോൺ പ്രൈമിന്റെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ, സീ5 പ്രീമിയം, വിഐ മൂവീസ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഇതിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ആക്‌സസ് ചെയ്യാൻ കഴിയാത്ത ഉപയോക്താക്കൾക്ക് 1099 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം, അത് നെറ്റ്ഫ്ലിക്സിലേക്ക് ആക്സസും അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു.

ബിഎസ്എൻഎൽ 999 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 999 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ 225 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 75 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഒരു മാസത്തേക്ക് ഉപയോഗിക്കാൻ നൽകുന്നത്. ഈ പ്ലാനിലൂടെ 3 ഫാമിലി കണക്ഷനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഓരോ ഫാമിലി കണക്ഷനും പ്രത്യേകം പ്രത്യേകമായി 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനിന് 1599 രൂപയാണ് വില. കമ്പനിയുടെ ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് ഇത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസുകൾ, 200 ജിബി വരെ ഡാറ്റ റോൾഓവർ, 500 ജിബി പ്രതിമാസ ഡാറ്റ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അനുവദിച്ച 500 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഒരു എംബിക്ക് 2 പൈസ നിരക്ക് നൽകേണ്ടി വരും.

ആനുകൂല്യങ്ങൾ

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, വിങ്ക് മ്യൂസിക് ആക്‌സസ്, എയർടെൽ ടിവി, ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, അൺലിമിറ്റഡ് കോളുകളുള്ള മൂന്ന് സൗജന്യ ആഡ്-ഓൺ കണക്ഷനുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ആഡ് ഓൺ കണക്ഷനുകൾക്കായി 150 ജിബി ഡാറ്റ ആനുകൂല്യവും എയർടെൽ 1599 രൂപ പ്ലാൻ നൽകുന്നു.

ജിയോ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനിന് 1499 രൂപയാണ് വില. ഈ പ്ലാൻ 300 ജിബി ഡാറ്റ നൽകുന്നു, ഈ ഡാറ്റ ആനുകൂല്യത്തിന് ശേഷം ഒരു ജിബിക്ക് 10 രൂപ ഈടാക്കുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ, ജിയോ ആപ്പുകൾ എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയാണ് ഈ പ്ലാൻ വരുന്നത്. 500 ജിബി വരെ റോൾഓവർ ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളുകളും പ്ലാൻ നൽകുന്നു. ഇതൊരു ഇൻഡിവിജ്യൽ പ്ലാനും ആഡ്-ഓൺ ഫാമിലി കണക്ഷനുകളില്ലാത്ത ഫാമിലി കണക്ഷനുമാണ്.

ബിഎസ്എൻഎൽ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനിന് 1525 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. അത് തന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇത് ഫാമിലി ആഡ് ഓൺ കണക്ഷൻ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ എന്നാൽ ആഡ്-ഓൺ ഫാമിലി കണക്ഷനുകൾ ഇല്ല.

വിഐ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 1099 പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഒരു വർഷത്തെ ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, വിഐ മൂവീസ് ടിവി എന്നിവയിലേക്കുള്ള ആക്‌സസും നൽകുന്ന പ്ലാനാണ്. ഈ പ്രീമിയം പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയും പ്രതിമാസം 100 എസ്എംഎസുകളും ലഭിക്കുന്നു. വിഐയ്ക്ക് യ്ക്ക് 1299 രൂപ, 1699 രൂപ, 2299 രൂപ വിലയുള്ള മൂന്ന് മുൻനിര ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഉണ്ട്. 1299 രൂപ പ്ലാൻ 300 ജിബി ഡാറ്റയും അഞ്ച് കണക്ഷനുകളും നൽകുന്നു. ഇത് പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, വിഐ മൂവീസ്, ടിവി ആക്‌സസ് എന്നിവ നൽകുന്നു. 1699 രൂപയുടെയും 2299 രൂപയുടെയും പ്ലാനുകൾ റെഡ്എക്സ് പ്ലാനുകളാണ് ഇവ യഥാക്രമം 3, 5 കണക്ഷനുകളും അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു.

More from GizBot

Best Mobiles in India

English summary
Leading telecom operators Airtel, Jio, BSNL and Vodafone Idea (Vi) are offering attractive postpaid plans. Here are some of the best plans of these four telecom companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X