വിഐ, എയർടെൽ, ജിയോ ബി‌എസ്‌എൻ‌എൽ എന്നിവയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

റിലയൻസ് ജിയോ, എയർടെൽ, വിഐ (വോഡഫോൺ-ഐഡിയ) എന്നീ സ്വകാര്യ കമ്പനികളെ നേരിടാൻ ബി‌എസ്‌എൻ‌എൽ അടുത്തിടെ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പാക്കുകൾ അപ്‌ഡേറ്റുചെയ്‌തിരുന്നു. പൊതുമേഖലാ ടെലികോം ഓപ്പറേറ്ററും പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം ഇപ്പോൾ ആഡ്-ഓൺ കണക്ഷനുകൾ നൽകുന്നു. 798 രൂപ പ്ലാനിനൊപ്പമാണ് ബിഎസ്എൻഎൽ ആഡ് ഓൺ കണക്ഷൻ നൽകുന്നത്. എയർടെല്ലും വിഐയുടെ അവരുടെ പ്ലാനുകൾക്കൊപ്പം സമാനമായ ആഡ് ഓൺ കണക്ഷനുകൾ നൽകുന്നുണ്ട്. എയർടെല്ലിന്റെ 749 രൂപ പായ്ക്കിലും വിഐയുടെ 799 രൂപ പായ്ക്കിലുമാണ് ആഡ് ഓൺ കണക്ഷൻ ലഭിക്കുന്നത്.

പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വിഐ അടുത്തിടെ തങ്ങളുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചിരുന്നു. 799 പായ്ക്കിന് വിഐ വില വർധിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ ഈ പായ്ക്കിന് 749 രൂപയായിരുന്നു വില. ബി‌എസ്‌എൻ‌എല്ലിന്റെ 798 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയും ഡാറ്റ റോൾഓവർ സൗകര്യവും ആഡ്-ഓൺ കണക്ഷനും മാത്രമേ നൽകുന്നുള്ളു. പോസ്റ്റ്പേയ്ഡ് വിഭാഗത്തിലെ ബി‌എസ്‌എൻ‌എൽ, എയർടെൽ, റിലയൻസ് ജിയോ, വിഐ എന്നിവയുടെ മികച്ച പ്ലാനുകളാാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: 399 രൂപയുടെ വിഐ, ജിയോ, എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ; മികച്ചത് ഏത്കൂടുതൽ വായിക്കുക: 399 രൂപയുടെ വിഐ, ജിയോ, എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ; മികച്ചത് ഏത്

ബി‌എസ്‌എൻ‌എൽ പ്ലാൻ

ബി‌എസ്‌എൻ‌എൽ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 798 രൂപ പ്ലാനിലൂടെ മൂന്ന് ആഡ്-ഓൺ കണക്ഷനുകളാണ് ലഭിക്കുന്നത്. ഇത് അൺലിമിറ്റഡ് കോളിംഗ്, ഓരോ മാസവും 50 ജിബി ഡാറ്റ, 150 ജിബി ഡാറ്റ റോൾഓവർ സൗകര്യം, ഒരു മാസത്തേക്ക് 100 മെസേജുകൾ എന്നിവ നൽകുന്ന പ്ലാനാണ്. ഈ പാക്കിനൊപ്പം ഒടിടി ആപ്പ് ആനുകൂല്യങ്ങളൊന്നും തന്നെ ബിഎസ്എൻഎൽ നൽകുന്നില്ല എന്നതാണ് പോരായ്മ.

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ
 

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 749 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ ദിവസവും 100 മെസേജുകൾ, പ്രതിമാസം 125 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ സൗകര്യം, അൺലിമിറ്റഡ് കോളിങ്, രണ്ട് സൌജന്യ ആഡ്-ഓൺ നമ്പറുകൾ, ഒരു വർഷത്തേക്ക് എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനുകൾ, സൌജന്യ ഹാൻഡ്‌സെറ്റ് എന്നിവ ഈ പ്ലാനിലൂടെ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 799 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് 120 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, പ്രതിമാസം 100 മെസേജുകൾ എന്നിവയും ഈ പ്ലാനിലൂടെ ഈ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി പായ്ക്ക്, സൌജന്യ വിഐ മൂവീസ്, ടിവി ആപ്പ് എന്നിവയിലേക്ക് ആക്സസ് നൽകുന്നു. ഒരു വർഷത്തേക്ക് ആമസോൺ പ്രൈം പോലുള്ള ഒടിടി ആപ്പുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാൻ രണ്ട് ആഡ്-ഓൺ കണക്ഷനുകളും നൽകുന്നുണ്ട്. ഈ പ്ലാൻ മൊത്തം 90 ജിബി ഡാറ്റയാണ് നൽകുന്നത്. (സെക്കന്ററി ഉപയോക്താക്കൾക്ക് 30 ജിബി ഡാറ്റയും പ്രമറി ഉപയോക്താവിന് 60 ജിബിയും).

റിലയൻസ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 799 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, 150 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ സൗകര്യം, ദിവസവും 100 മെസേജുകൾ എന്നിവ ലഭിക്കുന്നു. ഇതിനൊപ്പം രണ്ട് ഫാമിലി കണക്ഷനുകളും ലഭിക്കും. അൺലിമിറ്റഡ് കോളിങ്, ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ആപ്പ് സബ്സ്ക്രിപ്ഷനുകൾ എന്നിവയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ പ്ലാനുകളും താരതമ്യം ചെയ്താൽ എയർടെല്ലിന്റെ പ്ലാൻ 749 രൂപയെന്ന കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടംകൂടുതൽ വായിക്കുക: ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടം

Best Mobiles in India

English summary
BSNL has recently updated its postpaid packs to deal with private companies like Reliance Jio, Airtel and Vi(Vodafone-Idea).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X