Home
News

500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ

കടുത്ത മത്സരം നടക്കുന്ന ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഓപ്പറേറ്റർമാർ അവരുടെ പ്ലാനുകൾക്കൊപ്പം ആകർഷകമായ സൗജന്യങ്ങൾ നൽകുന്നുണ്ട്. കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ അധിക ആനുകൂല്യങ്ങൾ നൽകുന്നത്. ഇത്തരം അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒടിടി ആനുകൂല്യങ്ങൾ. കമ്പനികൾ അവരുടെ ചില പ്ലാനുകൾക്കൊപ്പം മുൻനിര ഒടിടി സബ്സ്ക്രിപ്ഷനുകൾ സൗജന്യമായി നൽകുന്നുണ്ട്.

ഒടിടി ആനുകൂല്യങ്ങൾ

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5 എന്നിവയുൾപ്പെടെയുള്ള ഒടിടി ആപ്പുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ ആക്സസ് നൽകുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നുണ്ട്. 500 രൂപയിൽ താഴെ വിലയിൽ പോലും ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഒടിടി ആക്സസ് നൽകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഒടിടി ആക്സസ് നൽകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ നെറ്റ്‌ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി, ആമസോൺ പ്രൈം വീഡിയോ എന്നിവ സൗജന്യമായി നൽകുന്ന മികച്ച ചില പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില ആരംഭിക്കുന്നത് 199 രൂപ മുതലാണ്. ജിയോയുടെ 199 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 25 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്‌സസും നൽകുന്നു. ഈ പ്ലാനിലൂടെ 100 എസ്എംഎസുകളും സൌജന്യമായി ലഭിക്കും.

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ്

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന 500 രൂപയിൽ താഴെ വിലയുള്ള രണ്ടാമത്തെ പ്ലാനിന് 399 രൂപയാണ് വില. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ 75 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നു. 200 ജിബി ഡാറ്റ റോൾഓവർ, എല്ലാ ജിയോ ആപ്പുകളിലേക്കും ആക്‌സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

ഒടിടി ആക്സസ് നൽകുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഒടിടി ആക്സസ് നൽകുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെല്ലും ജിയോയ്ക്ക് സമാനമായി ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 2 പ്ലാനുകളാണ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത്. എയർടെല്ലിന്റെ 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നിവയിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു. ഈ പ്ലാൻ 75 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് നൽകുന്നു. 200 ജിബി ഡാറ്റ റോൾഓവർ സൌകര്യം നൽകുന്ന പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്.

599 രൂപ പ്ലാൻ

ഒടിടി സബ്സ്ക്രിപ്ഷനുകൾ നൽകുന്ന എയർടെല്ലിന്റെ മറ്റൊരു ശ്രദ്ധേയമായ പോസ്റ്റ്പെയ്ഡ് പ്ലാൻ 599 രൂപ വിലയുള്ള പ്ലാനാണ്. 500 രൂപയിൽ കൂടുതൽ വിലയുണ്ടെങ്കിലും എയർടെൽ പോസ്റ്റ്പെയ്ഡ് വരിക്കാർ അറിഞ്ഞിരിക്കേണ്ട പ്ലാനാണ് ഇത്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. 56 ദിവസമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഈ പ്ലാൻ വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് ആക്സസ് നൽകുന്നുണ്ട്. എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളൊന്നും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഒടിടി ആനുകൂല്യങ്ങളുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഒടിടി ആനുകൂല്യങ്ങളുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ 499 രൂപ വിലയുള്ള മികച്ചൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസുകളുമാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, സീ5 ആക്സസ് എന്നിവ നൽകുന്ന പ്ലാനിലൂടെ 200 ജിബി ഡാറ്റ റോൾഔട്ട് ആനുകൂല്യവും ലഭിക്കും. എതെങ്കിലും വോഡഫോൺ പ്ലാനിൽ നിന്ന് നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് വേണമെന്നുണ്ടെങ്കിൽ കമ്പനി നൽകുന്ന റെഡ്എക്സ് പ്ലാനിലേക്ക് സബ്സ്ക്രൈബ് ചെയ്താൽ മതിയാകും.

Best Mobiles in India

English summary
Jio, Airtel and Vi are offering the best postpaid plans that offer OTT benefits. Take a look at the postpaid plans of these telecom companies which offer OTT benefits below Rs.500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X