Home
News

ജിയോ, എയർടെൽ, വിഐ എന്നിവയുടെ മികച്ച പ്രീമിയം പ്രീപെയ്ഡ് പ്ലാനുകൾ

ടെലിക്കോം കമ്പനികളായ എയർടെല്ലും വിഐയും തങ്ങളുടെ എൻട്രിലെവൽ പ്ലാനുകളിൽ അടുത്തിടെയായി മാറ്റങ്ങൾ വരുത്തിയിരുന്നു. ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ഇത്തരമൊരു നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രീപെയ്ഡ് വിഭാഗത്തിൽ ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളെല്ലാം വിവിധ വിലകളിൽ മികച്ച പ്ലാനുകൾ നൽകുന്നുണ്ട്.

ജിയോ, എയർടെൽ, വിഐ

ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ആളുകൾക്കും കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ആവശ്യമുള്ളവർക്കുമായി ജിയോ, എയർടെൽ, വിഐ എന്നിവ വില കൂടിയ പ്ലാനുകൾ നൽകുന്നുണ്ട്. ഇത്തരം പ്ലാനുകളാണ് പ്രീമിയം പ്ലാനുകളുടെ വിഭാഗത്തിൽ വരുന്നത്. ഒരു വർഷം വരെ വാലിഡിറ്റി നൽകുന്നവയാണ് ഈ പ്ലാനുകളിൽ മിക്കതും. ഈ മൂന്ന് കമ്പനികളുടെയും ഏറ്റവും മികച്ച പ്രീമിയം പ്ലാനുകൾ പരിചയപ്പെടാം.

എയർടെൽ 2,498 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 2,498 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനിന് 2,498 രൂപയാണ് വില. ഈ പ്ലാൻ 365 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 മെസേജുകൾ, വിങ്ക് മ്യൂസിക് സൗജന്യ സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സൗജന്യ ട്രയൽ, സൗജന്യ ഹലോ ട്യൂണുകൾ, ഫാസ്റ്റ് ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയാണ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 2,399 രൂപ വിലയുള്ള പ്രീമിയം പ്ലാനും 365 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റ വീതം ലഭിക്കും. ഉപയോക്താക്കൾക്ക് മൊത്തം 730 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള ആക്സസും കമ്പനി നൽകുന്നുണ്ട്. തേർഡ് പാർട്ടി ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് ഈ പ്ലാനിലൂടെ ലഭിക്കില്ല ദിവസവുമുള്ള ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.

വിഐ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡാഫോൺ-ഐഡിയയുടെ പ്രീമിയം പ്രീപെയ്ഡ് പ്ലാനിന് ജിയോ പ്ലാനിന്റെ സമാന വിലയാണ് ഉള്ളത്. 2,399 രൂപ വിലയുള്ള ഈ പ്ലാനിലൂടെ 365 ദിവസം വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇത് ജിയോ പ്ലാൻ നൽകുന്നതിനെക്കാൾ കുറവാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 മെസേജുകളും ഉപയോക്താക്കൾക്ക് ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യം, സീ5 പ്രീമിയത്തിലേക്കുള്ള ആക്സസ്, വിഐ മൂവീസ്, ടിവി ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

പ്രീമിയം

മൂന്ന് ടെലിക്കോം കമ്പനികളുടെ പ്രീമിയം പ്ലാനുകളും താരതമ്യം ചെയ്താൽ ജിയോ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നതായി കാണാം. പക്ഷേ ജിയോ പ്ലാൻ തേർഡ് പാർട്ടി ഒടിടി ആക്സസുകൾ നൽകുന്നില്ല. എയർടെൽ, വിഐ പ്ലാനുകൾ തങ്ങളുടെ സ്വന്തം ഒടിടി ആനുകൂല്യങ്ങൾക്ക് പുറമേ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നുണ്ട്. മൂന്ന് ടെലിക്കോം കമ്പനികളുടെയും വരിക്കാർക്ക് ഒരു വർഷത്തേക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ഇവ.

Best Mobiles in India

English summary
Jio, Airtel and Vi are offering attractive premium plans. All these expensive plans offer one year validity and better data, calling and OTT benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X