ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ജിയോയുടെ ഈ നേട്ടത്തിനുള്ള പ്രധാന കാരണം കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ്. മറ്റ് ഓപ്പറേറ്റർമാരുടെ പ്ലാനുകളെക്കാൾ മികച്ച പ്ലാനുകൾ നൽകാൻ ജിയോ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ജിയോയുടെ ഒരു കിടിലൻ പ്ലാനാണ്. ഈ പ്ലാനിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന 500 എംബി ഡാറ്റയ്ക്ക് വെറും 1.64 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പ്രീപെയ്ഡ് പ്ലാൻ ദീർഘകാല വാലിഡിറ്റിയള്ളതാണ്.

റിലയൻസ് ജിയോ 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 2,399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനാണ് ഉപയോക്താക്കൾക്ക് 500 എംബി ഡാറ്റ 1.64 രൂപയ്ക്ക് നൽകുന്നത്. ഈ പ്ലാനിന് മൊത്തം 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ നിരവധി ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ‘ബെസ്റ്റ് സെല്ലർ' വിഭാഗത്തിലാണ് ടെലിക്കോം കമ്പനി ഈ പ്ലാൻ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത്. അതായത് ഈ പ്ലാൻ മൊത്തത്തിൽ ഉപയോക്താവിന് 730 ജിബി ഡാറ്റ നൽകുന്നു.

730 ജിബി ഡാറ്റയ്ക്ക് ഉപയോക്താക്കൾ 2,399 രൂപ നൽകുന്നു എന്നതിനാൽ തന്നെ പ്ലാനിലൂടെ ലഭിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും 3.28 രൂപയാണ് വില വരുന്നത്. 1 ജിബി ഡാറ്റയ്ക്ക് 3.28 രൂപ വിലയുണ്ടെങ്കിൽ 500 എംബി ഡാറ്റയ്ക്ക് അതിന്റെ പകുതിയാണ് വില. അതായത് 1.64 രൂപ. 1 ജിബി ഡാറ്റയ്ക്ക് 3.28 രൂപ എന്നത് വിപണിയിലെ മൊത്തം വില പരിശോധിക്കുമ്പോൾ വളരെ കുറഞ്ഞ നിരക്കാണ്. മാത്രമല്ല ഉപയോക്താവിന് ഈ ഡാറ്റ ആനുകൂല്യം ദീർഘകാലത്തേക്ക് ലഭിക്കുമ്പോൾ ധാരാളം പണം ലാഭവുമാണ്.

ഡാറ്റ ആനുകൂല്യം മാത്രമല്ല 2,399 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താവിന് ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം എന്നിവ നൽകുന്നു. ഉപയോക്താവിന്റെ ദിവസേനയുള്ള എഫ്‌യുപി ഡാറ്റ ലിമിറ്റ് ഉപയോഗിച്ചുകഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. രാത്രി 12 മണിക്ക് ശേഷം പുതിയ ദിവസത്തെ എഫ്യുപി ലിമിറ്റ് ആരംഭിക്കും. ഈ പ്ലാനിനൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി, ജിയോന്യൂസ് എന്നിവ പോലുള്ള ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്ക്രിപ്ഷനും ലഭിക്കും.

അടിക്കടിയുള്ള റീചാർജ് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 2,399 രൂപയുടേത്. നിങ്ങൾക്ക് വേണമെങ്കിൽ ഈ പ്ലാനിനെ ഡാറ്റ തിരയാത്ത സന്ദർഭത്തിൽ ഡാറ്റ വൌച്ചറുകൾ റീചാർജ് ചെയ്ത് അധിക ഡാറ്റ ആനുകൂല്യങ്ങളും ആസ്വദിക്കാൻ സാധിക്കും. ജിയോ താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ സന്ദർഭത്തിൽ ഉപയോക്താക്കൾക്ക് 2,399 രൂപ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്നതിലൂടെ അടുത്ത ഒരു വർഷം റീചാർജ് ചെയ്യേണ്ടി വരില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇതെന്ന കാര്യത്തിൽ സംശയം ഇല്ല.


Click it and Unblock the Notifications








