ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

|

ഉപയോക്താക്കളുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം സേവനദാതാക്കളാണ് ഭാരതി എയർടെൽ. ഒന്നാം സ്ഥാനത്തുള്ള ജിയോയോട് മത്സരിക്കാൻ മികച്ച പ്ലാനുകളും ഓഫറുകളും എയർടെൽ നൽകുന്നുണ്ട്. ടെലിക്കോം കമ്പനികൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന വിഭാഗമാണ് പ്രീപെയ്ഡ്. ഈ വിഭാഗത്തിലും എയർടെല്ലിന് മികച്ച പ്ലാനുകൾ ഉണ്ട്. ഉപയോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്ലാനുകൾ നൽകുന്നു എന്നതാണ് എയർടെല്ലിന്റെ മേന്മ. കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

4ജി ഡാറ്റ

4ജി ഡാറ്റ വേഗതയുടെ കാര്യത്തിലും എയർടെൽ മുന്നിൽ തന്നെയുണ്ട്. ഏറ്റവും പുതിയ ട്രായ് റിപ്പോർട്ടുകൾ പ്രകാരം 2021 ഒക്ടോബറിൽ ഭാരതി എയർടെൽ അതിന്റെ ഡൗൺലോഡ്, അപ്‌ലോഡ് വേഗത ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഒടിടി സ്ട്രീമിങ് ചെയ്യുന്നവർക്കും ഓൺലൈൻ ഗെയിമിങിനും മികച്ച വേഗതയും ആവശ്യത്തിന് ഡാറ്റയും നൽകുന്ന പ്ലാനുകൾ എയർടെല്ലിന്റെ പക്കലുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് ദിവസവും 3 ജിബി ഡാറ്റയെങ്കിലും ആവശ്യമായി വരും. എയർടെല്ലിന്റെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഇപ്പോൾ സൌജന്യമായി അധിക ഡാറ്റ നൽകുന്നുഎയർടെല്ലിന്റെ ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഇപ്പോൾ സൌജന്യമായി അധിക ഡാറ്റ നൽകുന്നു

398 രൂപ പ്ലാൻ

398 രൂപ പ്ലാൻ

ദിവസവും 3ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് 398 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വിങ്ക് മ്യൂസിക് ഉൾപ്പെടെയുള്ള നാല് അധിക സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും. അപ്പോളോ 24/7 സർക്കിൾ ആനുകൂല്യവും എയർടെൽ ഈ പ്ലാനിനൊപ്പം നൽകുന്നു. എയർടെല്ലി്നറെ 398 രൂപ പ്ലാൻ നൽകുന്ന ഓവർ-ദി-ടോപ്പ് ആനുകൂല്യങ്ങളിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സൌജന്യ ആക്സസും ഉൾപ്പെടുന്നു.

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

എയർടെല്ലിന്റെ ദിവസും 3ജിബി ഡാറ്റ നൽകുന്ന രണ്ടാമത്തെ പ്ലാനിന് 499 രൂപയാണ് വില. ഈ പ്ലാനും 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുന്നത്. 398 രൂപ പ്ലാനിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ എഡിഷൻ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ ആമസോൺ പ്രൈം വീഡിയോയുടെയും മറ്റ് അഞ്ച് ആപ്പുകളുടെയും സൗജന്യ ട്രയലും 499 രൂപ പ്ലാനിലൂടെ എയർടെൽ നൽകുന്നു.

ഈ ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ക്യാഷ്ബാക്കും സൗജന്യ ഡാറ്റ കൂപ്പണുകളും നേടാംഈ ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ക്യാഷ്ബാക്കും സൗജന്യ ഡാറ്റ കൂപ്പണുകളും നേടാം

558 രൂപ പ്ലാൻ

558 രൂപ പ്ലാൻ

എയർടെല്ലിന്റെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ അവസാനത്തെ പ്ലാനിന് 558 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ, ദിവസവും 3ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, വിങ്ക് മ്യൂസിക് എന്നിവയുടെ സൗജന്യ ട്രയൽ പോലുള്ള അധിക ഓഫറുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

3 ജിബി ഡാറ്റ

എയർടെൽ ദിവസവും 3 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയുമുള്ള പ്രീപെയ്ഡ് പ്ലാനുകളൊന്നും നൽകുന്നില്ല. എന്നാൽ ജിയോയ്ക്ക് ഇത്തരത്തിൽ ഒരു പ്ലാനുണ്ട്. ഇതിന് 999 രൂപയാണ് വില. കൂടുതൽ ഡാറ്റയും വാലിഡിറ്റിയും തിരയുന്ന ആളുകളെ സംബന്ധിച്ച് എയർടെല്ലിന്റെ 3 ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാൻ നിരാശപ്പെടുത്തുന്നതും ഈ ഒറ്റ കാരണത്താലാണ്. അധികം വൈകാതെ തന്നെ എയർടെൽ ദിവസവും 3 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയുമുള്ള പ്ലാൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

1000 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ഈ എർടെൽ പ്ലാനിനൊപ്പം ദിവസവും 500എംബി ഡാറ്റ സൌജന്യം

ഈ എർടെൽ പ്ലാനിനൊപ്പം ദിവസവും 500എംബി ഡാറ്റ സൌജന്യം

എയർടെൽ അടുത്തിടെയാണ് ജനപ്രീയമായ 249 രൂപ പ്ലാനിനൊപ്പം അധിക ഡാറ്റ നൽകുന്ന ഓഫർ പ്രഖ്യാപിച്ചത്. ഈ പ്ലാനിനൊപ്പം സൌജ്യമായി 500 എംബി ഡാറ്റയാണ് ദിവസവും എയർടെൽ നൽകുന്നത്. ഈ 0.5 ജിബി ഡാറ്റ എല്ലാവർക്കും ലഭിക്കില്ല. ഈ ഓഫർ ലഭിക്കണമെങ്കിൽ നിങ്ങൾ എർടെൽ താങ്ക്സ് ആപ്പ് വഴി തന്നെ പ്ലാൻ റീചാർജ് ചെയ്യണം. 249 രൂപ വിലയുള്ള പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് പ്ലാനിനൊപ്പം ലഭിച്ചിരുന്ന ഡാറ്റയ്ക്കൊപ്പം അധികമായിട്ടാണ് 500 എംബി ഡാറ്റ ലഭിക്കുന്നത്. ഈ ഒരു പ്ലാനിനൊപ്പം മാത്രമാണ് സൌജന്യ ഡാറ്റ ഓഫർ നൽകുന്നത്.

249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നേരത്തെ ദിവസവും 1.5 ജിബി ഡാറ്റയാണ് എർടെൽ നൽകിയിരുന്നത്. ഈ പ്ലാൻ എയർടെൽ താങ്ക്സ് ആപ്പിലൂടെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഇനി മുതൽ ദിവസവും 500 എംബി ഡാറ്റ കൂടി അധികമായി ലഭിക്കുന്നു. ഇതോട് കൂടി എയർടെൽ 249 രൂപ പ്ലാനിലൂടെ നൽകുന്ന ഡാറ്റ ദിവസവും 2 ജിബിയായി ഉയരുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഇത് കൂടാതെ എയർടെല്ലിന്റെ താങ്ക്സ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. 249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ നേരത്തെ ദിവസവും 1.5 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് മൊത്തത്തിൽ 42 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ എയർടെൽ താങ്ക്സ് ആപ്പിലൂടെ 249 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ദിവസവും 2 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും.

100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ

Best Mobiles in India

English summary
There are the best Airtel prepaid plans that offer 3GB of data per day. Airtel has three daily 3GB of data plans. These plans are priced at Rs 398, Rs 499 and Rs 558.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X