Home
News

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

ഇന്ത്യയിലെ ഒടിടി മേഖലയിൽ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയ്ക്ക് അടക്കം വെല്ലുവിളിയായി മുന്നേറുകയാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. കഴിഞ്ഞ ദിവസം മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പുതിയ സബ്ക്രിപ്ഷൻ പായ്ക്കുകൾ നിലവിൽ വന്നിരുന്നു. നേരത്തെ ഉണ്ടായിരുന്ന പ്ലാനുകളിൽ നിന്നും വ്യത്യസ്തമായി എല്ലാ തരം കണ്ടന്റിലേക്കും ആക്സസ് നൽകുന്ന പ്ലാനുകളാണ് ഇപ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാർ നൽകുന്നത്. വീഡിയോ ക്വാളിറ്റി, ഡിവൈസ് എന്നിവയിലാണ് വ്യത്യാസങ്ങൾ.

ഇന്ത്യൻ ടെലിക്കോം വിപണി

ഇന്ത്യൻ ടെലിക്കോം വിപണിയിലെ മുൻനിര കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് അധിക ആനുകൂല്യമായി നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പുതിയ പ്ലാനുകളുടെ വില ആരംഭിക്കുന്നത് 499 രൂപ മുതലാണ്. ഈ മൊബൈൽ പ്ലാൻ തന്നെയാണ് ടെലിക്കോം കമ്പനികൾ സൌജന്യമായി നൽകുന്നത്. 720പി ക്വാളിറ്റിയിൽ ഒരു മൊബൈൽ സ്ക്രീനിൽ എല്ലാ കണ്ടന്റിലേക്കും ആക്സസ് നൽകുന്ന പ്ലാനാണ് 499 രൂപയുടേത്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകൾ നോക്കാം.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ജിയോ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന അഞ്ച് പ്ലാനുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തെ പ്ലാനിന് 499 രൂപയാണ് വലി. ഈ പായ്ക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിലേക്ക് മൊബൈൽ ആക്സസ് നൽകുന്നു. ഉപഭോക്താക്കൾ അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാനിലൂടെ ഡാറ്റ കോളിങ്, ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്.

ജിയോ

ജിയോ അവതരിപ്പിച്ച ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന മറ്റ് പ്രീപെയ്ഡ് പ്ലാനുകൾക്ക് 666 രൂപ, 888 രൂപ, 2,599 രൂപ എന്നിങ്ങനെയാണ് വില. 549 രൂപയുടെ ഡാറ്റ ആഡ്-ഓൺ പായ്ക്കും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് പ്ലാനുകളിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്‌സസ് നൽകുന്ന ഒരേയൊരു ടെലിക്കോം കമ്പനി കൂടിയാണ് ജിയോ. ജിയോയുടെ 666 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ, 56 ദിവസം വാലിഡിറ്റി, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ജിയോ 888 രൂപ പ്ലാൻ

ജിയോ 888 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഡാറ്റ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 2,599 രൂപ വിലയുള്ള പ്ലാൻ വാർഷിക പ്ലാനാണ്. 365 ദിവസത്തേക്ക് 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, മെസേജ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. 549 രൂപ വിലയുള്ള ഡാറ്റ പായ്ക്കിലൂടെ കോളുകളും മെസേജ് ആനുകൂല്യങ്ങളും ലഭിക്കില്ല. ഇത് ഡാറ്റ മാത്രം നൽകുന്ന പ്ലാനാണ്.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന എയർടെൽ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന എയർടെൽ പ്ലാനുകൾ

എയർടെൽ മൂന്ന് പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നുണ്ട്. 499 രൂപ, 699 രൂപ, 2,798 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. 499 രൂപയുടെ പ്ലാൻ ദിവസവും 3 ജിബി ഡാറ്റ നൽകുന്നു. സൌജന്യ മെസേജുകൾ, വോയിസ് കോളിങ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തേക്ക് മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. ഈ പായ്ക്ക് 30 ദിവസത്തേക്ക് ആമസോൺ പ്രൈം ആക്‌സസും നൽകുന്നു.

എയർടെൽ

എയർടെല്ലിന്റെ രണ്ടാമത്തെ പ്ലാൻ 699 രൂപയ്ക്ക് ദിവസവും 2 ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അവസാന പ്ലാൻ വാർഷിക പ്ലാനാണ്. 2,798 രൂപയ്ക്ക് ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം 830ജിബി ഡാറ്റ ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും. എസ്എംഎസ്, വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വോഡഫോൺ-ഐഡിയ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വോഡഫോൺ-ഐഡിയ പ്ലാനുകൾ

മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് വോഡാഫോൺ ഐഡിയ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നത്. ഈ പ്ലാനുകൾക്ക് 501 രൂപ, 601 രൂപ, 2,595 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. വിഐയുടെ 501 രൂപ പ്ലാൻ ജിയോ, എയർടെൽ എന്നിവയുടെ ഈ വിഭാഗം പ്ലാനുകളെക്കാൾ 2 രൂപ കൂടുതലുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. സൗജന്യ കോളുകൾ, മെസേജുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും പ്ലാൻ നൽകുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സഹായിക്കുന്നതാണ് ഈ പ്ലാൻ.

2,595 രൂപ വിലയുള്ള പ്ലാൻ

2,595 രൂപ വിലയുള്ള പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. 601 രൂപയുടെ ആഡ്-ഓൺ പായ്ക്ക് 56 ദിവസത്തേക്ക് 75 ജിബി ഡാറ്റയും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസും നൽകുന്നു. മൂന്ന് ടെലിക്കം കമ്പനികളുടെയും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകൾ താരതമ്യം ചെയ്താൽ ജിയോ കൂടുതൽ പ്ലാനുകളിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നു എങ്കിലും എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാർ പാക്കുകൾ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ ആക്സസ് കൂടി നൽകുന്നുവെന്നത് ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Jio, Airtel and Vi, the leading companies in the Indian telecom market, are offering subscribers a number of prepaid plans with Disney+ Hotstar Access. Let's look at these plans in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X