Home
News

200 രൂപയിൽ താഴെ വിലയുള്ള ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ 4ജി പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയും നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎല്ലും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ എന്താണ് പ്രസക്തി എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കും. എന്നാൽ പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ ജിയോയോട് മത്സരിക്കാൻ പോന്നതെല്ലാം ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. മത്സരാധിഷ്ഠിതമായി പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ബി‌എസ്‌എൻ‌എൽ മുൻപന്തിയിലാണ്. 200 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ഇരു കമ്പനികൾക്കും മികച്ച പ്ലാനുകളുണ്ട്.

ജിയോ, ബിഎസ്എൻഎൽ

ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള 4ജി പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.
വില കുറഞ്ഞ പ്ലാനുകളും മികച്ച ആനുകൂല്യങ്ങളും നൽകികൊണ്ട് ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര മാറ്റിയ ജിയോ ഉപയോക്താക്കളുടെ എണ്ണത്തിലും സേവനത്തിലും വളരെ താഴെയുള്ള ബിഎസ്എൻഎല്ലിൽ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട് എന്നതാണ് വാസ്തവം. ഇരു ടെലിക്കോം കമ്പനികളുടെയും 200 രൂപയിൽ താഴെ വിലയുള്ള മികച്ച 4ജി പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

200 രൂപയ്ക്ക് താഴെയുള്ള ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും മികച്ച 4ജി ഡാറ്റ പ്ലാൻ ‘STV_198' ആണ്. ബി‌എസ്‌എൻ‌എൽ പ്രവർത്തിക്കുന്ന എല്ലാ സർക്കിളുകളിലും ഈ വൗച്ചർ ലഭ്യമാണ്. പക്ഷേ ചില സർക്കിളുകളിൽ നിന്ന് ഈ പ്ലാൻ എടുത്ത് മാറ്റാവുന്ന വിധത്തിൽ നിശ്ചിത സമയത്തേക്ക് മാത്രമാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ‘STV_198' വൗച്ചറിന് അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 198 രൂപ തന്നെയാണ് വില വരുന്നത്. ഇതൊരു ഡാറ്റ ഓൺലി പ്ലാനാണ്.

198 രൂപ

198 രൂപ വിലയുള്ള പ്ലാനിലൂടെ 54 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഡാറ്റ ഓൺലി പ്ലാൻ ആയതിനാൽ ഇതിൽ കോളിങ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.അതുകൊണ്ട് തന്നെ നിങ്ങൾക്ക് കോളിങ് ആനുകൂല്യം ഉള്ള മറ്റൊരു പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ ഈ പ്ലാൻ തിരഞ്ഞെടുക്കുന്നതിൽ അർത്ഥമുള്ള. ഡാറ്റ കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ മികച്ച ചോയിസാണ്. സൌജന്യ ബി‌എസ്‌എൻ‌എൽ കോളർ ട്യൂണുകൾക്കൊപ്പം ഉപയോക്താക്കൾക്ക് ഈ വൗച്ചർ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 108 ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

200 രൂപയ്ക്ക് താഴെ വിലയുള്ള റിലയൻസ് ജിയോയുടെ ഏറ്റവും മികച്ച 4ജി ഡാറ്റ പ്ലാനിന് 151 രൂപയാണ് വില. ഉപയോക്താക്കൾക്ക് 30 ജിബി 4ജി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ആനുകൂല്യം ഒഴികെ മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കുകയില്ല. കോംബോ പ്ലാനുകളിലൂടെ ലഭിക്കുന്ന പ്രതിദിന ഡാറ്റ തികയാതെ വരുന്നവർക്ക് തിരഞ്ഞെടുക്കാനുള്ള പ്ലാനാണ് ഇത്. ഈ വൗച്ചറിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിന് സ്റ്റാൻ‌ലോൺ വാലിഡിറ്റിയുള്ളതിനാൽ ബേസിക്ക് പ്ലാൻ ഇല്ലാതെ തന്നെ ഡാറ്റ ഉപയോഗിക്കാൻ ഈ പ്ലാൻ റീചാർജ് ചെയ്താൽ മതി.

മികച്ചത് ഏത്

മികച്ചത് ഏത്

രണ്ട് വ്യത്യസ്ത വിലയുള്ള പ്ലാനുകൾ നൽകുന്നതിനാൽ തന്നെ ഇവ രണ്ടും വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഡാറ്റ മാത്രം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് രണ്ടും. ദീർഘകാലത്തേക്ക് ദിവസവും 2 ജിബി ഡാറ്റയോളം മതിയെങ്കിൽ ബിഎസ്എൻഎൽ പ്ലാനാണ് മികച്ചത്. എന്നാൽ പ്രതിദിന ലിമിറ്റ് ഇല്ലാതെ ഡാറ്റ ആനുകൂല്യം ആവശ്യമുള്ളവർക്ക് 30 ജിബി ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാൻ മികച്ചതാണ്. ബിഎസ്എൻഎല്ലിന് ഇന്ത്യയിൽ മൊത്തം 4ജി ഇല്ലെന്നും ജിയോയ്ക്ക് വോൾട്ടി സേവനങ്ങൾ ഉണ്ടെന്നുമുള്ള കാര്യം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
We are listing out best 4G plans of Jio and BSNL priced below Rs 200. These plans are data only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X