Home
News

ജിയോ, വിഐ, എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ടെലികോം വിപണിയിൽ വർധിച്ചുവരുന്ന മത്സരം മിതമായ നിരക്കിൽ പ്ലാനുകൾ പുറത്തിറക്കാൻ കമ്പനികളെ പ്രേരിപ്പിച്ചു. കുറഞ്ഞ വിലയിൽ തന്നെ ഡാറ്റയും കോളുകളും എസ്എംഎസുകളുമെല്ലാം മുൻനിര ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഇന്ത്യയിലെ ടെലിക്കോം വിപണി അടക്കി വാഴുന്ന മൂന്ന് കമ്പനികളാണ് ജിയോയും എയർടെല്ലും വിഐയും. ഈ മൂന്ന് കമ്പനികളും എല്ലാ വിലനിലവാരത്തിലും ഉപയോക്താക്കളെ ആകർഷിക്കുന്ന പ്ലാനുകൾ നൽകുന്നുണ്ട്.

200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ തിരഞ്ഞെടുക്കുന്ന പ്ലാനുകളാണ് 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ. ഈ വിഭാഗത്തിൽ തന്നെ ആകർഷകമായ പ്ലാനുകൾ എല്ലാ പ്രമുഖ ടെലിക്കോം കമ്പനികളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വിഐ, ജിയോ, എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

200 രൂപയിൽ താഴെ വിലയുള്ള മൂന്ന് പ്ലാനുകളാണ് ജിയോ നൽകുന്നത്, ഈ പ്ലാനുകളുടെ വില 129 രൂപ,149 രൂപ, 199 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകളെല്ലാം ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളാണ്. 129 രൂപയുടെ പ്ലാനിലൂടെ കമ്പനി 2 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകൾ നൽകുന്ന ഈ പ്ലാൻ മറ്റ് നെറ്റ്‌വർക്കിലേക്ക് വിളിക്കുന്നതിന് 1000 മിനുറ്റ് സൌജന്യ കോളുകളും നൽകുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ നൽകുന്നത്.

ജിയോയുടെ 149 രൂപ പ്ലാൻ

ജിയോയുടെ 149 രൂപ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് കോളിങ്, 100 എസ്എംഎസുകൾ എന്നീ ആനകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 199 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, 100 മെസേജുകൾ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, ജിയോ നമ്പരുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവ നൽകുന്നു. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ആദ്യത്തേത് 19 രൂപയുടെ പ്ലാനാണ്. ഈ പ്ലാൻ രണ്ട് ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 200 എംബി ഡാറ്റയും നൽകുന്നു. വിഐയുടെ ഈ വിഭാഗത്തിലെ രണ്ടാമത്തെ പ്ലാൻ 129 രൂപ വിലയുള്ള പ്ലാനാണ്. ഈഊ പ്ലാൻ 2 ജിബി ഡാറ്റ, 300 മെസേജുകൾ എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ വിഐ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

വിഐയുടെ 149 രൂപ പ്രീപെ്ഡ് പ്ലാൻ

വിഐയുടെ 149 രൂപ പ്രീപെ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ഈ പ്ലനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇതിനൊപ്പം 300 മെസേജുകളും പ്ലാൻ നൽകുന്നു. വിഐയുടെ ഈ വിഭാഗത്തിലെ പ്ലാനുകളിൽ അവസാനത്തേത് 199 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 100 മെസേജുകളും അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

200 രൂപയിൽ താഴെയുള്ള വിലയിൽ എയർടെൽ നാല് പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.129 രൂപ, 149 രൂപ, 179 രൂപ, 199 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. ഇതിൽ ആദ്യത്തെ 129 രൂപ പ്ലാൻ 28 ദിവസത്തേക്ക് 1 ജിബി ഡാറ്റയും 300 മെസേജുകളും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും നൽകുന്നു. ഇതേ വാലിഡിറ്റി കാലയളവിലേക്ക് 300 മേസേജുകളും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന എയർടെല്ലിന്റെ പ്ലാനാണ് 149 രൂപയുടേത്.

179 രൂപ പ്ലാൻ

മൂന്നാമത്തെ പ്ലാനിന് 179 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയും 100 മെസേജുകളും താങ്ക്സ് ആനുകൂല്യങ്ങളും 28 ദിവസത്തേക്ക് ലഭിക്കും. എയർടെല്ലിന്റെ ഈ വിഭാഗത്തിലെ അവസാനത്തെ പ്ലാനായ 199 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസവും 1 ജിബി ഡാറ്റ, ദിവസവും 100 മെസേജുകൾ, 24 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Plans priced below Rs 200 are the plan of choice for a large section of people in India. All the leading telecom companies are offering attractive plans in this category. We are getting acquainted with the best plans of VI, Jio and Airtel priced below Rs 200.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X