250 രൂപയിൽ താഴെ വിലയുള്ള മികച്ച വിഐ, ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

|

ടെലിക്കോം വിപണിയിലെ മത്സരം തുടരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ഡിസംബറിൽ ജിയോയെക്കാൾ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത് എയർടെല്ലാണ്. അതേ സമയം വിഐയ്ക്ക് ഉപയോക്താക്കളെ നിരന്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ടെലിക്കോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. കൂടുതൽ മികച്ച ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ താരിഫ് നിരക്കുകൾ വർധിപ്പിച്ച് സാമ്പത്തിക ബാധ്യതകൾ ഇല്ലാതാക്കാനും കമ്പനികൾ ശ്രമിക്കുന്നുണ്ട്.

ജിയോ, എയർടെൽ, വിഐ

ഇന്ത്യയിൽ വലിയൊരു വിഭാഗം ആളുകൾ റീചാർജിനായി വലിയ തുക ചിലവഴിക്കാത്തവരാണ്. ഇത്തരം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന പ്ലാനുകളാണ് 250 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ഉള്ളത്. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികൾ ഈ വിഭാഗത്തിൽ ആകർഷകമായ പ്ലാനുകൾ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും ഇവയിൽ ചില പ്ലാനുകൾ നൽകുന്നു. മൂന്ന് കമ്പനികളുടെയും 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ ദിവസവം 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെല്ലിന്റെ ദിവസവം 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്ലാനുകൾ

വിഐ പ്ലാനുകൾ

വിഐയിക്ക് 250 രൂപയിൽ താഴെയുള്ള വിലയ്ക്ക് മൂന്ന് പ്ലാനുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ പായ്ക്കിന് 199 രൂപയാണ് വില. ഇത് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 24 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ അധിക ഡാറ്റ ആനുകൂല്യം നൽകുന്നില്ല. 219 രൂപയുടെ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും നൽകുന്നു. ഈ പ്ലാൻ വിഐ ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ദിവസവും 2 ജിബി അധിക ഡാറ്റ ലഭിക്കും. വിഐ മൂവീസ്, ടിവി കണ്ടന്റിലേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. 249 രൂപയുടെ മറ്റൊരു പ്ലാനും വിഐയ്ക്ക് ഉണ്ട്. ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന ഈ ഡാറ്റയുടെ വാലിഡിറ്റി 28 ദിവസം വാലിഡിറ്റിയുള്ളതാണ്. 5 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലും 199 രൂപയ്ക്കൊരു പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്നു. 24 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 100 മെസേജുകളും നൽകുന്നു. എയർടെല്ലിന്റെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും 100 മെസേജുകളും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന 219 രൂപയുടെ പ്ലാനാണ്. ഈ പ്ലാൻ വിങ്ക് മ്യൂസിക് സർവ്വീസ്, എക്സ്സ്ട്രീം പ്രീമിയം ആപ്പ്, ഷാ അക്കാദമിയുടെ സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയും ലഭിക്കും.

കൂടുതൽ വായിക്കുക: മികച്ച ഓഫറുകൾ നൽകുന്ന വിഐയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ കേരളത്തിലും ലഭ്യമാകുംകൂടുതൽ വായിക്കുക: മികച്ച ഓഫറുകൾ നൽകുന്ന വിഐയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ കേരളത്തിലും ലഭ്യമാകും

റിലയൻസ് ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ പ്ലാനുകൾ

250 രൂപയിൽ താഴെ വിലയുള്ള മൂന്ന് പ്ലാനുകളാണ് ജിയോ നൽകുന്നത്. 149 രൂപ, 199 രൂപ, 249 രൂപ എന്നിവയാണ് ഈ പ്ലാനുകൾ. ഇതിൽ 149 രൂപ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. 4 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 199 രൂപയുടെ രണ്ടാമത്തെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ജിയോ ആപ്പുകളിലേക്ക് ഒരു കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ 249 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും 100 മെസേജുകളും ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്.

Best Mobiles in India

English summary
Telecom companies like Airtel, Vi and Jio are offering some of the best plans priced below Rs 250.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X