Home
News

എയർടെൽ, വിഐ, ജിയോ എന്നിവയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ പരസ്പരം മത്സരിക്കുന്നതും വിപണി വിഹിതത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളതുമായ കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവ. ഈ കമ്പനികളെല്ലാം തന്നെ ഉപയോക്താക്കളെ ആകർഷിക്കാൻ പല വില നിലവാരങ്ങളിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഈ പ്ലാനുകളിൽ വരിക്കാരുടെ ആവശ്യങ്ങളെ നിറവേറ്റുന്ന ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി സബ്ക്രിപ്ഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങളും ഈ കമ്പനികൾ നൽകുന്നു.

ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ

ഉപയോക്താക്കൾക്ക് തങ്ങളുടെ കോംബോ പ്ലാനിലെ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ അന്നത്തെ ദിവസത്തേക്ക് മാത്രമായോ കുറച്ച് ദിവസങ്ങൾക്ക് മാത്രമായോ ചിലപ്പോൾ ഡാറ്റ ആവശ്യമായി വരും. കോളുകളുടെ കാര്യവും ഇത്തരത്തിൽ തന്നെയാണ്. ഈ അവസരത്തിലാണ് 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിലേക്ക് നമ്മുടെ ശ്രദ്ധ പോകുന്നത്. കുറഞ്ഞ ചിലവിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഇത്തരം പ്ലാനുകളാണ് നമ്മൾ പരിശോധിക്കുന്നത്.

100 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്ലാനുകൾ

100 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്ലാനുകൾ

19 രൂപ പ്ലാൻ: ഈ റീചാർജ് പ്ലാൻ രണ്ട് ദിവസത്തെ വാലിഡിറ്റിയിൽ 200 എംബി ഡാറ്റയാണ് നൽകുന്നത്.

48 രൂപ പ്ലാൻ: ഇതൊരു ഡാറ്റ ഓൺലി റീചാർജ് ആണ്. 28 ദിവസത്തേക്ക് 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

49 രൂപ പ്ലാൻ: ഈ റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെ 100 എംബി ഡാറ്റയും ടോക്ക്ടൈമും നൽകുന്നു.

79 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി 200 എംബി ഡാറ്റയും ടോക്ക്ടൈമും ഈ പ്ലാൻ നൽകുന്നു.

100 രൂപയിൽ താഴെ വിലയുള്ള വിഐ റീചാർജ് പ്ലാനുകൾ

100 രൂപയിൽ താഴെ വിലയുള്ള വിഐ റീചാർജ് പ്ലാനുകൾ

16 രൂപ പ്ലാൻ: ഈ റീചാർജ് പ്ലാൻ 24 മണിക്കൂർ മാത്രം വാലിഡിറ്റി നൽകുന്നു. 1 ജിബി ഡാറ്റയും വിഐ ആപ്പ്, മൂവിസ്, ടിവി ഷോസ് എന്നിവയിലേക്ക് ആക്സസും നൽകുന്നു.

19 രൂപ പ്ലാൻ: ഈ പ്ലാൻ 200 എംബി ഡാറ്റയും 2 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ടോക്ക്ടൈമും നൽകുന്നു.

39 രൂപ പ്ലാൻ: ഇതൊരു കോംബോ പ്ലാനാണ്. 28 ദിവസത്തേക്ക് ടോക്ക്ടൈമും 100 എംബി ഡാറ്റയുമാണ് പ്ലാൻ നൽകുന്നത്.

48 രൂപ പ്ലാൻ: ഇത് ഡാറ്റ ഓൺലി പ്ലാനാണ്. 28 ദിവസത്തേക്ക് 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. വിഐ ആപ്പിലൂടെ റീചാർജ് ചെയ്താൽ ഈ പ്ലാൻ 200 എംബി ഡാറ്റ അധികമായി നൽകുന്നു.

49 രൂപ പ്ലാൻ: ഇതൊരു കോംബോ റീചാർജ് പ്ലാനാണ്. 28 ദിവസത്തേക്ക് 300 എംബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

79 രൂപ പ്ലാൻ: ഈ പ്ലാൻ 400 എംബി ഡാറ്റയും 64 ദിവസത്തേക്ക് ടോക്ക്ടൈമും നൽകുന്നു. ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്താൽ 200 എംബി ഡാറ്റ ഈ പ്ലാനിലൂടെ അധികമായി ലഭിക്കും.

98 രൂപ പ്ലാൻ: ഇത് ഡബിൾ ഡാറ്റ ഓഫറാണ്. ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

100 രൂപയിൽ താഴെ വിലയുള്ള ജിയോ പ്ലാനുകൾ

100 രൂപയിൽ താഴെ വിലയുള്ള ജിയോ പ്ലാനുകൾ

10 രൂപ പ്ലാൻ: ഈ റീചാർജ് പ്ലാൻ 1 ജിബി കോംപ്ലിമെന്ററി ഡാറ്റയും 124 ഐയുസി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യവും നൽകുന്നു.

20 രൂപ പ്ലാൻ: 249 ഐ‌യു‌സി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യവും 2 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്.

50 രൂപ പ്ലാൻ: 656 ഐ‌യു‌സി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യവും 5 ജിബി വരെ ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്.

100 രൂപ പ്ലാൻ: 1362 ഐ‌യു‌സി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യവും 10 ജിബി വരെ കോപ്ലിമെന്ററി ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
Plans below Rs 100 from Vi, Airtel and Geo offer the best benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X