ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

|

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് മുൻനിരയിലുള്ള ജിയോ, എയർടെൽ, വോഡാഫോൺ എന്നീ കമ്പനികൾ എല്ലാ വിഭാഗം ഉപയോക്താക്കളെയും ആകർഷിക്കാനായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയോ നിലവിലുള്ളവ പുതുക്കുകയോ ചെയ്യുന്നുണ്ട്. അധിക തുക ചെലവഴിക്കാൻ തയ്യാറല്ലാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ട് കമ്പനികൾ 100 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ എണ്ണം
 

ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും അതിനൊപ്പം ഒരോ ഉപയോക്താവിൽ നിന്നുമുള്ള വരുമാന നിരക്ക് വർദ്ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ടെലിക്കോം കമ്പനികളെല്ലാം. പരസ്പരം മത്സരിച്ചുകൊണ്ട് തന്നെ എല്ലാ വില നിലവാരത്തിലുമുള്ള പ്ലാനുകൾ ടെലിക്കോം ഓപ്പറേറ്റർമാർ പുറത്തിറക്കുന്നുണ്ട്. എല്ലാ സാമ്പത്തിക നിലവാരത്തിലുമുള്ള, എല്ലാ ആവശ്യങ്ങളെയും നിറവേറ്റുന്ന വിധത്തിലുള്ള പ്ലാനുകളുടെ വർഗീകരണമാണ് കമ്പനികൾ നടത്തുന്നത്.

ജിയോയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ, എയർടെൽ, വോഡാഫോൺ എന്നീ കമ്പനികളിൽ വച്ച് റിലയൻസ് ജിയോയാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന കമ്പനി. കഴിഞ്ഞ ദിവസം ജിയോ 100 രൂപയ്ക്ക് താഴെ നിരക്കിൽ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചു. 49 രൂപ, 69 രൂപ നിരക്കിലുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് പ്ലാനുകളും ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമായി ഉള്ള പ്ലാനുകളാണ്.

കൂടുതൽ വായിക്കുക: 504 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: 504 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

69 രൂപ പ്ലാൻ

69 രൂപ പ്ലാൻ പ്രതിദിനം 0.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ-ടു-ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 250 മിനിറ്റ് കോളിങ് എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്ലാൻ 25 എസ്എംഎസും നൽകുന്നുണ്ട്. 14 ദിവസത്തെ വാലിഡിറ്റി മാത്രമേ ഈ പ്ലാനിന് ഉള്ളു. 49 രൂപ പ്ലാൻ മൊത്തം 2 ജിബി ഡാറ്റ, മറ്റ് നെറ്റ്വർക്കിലേക്ക് 250 മിനിറ്റ് കോളിങ് എന്നി 14 ദിവസത്തേക്ക് നൽകുന്നു. മറ്റൊരു പ്ലാൻ 75 രൂപയുടേതാണ്. 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്.

വോഡഫോണിന്റെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
 

വോഡഫോണിന്റെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

100 ​​രൂപയിൽ താഴെ വിലയുള്ള രണ്ട് ഓൾ‌റൌണ്ടർ പായ്ക്കുകൾ മാത്രമേ വോഡഫോൺ നിലവിൽ നൽകുന്നുണ്ട്. 39 രൂപ, 79 രൂപ നിരക്കുകളിലാണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുക. 39 രൂപയുടെ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 എംബി ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 30 രൂപ ടോക്ക് ടൈമും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

79 രൂപ

79 രൂപ പ്ലാനിലൂടെ മൊത്തം 200 എംബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഇത് 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. ഉപയോക്താവിന് 64 രൂപ വില മതിക്കുന്ന ടോക്ക് ടൈമും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വോഡാഫോണിന്റെ 100 രൂപയിൽ താഴെ വിലയുളള രണ്ട് പ്ലാനുകളും കുറഞ്ഞ ഡാറ്റ നൽകുകയും റീചാർജ് ചെയ്ത തുകയോളം തന്നെ ടോക്ടൈം നൽകുകയും ചെയ്യുന്ന പ്ലാനുകളാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി; കേരളത്തെ തഴഞ്ഞുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി; കേരളത്തെ തഴഞ്ഞു

എയർടെല്ലിന്റെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

എയർടെല്ലിന്റെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

എയർടെലിന് 100 രൂപയിൽ താഴെ വിലയുള്ള നാല് പ്ലാനുകളാണ് നിലവിലുള്ളത്. 48 രൂപ, 49 രൂപ, 79 രൂപ, 98 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ വരുന്നത്. 48 രൂപയുടെ പ്ലാൻ പ്ലാൻ മൊത്തം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതേസമയം 49 രൂപയുടെ പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങൾക്കൊപ്പം 38.52 രൂപ ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു.

79 രൂപ പ്ലാൻ

79 രൂപ പ്ലാനിൽ മൊത്തം 200 എം‌ബി ഡാറ്റയാണ് ഉപയോക്താവിന് ലഭ്യമാവുക. ഇത് 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന പ്ലാനാണ്. 98 രൂപയുടെ പ്ലാൻ മൊത്തം 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മേൽപ്പറഞ്ഞ പ്ലാനുകളെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് മാത്രം ഉപകാരപ്പെടുന്ന പ്ലാനുകളാണ്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Telecom giant Reliance Jio recently launched two new plans under Rs 100, costing Rs 49 and Rs 69. Needless to say, telecom giants are competing hard to become the most sought after brand and hence experimenting a lot with their plans. All the three telecom brands Vodafone, Airtel and Jio have altered a lot of plans and have also introduced some new plans of late.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X