ബിഎസ്എൻഎൽ സിം ആക്ടീവ് ആയി നിലനിർത്താം, വെറും 100 രൂപയിൽ താഴെ ചിലവിൽ

|

ബിഎസ്എൻഎല്ലിന് എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്ലാനുകൾ നൽകുന്നതിൽ കമ്പനി ഏറെ ശ്രദ്ധകൊടുക്കുന്നുണ്ട്. കൂടുതൽ ആനുകൂല്യങ്ങൾ വേണ്ടവർക്ക് വില കൂടിയ പ്ലാനുകൾ കൊടുക്കുന്നത് പോലെ തന്നെ അധികം തുക റീചാർജിനായി ചിലവഴിക്കാൻ കഴിയാത്ത ആളുകൾക്കായും കമ്പനി മികച്ച പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത്.

 

ബിഎസ്എൻഎൽ

4ജി ലഭ്യമല്ലാത്തതിനാൽ രാജ്യത്ത് നിരവധി ആളുകൾ ബിഎസ്എൻഎൽ സെക്കന്ററി സിം കാർഡായിട്ടാണ് ഉപയോഗിക്കാറുള്ളത്. ബാങ്കുകളിലും മറ്റുമായി നൽകിയിട്ടുള്ള നമ്പർ സെക്കന്ററി സിം കാർഡ് ആണെങ്കിലും ആക്ടീവ് ആയി നിലനിർത്തേണ്ടത് ആവശ്യവുമാണ്. ഇത്തരം സെക്കന്ററി സിം കാർഡുകൾ റീചാർജ് ചെയ്യാൻ അധികം പണം മുടക്കുന്നത് നഷ്ടമാണ്. അതുകൊണ്ട് തന്നെ ബിഎസ്എൻഎൽ 100 രൂപയിൽ താഴെ മാത്രം വിലയിൽ സെക്കന്ററി സിം കാർഡുകൾ ആക്ടീവ് ആയി നിലനിർത്താൻ വേണ്ട പ്ലാനുകൾ നൽകുന്നു.

87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

100 രൂപയിൽ താഴെ വിലയും സെക്കന്ററി സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ വാലിഡിറ്റി നൽകുന്നതുമായ പ്ലാനുകളിൽ ആദ്യത്തേത് 87 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 14 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. കോളുകൾ വിളിക്കാൻ സെക്കന്ററി സിം ഉപയോഗിക്കേണ്ട ആളുകൾക്ക് ഈ പ്ലാൻ മികച്ച ചോയിസാണ്.

ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?

ബിഎസ്എൻഎൽ
 

87 രൂപയുടെ പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയും ലഭിക്കും. 1 ജിബി ഡാറ്റ എന്നത് വീഡിയോ സ്ട്രീമിങ് പോലുള്ള കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ നമുക്ക് മതിയാകുന്ന ഡാറ്റ തന്നെയാണ്. ഈ 1 ജിബി അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനൊപ്പം ഗെയിമിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

97 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

97 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ പ്ലാനുകളുടെ വിഭാഗത്തിലെ അടുത്ത പ്ലാൻ 97 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 18 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 87 രൂപ പ്ലാനിനെക്കാൾ 10 രൂപ അധികം നൽകിയാൽ 4 ദിവസത്തെ അദിക വിലഡിറ്റി ലഭിക്കുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 36 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

അൺലിമിറ്റഡ് പ്ലാനുകൾ

ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് പ്ലാനുകളും 97 രൂപയുടെ പ്ലാൻ നൽകുന്നുണ്ട്. ദിവസവും ലഭിക്കുന്ന 2 ജിബി ഡാറ്റ അവസാനിച്ചാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. എങ്കിലും പ്ലാൻ ലോക്ദുൻ കണ്ടന്റിലേക്ക് ആക്സസ് നൽകുന്നുണ്ട്.

ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻ

99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

100 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും വില കൂടിയതാണ് 99 രൂപയുടെ പ്ലാൻ. ഈ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഡാറ്റ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. ഈ പ്ലാനിന്റെ സവിശേഷത, ഇത് പിആർബിടി സേവനങ്ങളിലേക്ക് ആക്സസ് നൽകുന്നു എന്നതാണ്. സെക്കന്ററി സിം കാർഡിൽ ഡാറ്റ ഉപയോഗിക്കാത്ത, എന്നാൽ പിആർബിടി സേവനങ്ങൾ ആവശ്യമുള്ള ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

അൺലിമിറ്റഡ് കോളിങ്

99 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിലൂടെ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. സെക്കന്ററി സിം കാർഡുകളിൽ അത്യവശ്യം ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനല്ല ഇത്. മുകളിൽ സൂചിപ്പിച്ചത് പോലെ ബാങ്ക് ആവശ്യത്തിനും മറ്റും നൽകിയിട്ടുള്ള നമ്പർ ആക്ടീവ് ആയി നിലനിർത്താൻ ഈ പ്ലാൻ ഉപയോഗിക്കാം.

സിം കാർഡ്

മേൽപ്പറഞ്ഞ പ്ലാനുകൾ കൂടാതെ വളരെ കുറഞ്ഞ വിലയിൽ മറ്റ് ചില പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. നിങ്ങൾക്ക് അത്യാവശ്യമായി രണ്ട് ദിവസത്തേക്ക് സിം കാർഡ് ആക്ടീവ് ആയി നിലനിർത്തണം എന്നുണ്ടെങ്കിൽ വെറും 18 രൂപ റീചാർജ് ചെയ്താൽ മതി. ഈ പ്ലാനിലൂടെ രണ്ട് ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1 ജിബി ഡാറ്റ വീതം 2 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

പണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരംപണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരം

ബിഎസ്എൻഎൽ

30 ദിവസത്തേക്ക് വാലിഡിറ്റി നൽകുന്ന വില കുറഞ്ഞ പ്ലാൻ ബിഎസ്എൻഎൽ നൽകുന്നു. 21 രൂപ മാത്രം വിലയുള്ള ഈ പ്ലാൻ റേറ്റ് കട്ടർ പ്ലാനാണ്. ഇതിലൂടെ കോളുകളുടെ നിരക്ക് 20 പൈസയായി കുറയുന്നു. ഈ പ്ലാൻ സൌജന്യ കോളുകൾ ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 29 രൂപ വിലയുള്ള മറ്റൊരു പ്ലാൻ ഉഫയോക്താക്കൾക്ക് 5 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളും മൊത്തം 1 ജിബി ഡാറ്റയും നൽകുന്നുണ്ട്. 5 ദിവസത്തെ വാലിഡിറ്റിക്കും കോളുകൾ വിളിക്കാനുമായി ആശ്രയിക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

299 രൂപ മുതൽ 99 രൂപ വരെ; കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ299 രൂപ മുതൽ 99 രൂപ വരെ; കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

Best Mobiles in India

English summary
BSNL offers plans to keep secondary SIM cards active for less than Rs 100. These plans also provide calling and data benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X