ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

|

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവ എല്ലാ വില വിഭാഗത്തിലും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ നാല് ടെലിക്കോം കമ്പനികളുടെയും 250 രൂപയ്ക്ക് താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ വരെ ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം ഒരു മാസം വരെ വാലിഡിറ്റി നൽകുന്നവയാണ്. ചില പ്ലാനുകൾ കൂടുതൽ വാലിഡിറ്റിയും വളരെ കുറവ് ആനുലൂല്യങ്ങളും നൽകുന്നു. ചില കമ്പനികൾ അവരുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം പുതിയ ഓഫറുകളും നൽകുന്നുണ്ട്. വിഐ ചില പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ നൽകുന്നു.

 

ടെലിക്കോം

ജിയോ ചില പ്ലാനുകൾക്കൊപ്പം ക്യാഷ്ബാക്ക് ഓഫർ നൽകുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എഎൻല്ലും ഈ വിഭാഗത്തിൽ മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. റീചാർജിനായി കൂടുതൽ തുക ചിവവഴിക്കാത്ത വലിയൊരു വിഭാഗം ഉപയോക്താക്കളെയാണ് ഈ പ്ലാനുകൾ ലക്ഷ്യമിടുന്നത്. സെക്കന്ററി സിം കാർഡുകൾ റീചാർജ് ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളും ഇതിൽ ഉണ്ട്. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികളുടെ 250 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ 97 രൂപയിൽ തുടങ്ങി 247 രൂപ വരെ നീളുന്നവയാണ്. 97 രൂപയുടെ ഡാറ്റ വൗച്ചർ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 18 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് നൽകുന്നതാണ്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 118 രൂപയുടെയും 187 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് യഥാക്രമം 21 ദിവസവും 28 ദിവസവും വാലിഡിറ്റി നൽകുന്നു. 118 രൂപ പ്ലാൻ ദിവസവും 0.5 ജിബി ഡാറ്റയും 187 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും നൽകുന്നു.

കേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കുംകേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കും

പ്ലാനുകൾ
 

118 രൂപയുടെയും 187 രൂപയുടെയും പ്ലാനുകൾ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. സൗജന്യ പിആർബിടി ആനുകൂല്യവും ഈ പ്ലാനുകളിലൂടെ ലഭിക്കും. ബി‌എസ്‌എൻ‌എല്ലിന്റെ 250 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാൻ 249 രൂപ വിലയുള്ളതാണ്. ഈ പ്ലാനിലൂടെ 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 ജിബി ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ദിവസവും 100 എസ്‌എം‌എസുകളും ഇറോസ് നൗ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ് സ്ട്രീം സബ്സ്ക്രിപ്ഷൻ, ഫ്രീ ഹെല്ലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ഉൾപ്പെടുന്നു. എയർടെൽ നൽകുന്ന 219 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്.

219 രൂപ

219 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ് സ്ട്രീം സബ്സ്ക്രിപ്ഷനും വിങ്ക് മ്യൂസിക്കുമാണ് ഉള്ളത്. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക് എന്നിവയും സൗജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസും ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.

500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോയുടെ 149 രൂപയും 299 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ അൺലിമിറ്റഡ് കോളുകൾക്കൊപ്പം യഥാക്രമം ദിവസവും 1 ജിബി ഡാറ്റയും 1.5 ജിബി ഡാറ്റയും നൽകുന്നു. ഈ പ്ലാൻ ജിയോ ആപ്പുകളിലേക്കും ആക്സസ് നൽകുന്നു. ജിയോയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 56 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ എല്ലാ നമ്പരുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷനും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐയുടെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 2 ജിബി ഡാറ്റ നൽകുന്ന പ്ലാനിലൂടെ വി മൂവീസ്, ടിവി ആക്സസും ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ റീചാർജ് ചെയ്യുമ്പോൾ ഈ പ്ലാൻ 1ജിബി അധിക ഡാറ്റയും നൽകുന്നു. വിഐയുടെ 219 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, 28 ദിവസം വാലിഡിറ്റി, ദിവസവും 1 ജിബി ഡാറ്റ എന്നിവ നൽകുന്നു. എംപിഎല്ലിൽ 125 രൂപ ബോണസ് ക്യാഷും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ

219 രൂപ പ്ലാനിലൂടെ വിഐ മൂവീസ്, ടിവി ആക്‌സസ് എന്നിവയും സൊമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് ദിവസവും 75 രൂപ കിഴിവും ലഭിക്കും. ഈ പ്ലാൻ വിഐ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ റീചാർജ് ചെയ്യുമ്പോൾ ഈ പ്ലാനിനൊപ്പം 2ജിബി അധിക ഡാറ്റ ലഭിക്കും. വിഐ 249 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ്, 28 ദിവസം വാലിഡിറ്റി, ദിവസവും 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. എംപിഎല്ലിൽ 125 രൂപ ബോണസ് ക്യാഷും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി ആക്‌സസും സൊമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് ദിവസവും 75 രൂപ കിഴിവും പ്ലാനിലൂടെ ലഭിക്കുന്നു.

കുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾകുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ

Best Mobiles in India

English summary
Leading telecom companies in India such as Airtel, Jio, BSNL and Vi are offering the best prepaid plans priced below Rs 250.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X