ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 300 രൂപയിൽ താഴെ വിലവരുന്ന മികച്ച പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവ പരസ്പരം മത്സരിക്കുന്നത് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടാണ്. ഡിസംബറിലെ താരിഫ് നിരക്ക് വർദ്ധനവ് ഉപയോക്താക്കളെ നേടുന്ന കാര്യത്തിൽ ഈ മൂന്ന് കമ്പനികൾക്കും തിരിച്ചടിയുണ്ടാക്കി. താരിഫ് നിരക്ക് വർദ്ധന ഉണ്ടാക്കിയ ഉപയോക്താക്കൾക്കിടയിലെ അതൃപ്തി മറികടക്കാൻ കമ്പനികൾ മികച്ച പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

പോസ്റ്റ്പെയ്ഡ്

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ അധികം ഓപ്ഷനുകളൊന്നും കമ്പനികൾ നൽകുന്നില്ലെങ്കിലും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അവർക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ പല വിലനിരവാരങ്ങളിലും പല ആനുകൂല്യങ്ങൾ നൽകികൊണ്ടും പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 199 രൂപയിൽ കുറഞ്ഞ വിലയിൽ പോലും ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആനുകൂല്യങ്ങളും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും നൽകുന്ന പ്ലാനുകൾ വരെ കമ്പനികൾ നൽകുന്നു.

പരസ്പര മത്സരം

പരസ്പര മത്സരം പ്രീപെയ്ഡ് മേഖലയിൽ കൂടുതൽ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചു. ഡാറ്റ കൂടുതലായി വേണ്ട ഉപയോക്താക്കളെയും കൂടുതൽ കോളുകൾ വിളിക്കുന്ന ഉപയോക്താക്കളെയും എല്ലാം തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് കമ്പനികൾ തങ്ങളുടെ ഓൾറൌണ്ടർ പ്ലാനുകൾ അവതരിപ്പിക്കുന്നത്. 300 രൂപയ്ക്ക് താഴെയുള്ള വോഡഫോൺ, ജിയോ, എയർടെൽ എന്നിവയുടെ ഓൾ‌റൌണ്ടർ പായ്ക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

കൂടുതൽ വായിക്കുക: ജനാധിപത്യ ഇന്ത്യയിലെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്കൂടുതൽ വായിക്കുക: ജനാധിപത്യ ഇന്ത്യയിലെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

റിലയൻസ് ജിയോ

റിലയൻസ് ജിയോ

റിലയൻസ് ജിയോ കുറഞ്ഞ വിലയ്ക്ക് ഡാറ്റ പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നു. 300 രൂപയിൽ താഴെ വിലയിൽ ആദ്യത്തെ ഓൾറൌണ്ടർ പ്ലാനായി പറയാവുന്ന മികച്ച പ്ലാൻ 199 രൂപ വിലയുള്ള പ്ലാനാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ഇത് അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും പ്രതിദിനം വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ അധിക ആനുകൂല്യമായി ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

249 രൂപ

249 രൂപ വിലയുള്ള മറ്റൊരു പ്ലാനും ജിയോ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്വർക്കുകളിലേക്ക് 1,000 മിനിറ്റ് സൌജന്യ കോളുകളും വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

വോഡഫോൺ

വോഡഫോൺ

ജിയോ 199 രൂപയ്ക്ക് നൽകുന്ന പ്ലാൻ വോഡഫോണും എയർടെല്ലും 249 രൂപയ്ക്കാണ് നൽകുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 219 രൂപ വിലവരുന്ന മറ്റൊരു പ്ലാനും വോഡഫോണിനുണ്ട്. ഇത് പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു.

കൂടുതൽ വായിക്കുക: ജനാധിപത്യ ഇന്ത്യയിലെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്കൂടുതൽ വായിക്കുക: ജനാധിപത്യ ഇന്ത്യയിലെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

എയർടെൽ

എയർടെൽ

എയർടെല്ലിന് വോഡഫോണിന്റെ പ്ലാനുകൾക്ക് സമാനമായ പ്ലാനുകളാണ് ഉള്ളത്. എയർടെല്ലിന്റെ1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 249 രൂപ പ്ലാനിൽ ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ എയർടെൽ വാഗ്ദാനം ചെയ്യുന്നു. 249 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന മറ്റൊരു പ്ലൻ കൂടി എയർടെൽ നൽകുന്നുണ്ട്. അത് 279 രൂപയുടെ പ്ലാനാണ്.

279 രൂപ

279 രൂപ പ്ലാനിനെ 249 രൂപ പ്ലാനിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരേയൊരു ഘടകം എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിൽ നിന്ന് 4 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയും പ്ലാൻ നൽകുന്നു എന്നതാണ്. പ്രീപെയ്ഡ് പ്ലാനിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഏക ടെലികോം ബ്രാൻഡാണ് എയർടെൽ. 2 ലക്ഷം ഇൻഷുറൻസ് പരിരക്ഷ നൽകുന്ന 179 രൂപയുടെ പ്ലാനും എയർടെല്ലിനുണ്ട്.

കൂടുതൽ വായിക്കുക: ഇന്ത്യക്കാർ വീഡിയോ കണ്ട് തീർക്കുന്ന ഡാറ്റയുടെ കണക്ക് കേട്ടാൽ ഞെട്ടുംകൂടുതൽ വായിക്കുക: ഇന്ത്യക്കാർ വീഡിയോ കണ്ട് തീർക്കുന്ന ഡാറ്റയുടെ കണക്ക് കേട്ടാൽ ഞെട്ടും

Best Mobiles in India

Read more about:
English summary
All the three telecom companies Reliance Jio, Vodafone and Airtel have gotten very competitive with their prepaid plans. The price hike in December cost them a lot of customers but ever since then, they have tried to design their prepaid plans in the best way possible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X