Best Drones: ഈ വർഷത്തെ ഏറ്റവും മികച്ച 10 ഡ്രോണുകൾ

|

ധാരാളം ഡ്രോണുകൾ ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നതുകൊണ്ട് തന്നെ ഉപഭോക്താവ് നൽകുന്ന പണത്തിന്റെ മൂല്യത്തിന് അനുസരിച്ച് പെർഫോമൻസ് നൽകുന്ന ഡ്രോണുകളെ കണ്ടെത്താൻ എളുപ്പമല്ല. ഡ്രോൺ ഉപയോഗിച്ച് തുടങ്ങുന്ന ആളുകൾക്കും പ്രൊഫഷണൽസിനും ഒരുപോലെ ഗുണകരമാവുന്ന മികച്ച പത്ത് ഡ്രോണുകളെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഈ വർഷം

ഈ വർഷം ഡ്രോൺ വിപണി കീഴടക്കിയ ഏറ്റവും മികച്ച മോഡലുകളിൽ ഡിജെഐ മാവിക് 2 പ്രോ, ഡിജെഐ മാവിക് മിനി, ഡിജെഐ മാവിക് 2 സൂം, ഡിജെഐ മാവിക് എയർ, ഡിജെഐ ഫാന്റം 4, പാരറ്റ് ബെബോപ് 2, പാരറ്റ് അനഫി, ഡിജെഐ മാവിക് പ്രോ, ഡി‌ജെ‌ഐ ഇൻസ്പയർ 2, ഡി‌ജെ‌ഐ ഇൻസ്പെയർ 1 എന്നിവ ഉൾപ്പെടുന്നു.

ഡിജെഐ മാവിക് 2 പ്രോ

ഡിജെഐ മാവിക് 2 പ്രോ

മടക്കിവയ്ക്കാവുന്ന ഈ ഡ്രണിന്റെ ഭാരം 907 ഗ്രാമാണ്. കൺട്രോളറോട് കൂടിയ ഡ്രോണിന്റെ ക്യാമറ 20MPയും 3,950 mAh ബാറ്ററിയുമാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 8 കിലോമീറ്റവർ വരെ റേഞ്ചും ഈ ഡ്രോണിനുണ്ട്. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ ഡ്രോണിൽ നോയിസ് പ്രശ്നം ഉണ്ട്. പോട്രെയിറ്റ് മോഡ് ഇല്ല.

ഡിജെഐ മാവിക് മിനിഡിജെഐ മാവിക് മിനി

ഡിജെഐ മാവിക് മിനിഡിജെഐ മാവിക് മിനി

ഡി‌ജെ‌ഐയുടെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതും വിലകുറഞ്ഞതുമായ ഡ്രോണാണ് ഇത്. 249 ഗ്രാം ഭാരമുള്ള ഈ ഡ്രോണിൽ 14 എംപി ക്യാമറയാണ് ഉള്ളത്. 2,600 mAh ബാറ്ററി, 5.8 GHz: 4000 മീ (FCC); 2500 മീ (SRRC) റേഞ്ച് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

ഡിജെഐ മാവിക് 2 സൂം

ഡിജെഐ മാവിക് 2 സൂം

ഒപ്റ്റിക്കൽ സൂം സവിശേഷതയുള്ള ഡിജെഐ മാവിക് 2 സൂം ഡ്രോണിന്റ ഭാരം 905 ഗ്രാം ആണ്. 12MP ക്യാമറയാണ് ഇതിൽ നൽകിയിട്ടുള്ളത്. 3,950 mAh ബാറ്ററിയും 8 കിലോമീറ്റർ വരെ റേഞ്ചും ഈ ഡ്രോണിനുണ്ട്. ഐഎസ്ഒ 100ന് മുകളിൽ ആയാൽ നോയിസ് പ്രശ്നം ഉണ്ടാകുന്നുണ്ട്. 24-48 ഒപ്റ്റിക്കൽ സൂം ലെൻസാണ് ഈ ഡ്രോണിൽ നൽയിട്ടുള്ളത്.

ഡിജെഐ മാവിക് എയർ

ഡിജെഐ മാവിക് എയർ

മടക്കി വയ്ക്കാൻ സാധിക്കുന്ന ഡിസൈനിലുള്ള ഈ 4 കെ ഡ്രോണിന്റെ ഭാരം 430 ഗ്രാം ആണ്. 12MP ക്യാമറ, 2,375mAh ബാറ്ററി, 6.2 മൈൽ റേഞ്ച് എന്നിവയാണ് ഈ ഡ്രോണിന്റെ സവിശേഷതകൾ. 2018 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയതാണെങ്കിലും തുടക്കക്കാർക്കും യാത്ര ചെയ്യുന്നവർക്കും ഡിജെഐ മാവിക് എയർ മികച്ച ചോയിസ് തന്നെയാണ്.

ഡിജെഐ ഫാന്റം 4

ഡിജെഐ ഫാന്റം 4

മികച്ചതും സ്റ്റെബിലിറ്റി ഉള്ളതുമായ 4 കെ ഫൂട്ടേജ് ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഫിഷ് ഐ ലെൻസോട് കൂടിയാണ് ഈ ഡ്രോൺ അവതരിപ്പിച്ചിരിക്കുന്നത്. 1380 ഗ്രാം ഭാരമുള്ള ഈ ഡ്രോണിൽ 12.4MP ക്യാമറയാണ് നൽകിയിട്ടുള്ളത്. 5,350mAh ബാറ്ററിയാണ് ഈ ഡ്രോണിന്റെ മറ്റൊരു സവിശേഷത. 3.1 മൈൽ റേഞ്ചാണ് ഈ ഡ്രോണിന് ഉള്ളത്.

പാരറ്റ് ബെബോപ് 2

പാരറ്റ് ബെബോപ് 2

സ്റ്റെബിലിറ്റിലുള്ള വിഷ്വലുകൾ ഉറപ്പ് നൽകുന്ന ഈ ഡ്രോണിന് 500 ഗ്രാം ഭാരമാണ് ഉള്ളത്. 14MP ക്യാമറ, 2,700mAh ബാറ്ററി എന്നീ സവിശേഷചകളുള്ള ഈ ഡ്രോണിന് 300 മീറ്റർ റേഞ്ച് മാത്രമേ ഉള്ളു.ഫിഷ് ഐ ലെൻസുള്ള ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്.

പാരറ്റ് അനഫി

പാരറ്റ് അനഫി

ഒരു ചെറിയ ഡ്രോണാണെങ്കിലും 3202 ഗ്രാം ഭാരമാണ് പാരറ്റ് അനഫിക്ക് ഉള്ളത്. 21MP ക്യാമറ, 2700mAh ബാറ്ററി എന്നീ സവിശേഷതകളുള്ള ഈ ഡ്രോണണിൽ 60fps 180-ഡിഗ്രി ക്യാമറയിൽ 4K UHD വീഡിയോ റെക്കോഡ് ചെയ്യാൻ സാധിക്കും. മികച്ച വിഷ്വൽ തരുന്നുവെന്നതാണ് ഈ ഡ്രോണിന്റെ സവിശേഷത.

ഡിജെഐ മാവിക് പ്രോ

ഡിജെഐ മാവിക് പ്രോ

ഡിജിഐ പുറത്തിറക്കിയ മികച്ച ഡ്രോണുകളിൽ ഒന്നാണ് ഇത്. 734 ഗ്രാം ഭാരമുള്ള ഡ്രോണിൽ 12.35MP ക്യാമറയാണ് നൽകിയിട്ടുള്ളത്. 3830mAh ബാറ്ററിയും ഇതിൽ നൽകിയിട്ടുണ്ട്. 4.3 മൈൽ ആണ് ഈ ഡ്രോണിന്റെ റേഞ്ച്. ഹൈ പോർട്ടബിൾ ഡെഡിക്കേറ്റഡ് റിമോട്ട് കൺട്രോളുളള ഈ ഡ്രോണിന്റ പോരായ്മ കുറഞ്ഞ വെളിച്ചത്തിൽ മികച്ച വിഷ്വൽ തരുന്നില്ല എന്നതാണ്

ഡി‌ജെ‌ഐ ഇൻസ്പെയർ 2

ഡി‌ജെ‌ഐ ഇൻസ്പെയർ 2

ഏറ്റവും മികച്ച മുൻനിര ഡ്രോണുകളിലൊന്നാണ് ഡിജെഐയുടെ ഇൻസ്പെയർ. 3440 ഗ്രാം ഭാരമുള്ള ഈ ഡ്രോണിൽ 30 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 4280mAh ബാറ്ററിയുള്ള ഡ്രോണിന് 7 കിലോമീറ്റർ റേഞ്ചും ഉണ്ട്. മികച്ച ബിൽഡ് ക്വാളിറ്റി, ബാറ്ററി ലൈഫ് എന്നിവയാണ് ഈ ഡ്രണിന്റെ സവിശേഷതകൾ.

ഡി‌ജെ‌ഐ ഇൻസ്പെയർ  1

ഡി‌ജെ‌ഐ ഇൻസ്പെയർ 1

പ്രൊഫഷണൽ പ്രൈസ് ടാഗുള്ള ഒരു പ്രൊഫഷണൽ ഡ്രോണാണ് ഇൻസ്പെയർ 1. 2935 ഗ്രാം ഭാരമുള്ള ഈ ഡ്രോണിന്റെ ക്യാമറ 12.76 എംപിയാണ്. 5700mAh ബാറ്ററിയും 2 കിലോമീറ്റർ റേഞ്ചുമാണ് ഈ ഡ്രോണിനുള്ളത്.

Best Mobiles in India

Read more about:
English summary
Finding the best drone for you isn't easy, particularly with new registration schemes and laws adding to the buying confusion. At the same time, there's never been a better time to buy a flying camera – whether you're a beginner or a professional looking to shoot some fantastic aerial photos and video, the latest drones combine great image quality, ease of use and unprecedented value for money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X