Home
News

ഈ വർഷം ആമസോണിൽ ഏറ്റവും കുടുതൽ വിൽപ്പന നടന്ന ഇലക്ട്രേണിക്സ്

ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആമസോണിന്റെ തന്നെ പ്രൊഡക്ടുകളാണ്. ഓൺലൈൻ റീട്ടെയിലർ ലിസ്റ്റുചെയ്ത മറ്റ് പ്രൊഡക്ടുകൾക്ക് സമാനമായി കമ്പനിയുടെ തന്നെ പ്രൊഡക്ടുകളും ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആമസോണിന്റെ തന്നെ ഉടമസ്ഥതയിൽ പല ബ്രാന്റുകളും ഉണ്ട്. ഇലക്ട്രേണിക്സ് ഉത്പന്നങ്ങളുടെ വലിയ നിര തന്നെ ആമസോൺ തങ്ങളുടേതായി അവതരിപ്പിക്കുന്നു.

ആമസോൺ

ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മൊബൈൽ ഫോണുകളുടെയും മറ്റും പട്ടിക നമ്മൾ പരിശോധിച്ചതാണ്. ഇത്തവണ നമ്മൾ പരിശോധിക്കുന്നത് ആമസോണിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ്. 10 പ്രൊഡക്ടുകളാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എക്കോ ഡോട്ട് (4th Gen)

എക്കോ ഡോട്ട് (4th Gen)

ആമസോണിന്റെ ഏറ്റവും പുതിയ സ്മാർട്ട് സ്പീക്കറായ എക്കോ ഡോട്ടിന് (4th Gen) അലക്സാ സപ്പോർട്ടും മികച്ച ബാസും ഉണ്ട്. മികച്ച ക്വാളിറ്റിയുള്ള ഓഡിയോ ഔട്ട്പുട്ട് നൽകുന്ന ഈ സ്പീക്കർ സ്‌പോട്ടിഫൈ, പ്രൈം മ്യൂസിക്, ഗാന, ആപ്പിൾ മ്യൂസിക്, ജിയോസാവ്ൻ എന്നിവയിൽ നിന്നും പാട്ടുകൾ സ്ട്രീം ചെയ്യുന്നു. പ്രൈവസിക്ക് പ്രാധാന്യം നൽകിയാണ് ഈ ഡിവൈസ് നിർമ്മിച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ മൈക്രോഫോൺ മ്യൂട്ട് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

ഫയർ എച്ച്ഡി 8

ഫയർ എച്ച്ഡി 8

നെറ്റ്ഫ്ലിക്സിൽ മൂവികൾ സ്ട്രീം ചെയ്യാനും സൂം കോളുകൾ എടുക്കാനും കിൻഡിൽ ഇബുക്കുകൾ വായിക്കാനും ഫയർ എച്ച്ഡി 8 ഉപയോഗിക്കാം. 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഫയർ ടാബ്‌ലെറ്റുകളുടെ പഴയ മോഡലുകളേക്കാൾ താരതമ്യേന വേഗതയേറിയ പ്രൊഡക്ടാണ് ഇത്. 2 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസറാണ് ഈ ഡിവൈസിൽ ഉള്ളത്.

ഫയർ ടിവി സ്റ്റിക്ക് 4കെ

ഫയർ ടിവി സ്റ്റിക്ക് 4കെ

ഫയർ ടിവി സ്റ്റിക്ക് 4കെ സ്ട്രീമിംഗ് ഡിവൈസിലൂടെ നിങ്ങളുടെ സാധാരണ ടിവിയെ സ്മാർട്ട് ടിവി ആക്കി മാറ്റാം. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹുലു തുടങ്ങിയ എല്ലാ സ്ട്രീമിംഗ് സേവനങ്ങളിലേക്കും ഒറ്റ ക്ലിക്കിലൂടെ ആക്സസ് ലഭിക്കാൻ ഇത് സഹായിക്കും. കണ്ടന്റുകൾ എളുപ്പത്തിൽ സെർച്ച് ചെയ്ത് കണ്ടെത്താൻ റിമോട്ട് സെർച്ച് ഓപ്ഷനും ഈ ഡിവൈസിൽ ഉണ്ട്.

ഫയർ 7

ഫയർ 7

ഫയർ 7 ടാബ്‌ലെറ്റിൽ 7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയും 1.3 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസറുമാണ് ഉള്ളത്. 16 ജിബിയോ 32 ജിബിയോ സ്റ്റോറേജ് സ്പേസ് ഉള്ള ഈ ഡിവൈസ് 7 മണിക്കൂർ വരെ ബ്രൌസിംഗ്, റീഡിങ്, മ്യൂസിക്ക്, വീഡിയോ പ്ലേബാക്ക് ടൈം നൽകുന്നു. ഡ്യുവൽ-ബാൻഡ് വൈഫൈയും ഈ ടാബ്ലറ്റിൽ ഉണ്ട്.

ഫയർ എച്ച്ഡി 8 കിഡ്‌സ് എഡിഷൻ ടാബ്‌ലെറ്റ്

ഫയർ എച്ച്ഡി 8 കിഡ്‌സ് എഡിഷൻ ടാബ്‌ലെറ്റ്

കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ടാബ്ലറ്റാണ് ഫയർ എച്ച്ഡി8 കിഡ്‌സ് എഡിഷൻ. ഇതിന് ചുറ്റും ഒരു ബമ്പർ ഗാർഡ് ഉണ്ട്. പി‌ബി‌എസ് കിഡ്സിൽ നിന്നും 20,000 ത്തിലധികം അപ്ലിക്കേഷനുകൾ, വീഡിയോകൾ, പുസ്‌തകങ്ങൾ, ഗെയിമുകൾ, ഓഡിബിൾ ബുക്ക്സ്, എഡ്യുക്കേഷണൽ കണ്ടന്റ് എന്നിവ പ്രീ ലോഡഡ് ആയി ലഭിക്കുന്ന ഡിവൈസാണ് ഇത്.

എക്കോ ഷോ 5

എക്കോ ഷോ 5

അടുക്കളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച പ്രൊഡക്ടാണ് എക്കോ ഷോ 5. നിങ്ങൾ പാചകം ചെയ്യുമ്പോൾ പാചകക്കുറിപ്പ് ഫോളോ ചെയ്യാൻ ഇത് സഹായിക്കും. വീട്ടിൽ ഇൻസ്റ്റാൾ ചെയ്ത സുരക്ഷാ ക്യാമറകൾ പരിശോധിക്കാനും മുൻ വാതിലിൽ ആരാണ് വന്നതെന്ന് അറിയാനും എക്കോ ഷോ 5 സഹായിക്കും.

എക്കോ ഷോ 8

എക്കോ ഷോ 8

8 ഇഞ്ച് വലിപ്പമുള്ള ഡിവൈസാണ് ഇത്. 8. നിങ്ങൾക്ക് സുഹൃത്തുക്കളെ വിളിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സ്മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കാനും പാചകക്കുറിപ്പുകൾ, കാലാവസ്ഥാ വിവരങ്ങൾ എന്നിവ ലഭിക്കാനും ഈ ഡിവൈസ് സഹായിക്കുന്നു.

വൈസ് ക്യാം v2 1080p ഇൻഡോർ സ്മാർട്ട് ക്യാമറ

വൈസ് ക്യാം v2 1080p ഇൻഡോർ സ്മാർട്ട് ക്യാമറ

വൈസ് ക്യാം v2 1080p ഇൻഡോർ സ്മാർട്ട് ക്യാമറ 2.4GHz നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നു. അലക്സയുമായിട്ടാണ് ഇത് വരുന്നത്. അതുകൊണ്ട് തന്നെ ക്യാമറ നിയന്ത്രണങ്ങൾ ഓഡിയോ കമാന്റുകളിലൂടെ സാധിക്കും. 6 ഐആർ എൽഇഡിസ് ഉപയോഗിച്ച് 1080p എഫ്എച്ച്ഡി വീഡിയോ, നൈറ്റ് വിഷൻ എന്നിവയോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

എക്കോ ഫ്ലെക്സ്

എക്കോ ഫ്ലെക്സ്

സ്മാർട്ട് ഹോം കൺട്രോളിനുള്ള പ്ലഗ്-ഇൻ എക്കോയാണ് എക്കോ ഫ്ലെക്സ്. നിങ്ങളുടെ ശബ്‌ദം വഴി സ്മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കാൻ പ്ലഗ്-ഇൻ എക്കോ എന്ന പ്രൊഡക്ട് സഹായിക്കും. ലൈറ്റുകൾ, എസികൾ, പ്ലഗുകൾ, മറ്റ് ഡിവൈസുകൾ എന്നിവ ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കും. ഇൻസ്റ്റന്റായി വിവരങ്ങൾ ലഭിക്കാനും കളികളുടെ സ്കോർ ചോദിക്കാനും കാലാവസ്ഥാ സാഹചര്യങ്ങൾ മനസിലാക്കാനും ഇതിലൂടെ സാധിക്കും.

ബ്ലിങ്ക് ഔട്ട്‌ഡോർ വയർലെസ് എച്ച്ഡി സെക്യൂരിറ്റി ക്യാമറ

ബ്ലിങ്ക് ഔട്ട്‌ഡോർ വയർലെസ് എച്ച്ഡി സെക്യൂരിറ്റി ക്യാമറ

ബ്ലിങ്ക് ഔട്ട്‌ഡോർ വയർലെസ് എച്ച്ഡി സെക്യൂരിറ്റി ക്യാമറയിലൂടെ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വീടിനെ നിരീക്ഷിക്കാൻ കഴിയും. ഇത് അകത്തും പുറത്തും ഉപയോഗിക്കാം. ടു-വേ ടോക്ക്, മോഷൻ റെക്കോർഡിംഗ്, ലൈവ് വ്യൂ തുടങ്ങിയ ഫീച്ചറുകളും ഈ ക്യാമറയിൽ ഉണ്ട്. ഈ സുരക്ഷാ ക്യാമറ അലക്സാ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.

More from GizBot

Best Mobiles in India

English summary
Here we list the best selling electronics products through Amazon. This time 10 products are included in the list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X