2020ലെ ഏറ്റവും മികച്ച സ്മാർട്ട്, ഐഒടി പ്രൊഡക്ടുകൾ
2020 അവസാനിക്കാൻ പോവുകയാണ്. ഈ വർഷം ടെക്നോളജി രംഗത്തും വിപണിയിലുമുണ്ടായ പ്രധാന സംഭവങ്ങളും പുറത്തിറങ്ങിയ പ്രൊഡക്ടുകളും പരിശോധിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത പ്രൊഡക്ടുകളാണ് ഐഒടി വിഭാഗത്തിൽ ഉൾപ്പെടുന്നവ. ഇന്റർനെറ്റ് ഓഫ് തിങ്സ് വിഭാഗത്തിൽ ധാരാളം ഉത്പന്നങ്ങൾ ഈ വർഷം പുറത്തിറങ്ങിയിട്ടുണ്ട്. കൊറോണ വൈറസ് കാരണം വിപണി തളർന്നുപോയിരുന്നുവെങ്കിലും ആളുകൾ വീടുകൾക്കുള്ളിൽ തന്നെ കൂടുതൽ സമയം ചിലവഴിക്കാൻ ആരംഭിച്ചതോടെ വലിയ മാറ്റങ്ങൾക്ക് തുടക്കമായി.

സ്മാർട്ട് പ്രൊഡക്ടുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെയധികം ആവശ്യക്കാർ ഉണ്ടായിട്ടുള്ള വിഭാഗം ഉത്പന്നങ്ങളാണ്. ഒരു നെറ്റ്‌വർക്കിലൂടെ മറ്റ് ഡിവൈസുകളുമായി ഡാറ്റ കൈമാറാൻ ഐഒടി ഡിവൈസുകൾക്ക് (ഇന്റർനെറ്റ് ഓഫ് കാര്യങ്ങൾക്ക്) സാധിക്കും. ഡിവൈസുകൾ സെൻസറുകൾ, സോഫ്റ്റ്വെയർ എന്നിവയിലൂടെ കണക്ട് ചെയ്തിരിക്കുന്നു. ഇത്തരം പ്രെഡക്ടുകളെ റിമോട്ടായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഈ വർഷത്തെ മികച്ച ഐഒടി പ്രൊഡക്ടുകളെ പരിചയപ്പെടാം.

ഗൂഗിൾ ഹോം
കൊവിഡ്-19 ലോക്ക്ഡൌണിന് പിന്നാലെ സ്മാർട്ട് സ്പീക്കറിന്റെ ഉപയോഗം വൻതോതിൽ വർധിച്ചു. ഗൂഗിൾ 2016ലാണ് ആഗോളതലത്തിൽ ഗൂഗിൾ ഹോം വോയ്‌സ് കൺട്രോളർ അവതരിപ്പിച്ചത്. വിപണിയിലെത്തി രണ്ട് വർഷത്തിന് ശേഷമാണ് ഈ ഡിവൈസ് ഇന്ത്യയിലെത്തിയത്. മ്യൂസിക്ക് പ്ലേ ചെയ്യാനും ഓഡിയോ കാസ്റ്റുചെയ്യാനും ഓഡിയോയിലൂടെ സ്മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാനും ഇത് സഹായിക്കും. ഗൂഗിൾ ഹോം ആപ്പ് ഉപയോഗിച്ച് ഇത് സെറ്റ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ഹോമിന് ഒരു സിലിണ്ടർ ഡിസൈനാണ് ഉള്ളത്. ഇന്ത്യയിൽ ഈ ഡിവൈസിന് 8,999 രൂപയാണ് വില.

ആമസോൺ എക്കോ പ്ലസ്
മ്യൂസിക്ക് പ്ലേ ചെയ്യാൻ സഹായിക്കുന്ന ഹാൻഡ്‌സ് ഫ്രീ സ്മാർട്ട് സ്പീക്കറാണ് ആമസോൺ എക്കോ പ്ലസ്. സ്പീക്കറുകൾ പോലുള്ള മറ്റ് ഡിവൈസുകളുമായി കണക്റ്റുചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഈ ഡിവൈസിലൂടെ ടൈമർ, അലാറം എന്നിവ സെറ്റ് ചെയ്യാനും സാധിക്കും. ആമസോൺ അലക്സാ ആപ്പ് വഴി കണക്ട് ചെയ്താണ് ഇത് ഉപയോഗിക്കേണ്ടത്. മികച്ച ഓഡിയോയ്ക്കായി 2.50 ഇഞ്ച് വൂഫറും 0.8 ഇഞ്ച് ട്വീറ്ററും ഇതിൽ ഉണ്ട്. ഗൂഗിൾ ഹോമിന് സമാനമായ സിലിണ്ടർ ഡിസൈനാണ് എക്കോ പ്ലസിലും ഉള്ളത്. എക്കോ പ്ലസിന്റെ വില ഗൂഗിൾ ഹോമിനേക്കാൾ കൂടുതലാണ്. 14,999 രൂപയാണ് ഇന്ത്യയിൽ ഈ പ്രൊഡക്ടിന്റെ വില.

ഡോർബെൽ ക്യാം
വീടിന്റെ സുരക്ഷയ്ക്കായുള്ള സ്മാർട്ട് പ്രൊഡക്ടാണ് ഡോർബെൽ ക്യാമറകൾ. വ്യത്യസ്ത ബ്രാൻഡുകളുടെ ഡോർബെൽ ക്യാമറകൾ വിപണിയിൽ ഉണ്ട്. ഓഗസ്റ്റ് ഡോർബെൽ അതിലൊന്നാണ്. ഇന്ത്യയിൽ 27,999 രൂപയാണ് ഇതിന്റെ വില. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങാൻ സാധിക്കും. ഓഗസ്റ്റ് ഡോർബെൽ ക്യാമിലൂടെ നിങ്ങൾ എവിടെയാണെങ്കിലും വീട് നിരീക്ഷിക്കാനും വീട്ടിലെത്തിയവരെ കാണാനും അവരോട് സംസാരിക്കാനും സഹായിക്കുന്നു.

സ്മാർട്ട് ലൈറ്റ് സ്വിച്ച്
അപ്ലിക്കേഷനിലൂടെ ലൈറ്റ് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന സ്മാർട്ട് ലൈറ്റ് സ്വിച്ചുകൾ ഇന്ന് ലഭ്യമാണ്. ലൈറ്റിന്റെ പ്രകാരം വൈഫൈ നെറ്റ്‌വർക്കിലൂടെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ബെൽക്കിൻ വെമോ സ്മാർട്ട് ലൈറ്റ് സ്വിച്ച് 2020 ൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട സ്മാർട്ട് ലൈറ്റ് സ്വിച്ചുകളിൽ ഒന്നാണ്. ക്ലിപ്പ് ഓൺ ഫെയ്‌സ്പ്ലേറ്റുള്ള ഈ പ്രൊഡക്ട് വോയ്‌സ് കമാന്റിലൂടെ ലൈറ്റുകൾ നിയന്ത്രിക്കാനും അനുവദിക്കുന്നു.

സ്മാർട്ട് ലോക്ക്
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഐഒടി ഉപകരണങ്ങളിൽ ഒന്നാണ് സ്മാർട്ട് ലോക്ക്. സ്മാർട്ട് ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ ഗേറ്റ്, വാതിൽ എന്നിവ ലോക്ക് ആണോ എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ അറിയാൻ കഴിയും. നിങ്ങൾ വാതിലിനടുത്തെത്തുമ്പോൾ സ്മാർട്ട് ലോക്കിലെ ഓട്ടോമാറ്റിക്ക്-അൺലോക്ക് ഫീച്ചർ വാതിൽ ഓട്ടോമാറ്റിക്കായി തുറക്കുന്നു. ഓഗസ്റ്റ് സ്മാർട്ട് ലോക്ക് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്.

ഈസി ടെമ്പറേച്ചർ കൺട്രോളർ
നിങ്ങളുടെ വീടിന്റെ ടെമ്പറേച്ചർ അറിയാൻ ഈ സ്മാർട്ട് ടെമ്പറേച്ചർ കൺട്രോളർ സഹായിക്കും. ടെമ്പറേച്ചർ റീമോട്ടായി നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. വോയ്‌സ് കമാൻഡ് സാങ്കേതികവിദ്യയുമായി ചേർന്നുള്ള നിരവധി സ്മാർട്ട് ടെമ്പറേച്ചർ കൺട്രോളറുകളുണ്ട്. സ്മാർട്ട് പ്ലഗ്, റിംഗ് ഡോർബെൽ, എയർ പൊലൂഷൻ മോണിറ്റർ തുടങ്ങി നിരവധി സ്മാർട്ട് ഐഒടി ഡിവൈസുകളും ലഭ്യമാണ്. ആളുകൾ ഇപ്പോൾ ഈ സ്മാർട്ട് ഡിവൈസുകളെ വളരെയധികം ആശ്രയിക്കുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കാൻ ഐഒടി ഡിവവൈസുകൾ സഹായിക്കുന്നു.


Click it and Unblock the Notifications