ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ മികച്ച ഓഫറിൽ സ്വന്തമാക്കാവുന്ന 5 സ്മാർട്ട്ഫോണുകൾ
നവംബർ 26 മുതൽ നവംബർ 30 വരെ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ മികച്ച ഓഫറുകളാണ് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നത്. പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഒരുപോലെ ഓഫറുകൾ നൽകുന്ന ഈ സെയിലിൽ പ്രത്യേക ബാങ്ക് ഓഫറുകളും ഉണ്ട്. പ്രൊഡക്ടുകൾ വാങ്ങുന്ന ഉപയോക്താക്കൾ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ചാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബ്ലാക്ക് ഫ്രൈഡേയിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന 5 സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്സി എഫ്41
ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിനിടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഡീലാണ് സാംസങ് ഗാലക്സി എഫ്41 സ്മാർട്ട്‌ഫോണിന് ലഭിക്കുന്നത്. ഈ ഡിവൈസ് ഇപ്പോൾ 15,499 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ലോഞ്ച് സമയത്ത് നൽകിയ വില 16,999 രൂപയാണ്. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയാണ് ലോഞ്ച് വില. കഴിഞ്ഞ മാസമാണ് ഈ ഡിവൈസ് വിപണിയിൽ എത്തിയത്.

പോക്കോ എം2 പ്രോ
പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂെ വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിന് 13,999 രൂപയാണ് വില. സെയിൽ ഓഫറിന്റെ ഭാഗമായി 12,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. സെപ്റ്റംബറിലാണ് പോക്കോ എം2 പ്രോ പുറത്തിറങ്ങിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസി, 48 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഐഫോൺ എസ്ഇ (2020)
ഈ വർഷം ആദ്യം വിപണിയിലെത്തിയ ആപ്പിൾ ഐഫോൺ എസ്ഇ (2020) ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ 32,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആൻഡ്രോയിഡിൽ നിന്നും ഐഒഎസ് ഡിവൈസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് ഇത്. ഈ ഡിവൈസിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓഫറുകളിലൊന്നാണ് ഇത്.

എൽജി ജി8എക്‌സ്
ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോൺ ഡീലാണ് എൽജി ജി8എക്സ്. ഈ ഡിവൈസ് ഇപ്പോൾ 27,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ്. 4000 എംഎഎച്ച് ബാറ്ററി, 12 എംപി + 13 എംപി ഡ്യുവൽ ക്യാമറകൾ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ഡ്യുവൽ സ്‌ക്രീനുള്ള സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ ഈ ഡിവൈസ്.

സാംസങ് ഗാലക്‌സി എസ്20+
സാംസങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് ഗാലക്‌സി എസ്20+. ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. 49,999 രൂപയ്ക്കാണ് ഈ ഡിവൈസ് ലഭ്യമാവുന്നത്. ഇത് കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.


Click it and Unblock the Notifications








