Home
News

എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയാണ് ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാർ. വ്യത്യസ്ത വിലകളിൽ വരുന്നതും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു നിര തന്നെ ഈ ടെലക്കോം കമ്പനികൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ മൊത്തത്തിൽ പരിശോധിച്ചാൽ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ഏറ്റവും വില കുറഞ്ഞത്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ മികച്ച വാല്യൂ പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെല്ലിന്റെ വാല്യു പ്രീപെയ്ഡ് പദ്ധതികൾ

എയർടെല്ലിന്റെ വാല്യു പ്രീപെയ്ഡ് പദ്ധതികൾ

19 മുതൽ 2,698 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഭാരതി എയർടെൽ നൽകുന്നുണ്ട്. എയർടെല്ലിന്റെ ഏറ്റവും മികച്ച വാല്യു പ്രീപെയ്ഡ് പ്ലാനുകളുടെ വില 399 രൂപ, 598 രൂപ, 698 രൂപ എന്നിവയാണ്. ഈ പ്ലാനുകളെല്ലാം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, എയർടെൽ താങ്ക്സ് ആപ്പ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

എയർടെൽ

399 രൂപ, 598 രൂപ പ്ലാനുകൾ ഉപയോക്താക്കൾക്ക് 1.5 ജിബി ഡാറ്റയാണ് ദിവസവും നൽകുന്നത്. 698 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. 399 രൂപയുടെ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 598 രൂപയുടെയും 698 രൂപയുടെയും പ്ലാനുകൾ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനുകളെല്ലാം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സൌജന്യ ട്രയൽ കൂടി നൽകുന്നുണ്ട്.

റിലയൻസ് ജിയോ വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

എയർടെലിൽ നിന്നുള്ള പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങളുള്ള ചില പ്ലാനുകൾ ജിയോയും നൽകുന്നുണ്ട്. റിലയൻസ് ജിയോയിൽ നിന്നുള്ള മികച്ച വാല്യു പ്രീപെയ്ഡ് പ്ലാനുകൾക്ക് 399 രൂപ, 555 രൂപ, 599 രൂപ എന്നിങ്ങനെയാണ് വില. ഈ പ്ലാനുകൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, എല്ലാ ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

ജിയോ

399 രൂപ, 555 രൂപ പ്ലാനുകൾ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി എഫ്യുപി ഡാറ്റയാണ് നൽകുന്നത്. 599 രൂപയ്ക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 399 രൂപയുടെ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 555 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾ 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

വോഡഫോൺ ഐഡിയയുടെ വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയയുടെ വാല്യു പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ മികച്ച വാല്യു പ്രീപെയ്ഡ് പ്ലാനായി തിരഞ്ഞെടുക്കാവുന്നത് 449 രൂപ, 599 രൂപ, 601 രൂപ പ്ലാനുകളാണ്. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളോടെ ലഭിക്കും. 449 രൂപ പ്ലാൻ 56 ദിവസത്തേക്ക് ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ 4 ജിബി ഡാറ്റ നൽകുന്നു. 599 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 601 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 56 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റയും നൽകുന്നു.

Best Mobiles in India

English summary
Airtel, Jio and Vodafone Idea (VI) are the leading telecom operators in India. All these three companies have excellent value prepaid plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X