എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ വർക്കം ഫ്രം ഹോം പ്ലാനുകൾ
കഴിഞ്ഞ ഏതാനും മാസങ്ങളായി ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും ഗെയിമിങ്, വീഡിയോ സ്ട്രീമിങ് എന്നിവയ്ക്കായും ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഈ അവസരത്തിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരവധി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് കമ്പനികൾ അവതരിപ്പിച്ചിട്ടുള്ളത്. ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ പുറത്തിറക്കിയ 400 രൂപയിൽ താഴെ വിലയുള്ള മികച്ച ചില വർക്ക് ഫ്രം ഹോം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എയർടെൽ വർക്ക് ഫ്രം ഹോം പ്ലാനുകൾ
എയർടെൽ 400 രൂപയിൽ താഴെ വിലയിൽ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനിന് 349 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 56 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം ദിവസവും 100 മെസേജുകളും കമ്പനി നൽകുന്നുണ്ട്. എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം 28 ദിവസത്തേക്ക് ആമസോൺ പ്രൈം ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും.

റിലയൻസ് ജിയോ വർക്ക് ഫ്രം ഹോം പ്ലാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ 400 രൂപയി താഴെയുള്ള വിലയിൽ നൽകുന്ന പ്ലാനിനും 349 രൂപ തന്നെയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നമ്പരുകളിലേല്ല് വിളിക്കുന്നതിന് 1,000 മിനിറ്റ് സൌജന്യ കോളുകളുമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം 100 മെസേജുകളും ജിയോ നൽകുന്നുണ്ട്.

വോഡഫോൺ-ഐഡിയ വർക്ക് ഫ്രം ഹോം പ്ലാൻ
വോഡാഫോണും ഐഡിയയും വളരെ മുമ്പ് തന്നെ ഒരുമിച്ചുവെങ്കിലും കുറച്ച് ദിവസം മുമ്പാണ് വിഐ എന്ന പേരിലേക്ക് മാറിയത്. റീബ്രാന്റ് ചെയ്ത ശേഷം കമ്പനി അവതരിപ്പിച്ച ആദ്യത്തെ പ്ലാൻ 351 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാനാണ്., ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് 100 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. കോളിംഗ് ആനുകൂല്യങ്ങളൊന്നും നൽകാത്ത പ്ലാനാണ് ഇത്. വിഐ നേരത്തെ തന്ന 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാൻ 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്.

മൂന്ന് പ്രമുഖ ടെലിക്കോം കമ്പനികളുടെയും വർക്ക് ഫ്രം ഹോം പ്ലാനുകൾ പരിശോധിക്കുമ്പോൾ ഇതിൽ എയർടെല്ലിന്റെ പ്ലാനുകൾ ആമസോൺ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നുണ്ട്. ജിയോയുടെ പ്ലാൻ നൽകുന്ന ദിവസേനയുള്ള ഡാറ്റ ലിമിറ്റ് മികച്ചതാണ്. എന്നാൽ ഈ പ്ലാനിലൂടെ മറ്റ് നമ്പരുകളിലേക്ക് വിളിക്കാനായി നിശ്ചിത മിനുറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളു. അൺലിമിറ്റഡ് കോളിങ് ജിയോ നൽകുന്നില്ല.

വിഐയുടെ പുതിയ വർക്ക് ഫ്രം ഹോം പ്ലാൻ ഡാറ്റ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ച് ലാഭകരമാണ്. 58 ദിവസത്തേക്ക് 100 ജിബി ഡാറ്റ ലഭിക്കുന്നത് മറ്റ് പ്ലാനുകളെ വച്ച് ലാഭകരമാണ്. ഈ പ്ലാനിന് വിലയും കുറവാണ്. സൌജന്യ കോളുകൾ ആവശ്യമള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ പ്രയോജനപ്പെടില്ല. ജോലി ആവശ്യങ്ങൾക്ക് ഡാറ്റയ്ക്കായി വോഡാഫോൺ ഐഡിയ സിംകാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.


Click it and Unblock the Notifications