Home
News

ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നുണ്ട്. ഈ അവസരത്തിലാണ് ടെലിക്കോം കമ്പനികൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ അവതരിപ്പിച്ച് തുടങ്ങിയത്. ഈ വർക്ക് ഫ്രം ഹോം പ്ലാനുകളിൽ മികച്ചതും ഡാറ്റയ്ക്ക് പ്രധാന്യം നൽകുന്നവയാണ്. ബി‌എസ്‌എൻ‌എൽ, ജിയോ, വിഐ എന്നിവയുടെ മികച്ച ചില വർക്ക് ഫ്രം ഹോം പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകളെല്ലാം ഉപയോക്താക്കൾക്ക് ആകർഷകമായ ഡാറ്റ നൽകുന്നവയാണ്.

ബി‌എസ്‌എൻ‌എൽ 251 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 251 രൂപ പ്ലാൻ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച 251 രൂപ വിലയുള്ള വർക്ക് ഫ്രം ഹോം പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 70 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ ഡാറ്റയ്ക്ക് മാത്രം പ്രാധാന്യം നൽകുന്നു. പ്ലാനിലൂടെ കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല. ഇത്തരം ആനുകൂല്യങ്ങൾക്ക് ഉപയോക്താക്കൾ മറ്റ് പ്ലാനുകൾ റീചാർജ് ചെയ്യേണ്ടി വരും.

ബി‌എസ്‌എൻ‌എൽ 151 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 151 രൂപ പ്ലാൻ

വർക്ക് ഫ്രം ഹോം പ്ലാനുകളുടെ വിഭാഗത്തിൽ 251 രൂപ പ്ലാനിനൊപ്പം തന്നെ പുറത്തിറക്കിയ പ്ലാനാണ് 151 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്രീപെയ്ഡ് പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 40 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ഓൺലൈൻ റീചാർജ് പോർട്ടൽ, മൈ ബി‌എസ്‌എൻ‌എൽ ആപ്പ്, റീട്ടെയിലർ, മറ്റ് തേർഡ് പാർട്ടി സൈറ്റുകൾ എന്നിവ വഴി ഈ പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കും.

ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന മികച്ച പ്ലനാണ് 599 രൂപയുടേത്. ഈ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദില്ലിയിലെയും മുംബൈയിലെയും എംടി‌എൻ‌എൽ റോമിംഗ് ഏരിയ ഉൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെയാണ് ഈ കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ദിവസവും 5 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു.

വിഐയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ

വിഐയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ

വിഐയുടെ 251 രൂപ വിലയുള്ള വർക്ക് ഫ്രം ഹോം പ്ലാൻ ഡാറ്റ അധിഷ്ഠിത പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. വിഐയുടെ മറ്റൊരു വർക്ക് ഫ്രം ഹോം പ്ലാൻ 351 രൂപ വിലയുള്ള പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ

ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ

ജിയോയുടെ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകൾ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഈ വിഭാഗത്തിലെ ആദ്യ പ്ലാൻ 151 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 30 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ മറ്റൊരു പ്ലാൻ 201 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അൺലിമിറ്റഡ് ആയി 40 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോയുടെ 251 രൂപ വിലയുള്ള മറ്റൊരു പ്ലാനും വിപണിയിൽ ലഭ്യമാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 50 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Here are some of the best work-from-home plans from BSNL, Jio and Vi. All these plans provide attractive data to the users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X