എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് ശക്തമായി പടരുമ്പോൾ നമ്മൾ വീണ്ടും ലോക്ക്ഡൌണിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കമ്പനികൾ വർക്ക് ഫ്രം ഹോം രീതി നീട്ടുകയോ വീണ്ടും കൊണ്ടുവരുകയോ ചെയ്യുന്ന ഈ സാഹചര്യമാണ് ഇത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് വേണ്ടി ടെലിക്കോം കമ്പനികൾ ആകർഷകമായ വർക്ക് ഫ്രം ഹോം പ്ലാനുകൾ നൽകുന്നുണ്ട്. ജിയോ, എയർടെൽ, വിഐ എന്നിവ ഏറ്റവും ശ്രദ്ധിക്കുന്ന വിഭാഗം കൂടിയാണ് പോസ്റ്റ്പെയ്ഡ്.

 

ഡാറ്റ ഉപഭോഗം

ഡാറ്റ ഉപഭോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്രോഡ്ബാന്റ് ഉപയോഗിക്കാതെ തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നിവ ചെയ്യുന്നവർക്കും വേണ്ട മികച്ച പ്ലാനുകൾ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ നൽകുന്നു. ഡാറ്റ ആനുകൂല്യത്തിന് പുറമേ കോളിങ്, സ്ട്രീമിങ് ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ളവയും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾകൂടുതൽ വായിക്കുക: 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾ

എയർടെൽ 4ജി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ 4ജി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എല്ലാ സർക്കിളുകളിലും എയർടെൽ വ്യത്യസ്ത പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നു. എന്നാൽ 749 രൂപ പ്ലാൻ മിക്കവാറും എല്ലാ സർക്കിളുകളിലും ലഭ്യമാണ്, ഇത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന എല്ലാ പ്രൊഫഷണലുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ്. 125 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ മൊത്തം ലഭിക്കുന്നത്. രണ്ട് സിം കാർഡുകൾ (ഒന്ന് പ്രൈമറി മറ്റൊന്ന് സെക്കന്ററി), അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

749 രൂപ
 

749 രൂപയുടെ എയർടെ പോസ്റ്റ്പെയ്ഡ് പ്ലാൻ എല്ലാ ഉപയോക്താക്കൾക്കും ഒടിടി ആനുകൂല്യങ്ങളും 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും നൽകുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ആമസോൺ പ്രൈം വീഡിയോ എന്നിവയിലേക്ക് ഒരു വർഷത്തെ ആക്സസാണ് പ്ലാൻ നൽകുന്നത്. ഇത് കൂടാതെ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

കൂടുതൽ വായിക്കുക: 300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കളെ 4ജിയിലെത്തിക്കാൻ എയർടെല്ലും വിഐയുംകൂടുതൽ വായിക്കുക: 300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കളെ 4ജിയിലെത്തിക്കാൻ എയർടെല്ലും വിഐയും

ജിയോ 4ജി പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ 4ജി പോസ്റ്റ്പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ പ്ലാനിന് 799 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റ നൽകുന്നു. ഇത് ഒരു മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. 200 ജിബി ഡാറ്റ, രണ്ട് സിം കാർഡുകൾ, ദിവസവും 100 മെസേജുകൾ ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നീ ഇന്ത്യയിലെ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒരു വർഷത്തേക്ക് ആക്സസ് എന്നിവയും ഈ പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്ക് ജിയോക്ലൌഡ്, ജിയോ സെക്യൂരിറ്റി, ജിയോ ടിവി, ജിയോ ന്യൂസ് പോലുള്ള എല്ലാ ജിയോ ആപ്പുകളിലേക്കും സബ്സ്ക്രിപ്ഷനും ലഭിക്കും.

വോഡഫോൺ-ഐഡിയ 4 ജി പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ-ഐഡിയ 4 ജി പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ-ഐഡിയ പ്ലാൻ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പായ്ക്കാണ്. 699 രൂപയാണ് ഈ പായ്ക്കിന്റെ വില. ഈ പായ്ക്ക് അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ, 3300 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പായ്ക്ക് ഡാറ്റ റോൾഓവർ സൗകര്യവും നൽകുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, വി മൂവീസ്, ടിവി ആപ്ലിക്കേഷൻ ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.

കൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾകൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾ

Most Read Articles
Best Mobiles in India

English summary
In the postpaid segment, Reliance Jio, Airtel and Vodafone-Idea offer the best plans for those who work from home, streaming and online gaming.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X