വ്യാജന്മാരെ സൂക്ഷിക്കുക, കൊവിൻ ആപ്പിന്റെ പേരിലും തട്ടിപ്പ്

|

ഓൺലൈൻ തട്ടിപ്പുകൾ പുതിയ കാര്യമല്ല. പക്ഷേ കൊറോണ വൈറസിന്റെ ഈ സാഹചര്യത്തിലും നിരവധി തട്ടിപ്പുകാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പണം സമ്പാദിക്കാൻ ശ്രമിക്കുന്നു. ആളുകളെ കബളിപ്പിക്കാനും അവരുടെ പണം തട്ടിയെടുക്കാനും സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും ഹാക്കർമാർ വിവിധ മാർഗങ്ങളിലൂടെ ശ്രമിക്കുന്നു. 18 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് -19 വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സഹായിക്കുമെന്ന് അവകാശപ്പെട്ടാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. കൊവിൻ ആപ്പ് ഡൗൺലോഡുചെയ്യാനും പെട്ടെന്ന് സ്ലോട്ട് ബുക്ക് ചെയ്യാനും സഹായിക്കുമെന്നാണ് പ്രചരിക്കുന്ന എസ്എംഎസിലുള്ളത്.

വ്യാജ എസ്എംഎസ്

+919126874440 എന്ന ഫോൺ നമ്പറിൽ നിന്നാണ് ആളുകൾക്ക് ഒരു വ്യാജ എസ്എംഎസ് ലഭിക്കുന്നത്. ഇത്തരം മെസേജുകൾ സർക്കാർ മാത്രമേ അയയ്ക്കുകയുള്ളു, മറ്റേതെങ്കിലും തേർഡ് പാർട്ടി സോഴ്സുകളോ റാൻഡം മൊബൈൽ നമ്പറുകളിൽ നിന്നോ ഇത്തരം മെസേജുകൾ വരില്ല. മെസേജിനെ സംശയാസ്പദമാക്കുന്ന ആദ്യത്തെ ഘടകവും ഇത് തന്നെയാണ്. തട്ടിപ്പുകാരിൽ നിന്നും മാത്രമേ ഇത്തരം മെസേജുകൾ ലഭിക്കുകയുള്ളു. സർക്കാരിൽ നിന്നും ലഭിക്കുന്ന മെസേജ് ആണെങ്കിൽ അതിൽ ഇത്തരം മൊബൈൽ നമ്പർ ഉണ്ടാവുകയില്ല.

ആപ്പിൾ ഐഫോൺ 13 സീരിസിന്റെ ഡിസ്‌പ്ലേ നിർമിക്കുന്നത് സാംസങും എൽജിയുംആപ്പിൾ ഐഫോൺ 13 സീരിസിന്റെ ഡിസ്‌പ്ലേ നിർമിക്കുന്നത് സാംസങും എൽജിയും

മെസേജ്

പ്രചരിപ്പിക്കുന്ന മെസേജിൽ നിരവധി വ്യാകരണപരവുമായ തെറ്റുകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത് ഇങ്ങനെയാണ് "REGISTER FOR VACINE NOW from age 18+ Register for vaccine using CoWinHelp app. Download from below link: http://tiny.cc/COWIN-HElP." ഇതിൽ പല തെറ്റുകളും കാണാം. അതുകൊണ്ട് തന്നെ ഈ മെസേജുകൾ ഔദ്യോഗികമായ സോഴ്സുകളിൽ നിന്നും വന്നതല്ലെന്ന് വ്യക്തമാണ്. ഇത്തരം മെസേജ് കിട്ടിയാൽ ലിങ്ക് ഓപ്പൺ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കൊവിൻ ഹെൽപ്പ്
 

മുകളിൽ സൂചിപ്പിച്ചതുപോലെ മെസേജിൽ അക്ഷര പിശക് ഉണ്ട്. മാത്രമല്ല നിങ്ങളുടെ ഡിവൈസിൽ ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന കൊവിൻ ഹെൽപ്പ് എന്ന പേരിലുള്ള ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൽ ആപ്പ് സ്റ്റോറിലോ ഇതുവരെ ഇല്ല. കോവിൻ പോർട്ടൽ വഴി മാത്രമേ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയൂ എന്നും അതിനായി ഒരു ആപ്പും ഇല്ലെന്നും കേന്ദ്രസർക്കാർ നേരത്തെ തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എളുപ്പത്തിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാമെന്നത് തെറ്റായ ധാരണയാണ്.

കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്കരുത്തുള്ള ലാപ്ടോപ്പ് വേണോ?, ഇന്ത്യൻ വിപണിയിലെ മികച്ച കോർ ഐ9 ലാപ്ടോപ്പുകൾ ഇവയാണ്

ആപ്പ്

നിങ്ങൾക്ക് കൊവിൻഹെൽപ്പ് ആപ്പ് ഡൌൺ‌ലോഡ് ചെയ്യാം എന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന മെസേജിൽ നൽകിയിട്ടുള്ള ലിങ്ക് തന്നെ സംശയാസ്പദമാണ്. ഔദ്യോഗിക കോവിൻ പോർട്ടലിലേക്കുള്ള ലിങ്ക് https://www.cowin.gov.in/ ആണ്. വ്യാജ വെബ്‌സൈറ്റിലെ ലിങ്ക് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു വ്യാജ കൊവിൻ ആപ്പ് എസ്എംഎസ് ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ലിങ്കിൽ ക്ലിക്കുചെയ്യരുത്. ഇത് വലിയ അപകടത്തിലേക്കാവും നയിക്കുന്നത്.

കൊവിൻ പോർട്ടൽ

മുകളിൽ സൂചിപ്പിച്ചത് പോലെ കൊവിൻ പോർട്ടൽ വഴി നിങ്ങൾക്ക് കൊവിഡ്-19 വാക്സിൻ സ്ലോട്ടുകൾക്കായി ബുക്ക് ചെയ്യാം. കൂടാതെ നിങ്ങൾക്ക് ഉമാങ്ക്, ആരോഗ്യ സേതു ആപ്പുകൾ വഴിയും ബുക്ക് ചെയ്യാം. ലഭ്യമായ വാക്സിൻ സ്ലോട്ടുകളെക്കുറിച്ച് നിങ്ങളെ അറിയിക്കാനായി ചില തേർഡ് പാർട്ടി ആപ്പുകളും വെബ്‌സൈറ്റുകളും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവ സ്ലോട്ടുകളെക്കുറിച്ച് നിങ്ങളെ അറിയിക്കും എന്നല്ലാതെ നിങ്ങൾക്ക് ഇതുവഴി വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയില്ല.

ബി‌എസ്‌എൻ‌എൽ 499 രൂപ, 198 രൂപ പ്ലാനുകൾ പുതുക്കി, ഇപ്പോൾ കൂടുതൽ ഡാറ്റയും വാലിഡിറ്റിയുംബി‌എസ്‌എൻ‌എൽ 499 രൂപ, 198 രൂപ പ്ലാനുകൾ പുതുക്കി, ഇപ്പോൾ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും

Best Mobiles in India

English summary
Fake SMS claims to let those who are 18+ download the CoWIN app to book their COVID-19 vaccine slot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X