ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകൾ സജീവം, മുന്നറിയിപ്പുമായി റിലയൻസ് ജിയോ

|

ഇന്ത്യയിൽ ജനപ്രീതി നേടികൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമാണ് ജിയോമാർട്ട്. ലോക്ക്ഡൌൺ സമയത്ത് ഉപയോക്താക്കൾക്ക് പലചരക്ക് സാധനങ്ങൾ അവരുടെ വീട്ടുവാതിൽക്കൽ എത്തിച്ചുകൊണ്ട് ഏറെ ഉപയോകതാക്കളെ നേടിയെടുത്ത റിലയൻസ് ജിയോയുടെ ഈ സംരംഭം ഇപ്പോഴൊരു പ്രതിസന്ധിയിലാണ്. നിരവധി വ്യാജ സൈറ്റുകളാണ് ജിയോമാർട്ടിന്റേത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത്. ജിയോമാർട്ടിന്റെ ജനപ്രീതി ഉപയോഗിച്ച് പണം തട്ടുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം.

 

ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകൾ

ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകൾ

ജിയോമാർട്ടിന് സമാനമായ വ്യാജ വെബ്‌സൈറ്റുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ജിയോ മാർട്ട് എന്ന് കരുതി ഉപയോക്താവ് ഈ വ്യാജ വെബ്‌സൈറ്റുകളിലൊന്നാണ് ഓപ്പൺ ചെയ്യുന്നതെങ്കിൽ റീട്ടെയിൽ വ്യാപാരിക്ക് പണം നൽകുന്നതിന് പകരം ഹാക്കർക്കാണ് പേയ്‌മെന്റുകൾ നൽകുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വ്യാജ വെബ്‌സൈറ്റുകളിൽ ചിലത് കൂടുതൽ ആളുകളെ ആകർഷിക്കാനും സംശയം തോന്നാതിരിക്കാനും ന്യായമായ വിലയ്ക്ക് ജിയോമാർട്ട് ഫ്രാഞ്ചൈസികളും വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: 84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 84 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ മാർട്ട്

ജിയോ മാർട്ടിന്റെ വ്യാജ വെബ്‌സൈറ്റുകൾ ഉപയോക്താക്കളെ എളുപ്പത്തിൽ ആകർഷിക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എത്തിയിട്ടുണ്ട്. ഈ പ്രശ്‌നം വലിയ തലവേദനയാണ് ജിയോയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ മുന്നറിയിപ്പുമായി ജിയോ രംഗത്തെത്തിയിട്ടുണ്ട്. ജിയോ മാർട്ടിന്റേത് എന്ന് തോന്നുന്ന വ്യാജ വെബ്സൈറ്റുകളിൽ ചിലത് കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്. jiodealership.com, jiomartfranchises.com, jiomartshop.info, jiomartreliance.com, jiomartfranchiseonline.com, jiomartsfranchises.online, jiomart-franchise.com, jiomartindia.in.net, jiomartfranchise.co എന്നിവയാണ് ലിസ്റ്റ് ചെയ്ത വ്യാജ വെബ്സൈറ്റുകൾ.

ജിയോമാർട്ടിന്റെ പ്രതികരണം
 

ജിയോമാർട്ടിന്റെ പ്രതികരണം

ജിയോമാർട്ടിന്റേത് എന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റുകൾ സജീവമാകുന്ന കാര്യത്തിൽ റിലയൻസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനിയുടേതായി നിലവിൽ ഒരു ഡീലർഷിപ്പോ ഫ്രാഞ്ചൈസി മോഡലോ ഇല്ലെന്നും ഏതെങ്കിലും ഡീലറെയോ ഫ്രാഞ്ചൈസിയെയോ ഏതെങ്കിലും വിധത്തിൽ നിയമിക്കുന്നതിന് കമ്പനി ഫ്രാഞ്ചൈസിയെയോ ഏതെങ്കിലും ഏജന്റിനെയോ നിയമിച്ചിട്ടില്ലെന്നും ആളുകളെ അറിയിക്കുന്നു എന്നാണ് ജിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: 499 രൂപ, 777 രൂപ നിരക്കുകളിൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോകൂടുതൽ വായിക്കുക: 499 രൂപ, 777 രൂപ നിരക്കുകളിൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

വ്യാജ വെബ്‌സൈറ്റുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ ധാരാളം ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകൾ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആളുകളെ ലിങ്കുകളിൽ ക്ലിക്കുചെയ്യാനും പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനും പ്രലോഭിപ്പിക്കുന്ന വിധത്തിലാണ് ഈ പരസ്യങ്ങളിലെ ഓഫറുകൾ. ആളുകൾ ജിയോ മാർട്ട് എന്ന് കരുതി വിശ്വാസ്യതയോടെ ചതിക്ക് ഇരയാവുന്നുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വ്യാജ വെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം

വ്യാജ വെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം

വ്യാജ വെബ്‌സൈറ്റുകളും യഥാർത്ഥ വെബ്‌സൈറ്റും തമ്മിൽ വേർതിരിച്ച് മനസിലാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെബ്സൈറ്റ് എല്ലായ്പ്പോഴും പരിശോധിച്ച് അത് വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പണമിടപാട് നടത്തുന്ന വെബ്സൈറ്റുകൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. വെബ്സൈറ്റ് വ്യാജമല്ലെന്ന് ഉറപ്പാക്കാൻ യുആർഎൽ, ലോഗോ എന്നിവ പരിശോധിക്കുക. ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ റിലയൻസ് കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടാം.

കൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

Read more about:
English summary
The number of fake websites similar to Geomart is staggering. If a user opens one of these fake websites under the guise of Geo Mart, the hacker pays instead of paying the retailer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X