Realme Fake Website: റിയൽമിയുടെ പേരിൽ വ്യാജൻ; കരുതൽ വേണമെന്ന് കമ്പനി

|

ഇന്ത്യൻ വിപണിയിലടക്കം ഇന്ന് ശക്തമായ സാന്നിധ്യമാണ് റിയൽമി. കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്ന സങ്കൽപ്പത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനി കൂടിയാണിത്. എല്ലാ സെഗ്മെന്റിലും മികച്ച ഫോണുകൾ പുറത്തിറക്കുന്ന റിയൽമിയുടെ പേരിൽ ഒരു വ്യാജ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫ്രാഞ്ചൈസി പാർട്ട്ണർഷിപ്പ് ആവശ്യപ്പെടുന്ന ഈ വ്യാജ സൈറ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയൽമി അധിൃതർ വ്യക്തമാക്കി.

വെബ്സൈറ്റ്
 

www.realmepartner.in എന്ന പേരിലാണ് ആരോ ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വെബ്‌സൈറ്റ് റിയൽ‌മി ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ അല്ലെന്ന് കമ്പനി വ്യക്തമാക്കി. ഈ വെബ്‌സൈറ്റ് വഴി ബിസിനസ്സ് ചെയ്യുന്ന ആളുകൾക്കുണ്ടാകുന്ന യാതൊരുവിധ നഷ്ടങ്ങൾക്കും റിയൽമി ഉത്തരവാദിയായിരിക്കില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

വെബ്സൈറ്റ്

വെബ്സൈറ്റിനെ കുറച്ച് കേട്ടപ്പോൾ അതിശയമാണ് ഉണ്ടായതെന്നും ആളുകൾ കമ്പനിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കുന്നത് നിർഭാഗ്യകരമാണെന്നും റിയൽമിയുടെ വൈസ് പ്രസിഡന്റും റിയൽമി ഇന്ത്യയുടെ സിഇഒയുമായ മാധവ് ഷെത്ത് പറഞ്ഞു. കമ്പനിക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.realme.com മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായിക്കുക: റിയൽമി സി3 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

റിയൽമി

റിയൽമിയുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉപയോക്താക്കളും ബിസിനസ് പങ്കാളികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മാധവ് ഷെത്ത് അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ വഴി സാമ്പത്തിക തട്ടപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ കമ്പനി അതീവ ജാഗ്രതയിലാണ്.

നൂതന സാങ്കേതിക വിദ്യ
 

കഴിഞ്ഞ കുറച്ച് കാലം കൊണ്ട് റിയൽമി നൂതന സാങ്കേതിക വിദ്യകളും മികച്ച ഗുണനിലവാരവും ആകർഷകമായ ഡിവൈനും സംയോജിപ്പിച്ചുള്ള സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്ത് കൊണ്ട് മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റായി മാറിക്കഴിഞ്ഞുവെന്നും ഈ വളർച്ചയ്ക്കിടയിൽ ആഗ്യമായല്ല ഇത്തരമൊരു പ്രശ്നം കമ്പനി നേരിടുന്നത് എന്നും മാധവ് ഷെത്ത് വ്യക്തമാക്കി.

കമ്പനി

റിയൽമിയുടെ പേരുപയോഗിച്ച് ബഡ്സ്, കണക്റ്ററുകൾ, വയറുകൾ തുടങ്ങിയ വ്യാജ ഉൽപ്പന്നങ്ങൾ ആളുകൾ വിൽക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. അവർക്കെതിരെ കമ്പനി ഗുരുതരമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. റിയൽമിയുടെ എല്ലാ ഉൽപ്പന്നങ്ങളും അടങ്ങുന്ന പോർട്ട്‌ഫോളിയോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും മാധവ ഷെത്ത് വ്യക്തമാക്കി.

കൂടുതൽ വായിക്കുക: റിയൽമി പ്രോയുടെ വില വെട്ടികുറച്ചു, ഇപ്പോൾ വില 12,999 രൂപ മുതൽ

ഒറിജിനൽ എക്യുപ്പ്മെന്റ് മാനുഫാക്ച്ചർ

ഒറിജിനൽ എക്യുപ്പ്മെന്റ് മാനുഫാക്ച്ചറായ (ഒഇഎം) റിയൽമി നിലവിൽ അതിന്റെ ഉത്പന്നങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ www.realme.com വഴിയും മറ്റ് ഓൺലൈൻ പാർട്ട്ണർമാർ വഴിയും വിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യയിൽ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റിയൽമി സി3 അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി 14 മുതൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാകും.

നാലാം പാദം

2019ന്റെ നാലാം പാദത്തിൽ റിയൽമി കയറ്റുമതിയിൽ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് കമ്പനിയുടെ ഏറ്റവും ജനപ്രീയ സീരിസുകളിലൊന്നായ സി സീരിസിലെ പുതിയ സ്മാർട്ട്ഫോണായ സി3 കമ്പനി അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ റിയൽമിയുടെ മുഖ്യ എതിരാളിയായ റെഡ്മിയെ തറപറ്റിക്കുക കൂടി സി3യിലൂടെ കമ്പനി കണക്ക് കൂട്ടുന്നുണ്ട്.

റെഡ്മി

റെഡ്മി ഇന്ത്യയുടെ സിഇഒ റിയൽമിയെ കോപ്പിക്യാറ്റ് ബ്രാന്റ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ഇരു കമ്പനിയുടെയും ഇന്ത്യയിലെ സിഇഒമാർ സോഷ്യൽ മീഡിയയിൽ വൻ വാക്പോര് നടന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിപണികളിലൊന്നായ ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഇരു കമ്പനികളും എന്ന കാര്യത്തിൽ തർക്കമില്ല.

കൂടുതൽ വായിക്കുക: സാസംങ് ഗാലക്സി എ70എസ് ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
Chinese handset maker Realme issues a warning to its users against a fake company website asking for franchisee partnerships. The smartphone player says that someone has created a website — www.realmepartner.in — asking for franchisee partnerships. But this website is not owned or operated by Realme. The company also says it won’t take any responsibility for people doing business through this website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X