ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

Written By:

ജിയോ വിപണിയില്‍ ഇറങ്ങിയതോടെ വന്‍ യുദ്ധമാണ് ടെലികോം മേഖലയില്‍. ആറുമാസത്തെ ജിയോ സൗജന്യ ഓഫര്‍ കഴിയുന്നത് 2017 മാര്‍ച്ച് 31-നാണ്.

എന്നാല്‍ ജിയോയുെട സൗജന്യ ഓഫര്‍ മുതലെടുത്ത് പല തട്ടിപ്പുകളും നടക്കുന്നു. ഇപ്പോള്‍ ജിയോ നല്‍കിയിരിക്കുന്നത് 'ഹാപ്പി ന്യൂ ഇയര്‍ ഒഫര്‍' ആണ്. ഇതില്‍ 1ജിബി ഡാറ്റയാണ് പ്രകിദിനം നല്‍കുന്നത്. എന്നാല്‍ 1ജിബി കഴിഞ്ഞാല്‍ സ്പീഡ് കുറയും എന്നാണ് പറയുന്നത്. ഈ മേസേജ് ഫേസ്ബുക്കിലും പരക്കുന്നുണ്ട്.

16എംബി ക്യാമറയുമായി മികച്ച ഫോണുകള്‍!

ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

എന്നാല്‍ ഇങ്ങനെ സ്പീഡ് കുറയുന്നതിനെ മറികടക്കാന്‍ http://upgrade-jio4g.ml/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയെന്നാണ് മെസേജ് ലഭിക്കുന്നത്.

എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്ന ഒരു വിന്‍ഡോ തുറന്നു വരുന്നതാണ്. ഇതില്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്താന്‍ പറയുന്നതും അതു വഴി നിങ്ങളുടെ പല വിവരങ്ങളും ചോര്‍ത്തി എടുക്കുന്നതുമായിരിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5, ജി5 പ്ലസ് വില വിവരങ്ങള്‍ പുറത്തു വന്നു!

ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

അതിനാല്‍ ഇങ്ങനെ ഒരു ലിങ്കു ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് വളരെ ശ്രദ്ധിക്കുക. എന്നാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ പ്രത്യേകിച്ചും ഒരു മാറ്റവും ഇല്ലന്നാണ് ജിയോ അധികൃതര്‍ പറയുന്നത്.

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

English summary
Jio hoax message, doing rounds on Facebook, beware.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot