സൂക്ഷിക്കുക:വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സ്പാം മെസേജ്!

Written By:

ഏറ്റവും അടുത്താണ് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് തുടങ്ങിയത്. ഈ പ്രശസ്ഥമായ ആപ്പ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല.

ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമിലും വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ലഭ്യമാണ്.

അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1000 രൂപയില്‍ താഴെ: ജിയോ ഫീച്ചര്‍ ഫോണ്‍!

ഇപ്പോള്‍ ഇതിനെ കുറിച്ച് സ്പാം സന്ദേശങ്ങള്‍ ഇറങ്ങിയിട്ടുണ്ട്...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ലഭിക്കാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന സന്ദേശമാണ് ഇറങ്ങിയിരിക്കുന്നത്, കൂടാതെ ക്ഷണം ലഭിച്ച ആളുകള്‍ക്കു മാത്രമേ ഇത് പ്രാപ്തമാക്കാന്‍ സാധിക്കു എന്നും അതില്‍ പറയുന്നുണ്ട്.

200 കോടി സെയില്‍ റെക്കോര്‍ഡുമായി ലീഇക്കോ!

 

 

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍

നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോ കോളിങ്ങ് സജീവമാക്കാനായി നിങ്ങളെ ഒരു വെബ്‌സൈറ്റില്‍ കൊണ്ടു പോകുന്നതാണ്.

ഈ വെബ്‌സൈറ്റ് അത്രയേറെ ആകര്‍ഷിക്കുന്നു

ഈ വെബ്‌സൈറ്റ് തികച്ചും വിശ്വസിക്കാന്‍ ആകുമോ എന്ന വിധത്തിലാണ് രചിച്ചിട്ടുളളത്.

ലഭ്യമാകുന്നത്

കൂടാതെ ഈ വെബ്‌സൈറ്റില്‍ പറയുന്നത് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സവിശേഷത ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി എന്നീ ഫോണുകളില്‍ ലഭ്യമാകും എന്നാണ്.

സ്പാമര്‍മാര്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ അയയ്ക്കുന്നു

സ്പാമര്‍മാര്‍ ഈ വീഡിയോ കോളിങ്ങ് സവിശേഷത മുന്നോട്ട് പോകുന്നതിനായി ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകളും അയയ്ക്കുന്നു. കൂടാതെ ഇതില്‍ ഓണ്‍ഗോയിങ്ങ് വീഡിയോകോളുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകളും ഉണ്ട്.

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

വീഡിയോ കോളിങ്ങ് സവിശേഷത ആകര്‍ഷിക്കുന്ന രീതിയില്‍

അഞ്ചു പേരെ ഉള്‍പ്പെടുത്തിയുളള വീഡിയോ കോളിങ്ങ്, അതു പോലെ ഗ്രൂപ്പുകളേയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും ഈ സ്പാം സന്ദേശത്തില്‍ പറയുന്നു.

കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?

'ഇനേബിള്‍'എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങില്‍ 'ഇനേബിള്‍' എന്നതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പുതിയ പേജില്‍ നിങ്ങളെ എത്തിക്കുന്നു, അതില്‍ വീഡിയോകോള്‍ ആക്ടിവേറ്റിങ്ങ് സര്‍വ്വീസ്, റെസീവിങ്ങ് ആന്‍സര്‍, റെസീവിങ്ങ് വേരിഫിക്കേഷന്‍ ലിങ്ക് എന്നിവ കാണാം. അതില്‍ നിങ്ങള്‍ യൂസര്‍ വേരിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യാന്‍ പറയുന്നതാണ്.

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ഈ ആപ്പില്‍ സജീവ ഉപഭോക്താവ് ആണെന്നും ഈ സവിശേഷത ഉപയോഗിക്കാന്‍ നിങ്ങള്‍ നാല് ഗ്രൂപ്പുകളില്‍ ഇത് ഷെയര്‍ ചെയ്യാനും പറയുന്നതാണ്. അങ്ങനെ ഷെയര്‍ ചെയ്യുകയാണെങ്കില്‍ ഈ സ്പാം മെസേജ് എല്ലാവര്‍ക്കും എത്തുന്നതാണ്.

വാട്ട്‌സാപ്പ് അധികൃതര്‍ പറയുന്നു

എന്നാല്‍ വാട്ട്‌സാപ്പ് അധികൃതര്‍ പറയുന്നത് ഇതൊരു സ്പാം സന്ദേശമാണ്, വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് സൗകര്യം ലഭിക്കാനായി ആപ്പ് അപ്‌ഡേറ്റ് മാത്രം ചെയ്താല്‍ മതിയെന്നുമാണ് പറയുന്നത്.

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A link claiming to be an invite to activate the latest video calling feature on WhatsApp has been circulating on the app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot