ബി‌എസ്‌എൻ‌എല്ലിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഭാരത് ഇൻസ്റ്റാപേ ആരംഭിച്ചു

|

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാക്കളായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) രാജ്യത്തുടനീളം 'ഭാരത് ഇൻസ്റ്റാ പേ' എന്ന ഡിജിറ്റൽ പേയ്‌മെന്റ് സേവനം പ്രഖ്യാപിച്ചു. ഭാരത് ഇൻ‌സ്റ്റാപേ എസ്‌ബി‌ഐയുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുകയെന്ന് ബി‌എസ്‌എൻ‌എൽ സ്ഥിരീകരിച്ചു. ഇത് എല്ലാത്തരം ചാനൽ പങ്കാളികളെയും അവരുടെ പേയ്‌മെന്റ് ഇടപാടുകൾ ഡിജിറ്റലായി ഏത് സമയവും ചെയ്യാൻ സഹായിക്കും.

 

ഇടപാടുകൾ

ഇടപാടുകൾക്കായി ബി‌എസ്‌എൻ‌എൽ ഓഫീസിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഭാരത് ഇൻ‌സ്റ്റാപേ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പൂർണ്ണമായും ബി‌എസ്‌എൻ‌എൽ ചാനൽ പാർട്ട്ണർമാരെ ലക്ഷ്യം വച്ചുള്ളതാണ്. ഐ‌ടി പ്ലാറ്റ്‌ഫോമിനെ എസ്‌ബി‌ഐയുടെ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചതായും പേയ്‌മെന്റുകൾ നടത്തുന്നതിന് ഓരോ ബി‌എസ്‌എൻ‌എൽ ചാനൽ പങ്കാളിക്കും ഒരു യുണീക്ക് ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ നൽകിയിട്ടുണ്ടെന്നും ബി‌എസ്‌എൻ‌എൽ അറിയിച്ചു.

എന്താണ് ബി‌എസ്‌എൻ‌എല്ലിന്റെ ഭാരത് ഇൻ‌സ്റ്റാപേ ?

എന്താണ് ബി‌എസ്‌എൻ‌എല്ലിന്റെ ഭാരത് ഇൻ‌സ്റ്റാപേ ?

മുകളിൽ പറഞ്ഞതുപോലെ ബി‌എസ്‌എൻ‌എല്ലിന്റെ ഐടി പ്ലാറ്റ്ഫോം എസ്‌ബി‌ഐയുടെ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചു. ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതിന് ഓരോ ബി‌എസ്‌എൻ‌എൽ ചാനൽ പങ്കാളിക്കും ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ നൽകുമെന്ന് കമ്പനി സിഎംഡി ശ്രീ പി.കെ. പൂർവാർ അറിയിച്ചിട്ടുണ്ട്.ഈ നീക്കം ബി‌എസ്‌എൻ‌എല്ലിന്റെ ചാനൽ പങ്കാളികളെ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിമുതൽ ഏതെങ്കിലും തരത്തിലുള്ള പേപ്പർവർക്കുകൾക്കായി ബി‌എസ്‌എൻ‌എൽ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം വരില്ല.

കൂടുതൽ വായിക്കുക: പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 247 രൂപ പ്ലാൻകൂടുതൽ വായിക്കുക: പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 247 രൂപ പ്ലാൻ

പാർട്ടണർ
 

ഇത് പാർട്ടണർമാരോടുള്ള ബി‌എസ്‌എൻ‌എല്ലിന്റെ വിശ്വാസ്യത മെച്ചപ്പെടുത്തുക മാത്രമല്ല, പങ്കാളികളുടെ ബിസിനസ്സ് അതിവേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത് എന്ന് പൂർവാർ അറിയിച്ചു. ബി‌എസ്‌എൻ‌എൽ വൺ ടൈം ഓൺ‌ലൈൻ‌ വെരിഫിക്കേഷൻ‌ പ്രക്രിയയും അവതരിപ്പിച്ചിട്ടുണ്ട്. ഇത് പുതുതായി രൂപകൽപ്പന ചെയ്ത ഭാരത് ഇൻ‌സ്റ്റാപേ പോർ‌ട്ടൽ‌ സന്ദർശിച്ച് പാർട്ട്ണർമാർ തന്നെ ചെയ്യേണ്ടതാണ്.

ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ ചാനൽ പാർട്ട്ണർ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ പിന്നീടുള്ള ഇടപാടുകൾ എല്ലാം തന്നെ ഏത് സമയത്തും നടത്താൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഈ ഇടപാടുകൾക്ക് ബിഎസ്എൻഎല്ലിന്റെ സ്റ്റാഫിന്റെ സഹായം ആവശ്യമില്ല. ബിഎസ്എൻഎല്ലിന്റെ എല്ലാ ഡിജിറ്റൽ സംരംഭങ്ങളെയും സപ്പോർട്ട് ചെയ്യാൻ എസ്‌ബി‌ഐ എല്ലായ്പ്പോഴും ഉണ്ടാകുമെന്ന് എസ്‌ബി‌ഐ മാനേജിംഗ് ഡയറക്ടർ ശ്രീ ദിനേശ് ഖര പറഞ്ഞു.

ഇന്ത്യയിലുടനീളം

ഇന്ത്യയിലുടനീളം ഡിജിറ്റലായി എനേബിൾ ചെയ്ത ബാങ്കിംഗ് ശൃംഖലയിൽ എസ്‌ബി‌ഐയുടെ കണക്റ്റിവിറ്റി പാർട്ട്ണറാണ് ബി‌എസ്‌എൻ‌എൽ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉണ്ടാക്കുന്നതിലൂടെ ബിസിനസ് പ്രക്രിയകൾ ലളിതമാവുകയും അതുവഴി എല്ലാ പാർട്ട്ണർമാർക്കും ബിസിനസ്സ് സൌകര്യം മെച്ചപ്പെടുത്താനാകുമെന്നും ബി‌എസ്‌എൻ‌എൽ ബോർഡ്, ദിർ (സി‌എഫ്‌എ) ശ്രീ വിവേക് ​​ബൻസാൽ അഭിപ്രായപ്പെട്ടു.

കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻകൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

ഭാരത് ഇൻ‌സ്റ്റാപേ ഉപയോക്താക്കളെ സഹായിക്കുമോ

ഭാരത് ഇൻ‌സ്റ്റാപേ ഉപയോക്താക്കളെ സഹായിക്കുമോ

ഭാരത് ഇൻസ്റ്റാപ്പേയ്ക്ക് കമ്പനിയുടെ ഉപഭോക്താക്കളുമായി ബന്ധമൊന്നുമില്ല. സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് താരിഫ് വർദ്ധിപ്പിച്ചത് ശേഷം ബി‌എസ്‌എൻ‌എൽ മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച്ചവയ്ക്കുന്നത്. 2019 ഡിസംബർ മാസത്തിൽ ആദ്യമായി റിലയൻസ് ജിയോയേക്കാളും മറ്റേതെങ്കിലും സ്വകാര്യ ഓപ്പറേറ്ററുകളേക്കാളും കൂടുതൽ വരിക്കാരെ ബിഎസ്എൻഎൽ ചേർത്തു. ബി‌എസ്‌എൻ‌എൽ 4 ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ വരിക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കും.

Best Mobiles in India

Read more about:
English summary
Government-owned telecom service provider, Bharat Sanchar Nigam Limited (BSNL), today announced its digital payments service called ‘Bharat InstaPay‘ for all its channel partners across the country. BSNL confirmed that Bharat InstaPay is powered by SBI and it shall enable all types of channel partners for doing their payment transactions digitally on a 24X7 basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X