ഭാരതി എയർടെൽ വിദേശ കമ്പനിയായേക്കും, നിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചു

|

വോഡാഫോൺ ഐഡിയ, എയർടെൽ എന്നീ മുൻ നിര ടെലിക്കോം കമ്പനി എജിആർ കുടിശ്ശിക അടക്കമുള്ള കാരണങ്ങളാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭമാണിത്. കഴിഞ്ഞ പാദത്തിലെ കണക്കുകളിൽ നിന്ന് ഈ കമ്പനികൾ വൻ നഷ്ടമാണ് നേരിടുന്നത് എന്ന് വ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നു.

ടെലിക്കമ്മ്യൂണിക്കേഷൻ വകുപ്പ്
 

ടെലിക്കമ്മ്യൂണിക്കേഷൻ വകുപ്പ് 100 ശതമാനം വിദേശ നിക്ഷേം സ്വീകരിക്കാനുള്ള അനുമതി ഭാരതി എയർടെല്ലിന് നൽകി. മുമ്പ് ഭാരതി എയർടെല്ലിൽ എഫ്ഡിഐയുടെ പരിധി 49 ശതമാനമായിരുന്നു. ജനുവരി 20 ന് തന്നെ ടെലികോം ഓപ്പറേറ്റർ ഈ വാർത്ത സ്ഥിരീകരിച്ചതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാനായി വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി തേടിക്കൊണ്ട് നേരത്തെ ഭാരതി എയർടെൽ ടെലിക്കോം വകുപ്പിനെ സമീപിച്ചിരുന്നു.

ഷെയർ പ്ലെയ്‌സ്‌മെന്റുകളിൽ സമാഹരിക്കുന്നത് 2 ബില്യൺ ഡോളർ

ഷെയർ പ്ലെയ്‌സ്‌മെന്റുകളിൽ സമാഹരിക്കുന്നത് 2 ബില്യൺ ഡോളർ

ബാധകമായ നിയമങ്ങൾക്ക് വിധേയമായി വിദേശ നിക്ഷേപം സ്വീകരിക്കാൻ കമ്പനിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2014 ജൂലൈ 3 ലെ റിസർവ് ബാങ്ക് (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 74% വരെ നിക്ഷേപം നടത്താൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും എയർടെൽ വ്യക്തമാക്കി. ഭാരതി എയർടെല്ലിന്റെ ഓഹരിയുള്ള പ്രമോട്ടർമാരുടെ കമ്പനി എയർടെല്ലിന്റെ മൊത്തം വിഹിതം 62.70 ശതമാനത്തിൽ നിന്ന് 58.98 ശതമാനം ആയി കുറച്ചതിനെ തുടർന്നാണ് വിദേശ നിക്ഷേപം സ്വീകരിക്കാൻ എയർടെല്ലിനെ പ്രേരിപ്പിച്ചത്.

കൂടുതൽ വായിക്കുക: 4 മാസം വരെ സൌജന്യ സേവനവുമായി ബിഎസ്എൻഎൽ

വിദേശ കൈവശം

ജി‌ഐ‌സി, ഫിഡിലിറ്റി, ബ്ലാക്ക് റോക്ക്, ഗോൾഡ്മാൻ സാച്ച്സ്, സിറ്റിഗ്രൂപ്പ്, ഷ്രോഡർ, വാർ‌ബർഗ് പിൻ‌കസ്, സെഗാന്തി ക്യാപിറ്റ എന്നിവ ഉൾപ്പെടുന്ന സ്വകാര്യ ഓഹരി പ്ലെയ്‌സ്‌മെന്റ് വഴി ഭാരതി എയർടെൽ 2 ബില്യൺ ഡോളർ സ്വരൂപിച്ചു. ഓഹരികൾ പ്ലേസ്മെമ്റ് ചെയ്തുകൊണ്ട് ഫണ്ട് സ്വരൂപിച്ചതിന് ശേഷം ഭാരതി എയർടെല്ലിലെ മൊത്തം വിദേശ കൈവശം 44.28 ശതമാനമാണ്.

ഷെയർ പ്ലെയ്‌സ്‌മെന്റ് ഉടമസ്ഥാവകാശം ഒഴിവാക്കുന്നു
 

രണ്ട് സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം മുമ്പ് ഉണ്ടായിരുന്ന തലത്തിലേക്ക് ഉയർത്തുക, ഓഹരികൾ സമാനമാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ മിത്തൽ കുടുംബത്തിനും സിംഗ്ടെലിനും ഉള്ളത്. സിങ്‌ടെലിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും 4,900 കോടി രൂപ സ്വരൂപിക്കാൻ ഭാരതി ടെലികോം സർക്കാരിനോട് അനുമതി തേടിയിരുന്നു. ഭാരതി ടെലികോമിന്റെ 52% വിഹിതം മിത്തൽ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. ഭാരതി ടെലികോമിന് ഭാരതി എയർടെല്ലിൽ 40 ശതമാനം ഓഹരിയുണ്ട്. സിംഗപ്പൂർ ടെലികോം സ്ഥാപനമായ സിംഗ്ടെലിന് ഭാരതി ടെലികോമിന്റെ 48 ശതമാനം ഓഹരിയാണ് ഉള്ളത്. ഇനി ഭാരതി ടെലികോം സിങ്‌ടെൽ പോലുള്ള തങ്ങളുടെ വിദേശ പ്രമോട്ടർമാരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുകയാണെങ്കിൽ കമ്പനിയുടെ മൊത്തം വിദേശ നിക്ഷേപം 50% കവിയും.

ഭാരതി എയർടെൽ പൂർണമായും വിദേശ ഉടമസ്ഥതയിലായേക്കും

ഭാരതി എയർടെൽ പൂർണമായും വിദേശ ഉടമസ്ഥതയിലായേക്കും

ഭാരതി എയർടെല്ലിലെ വിദേശ നിക്ഷേപത്തിലുണ്ടാകുന്ന ചെറിയൊരു വർധന പോലും അതിനെ ഒരു വിദേശ സ്ഥാപനമാക്കി മാറ്റും. ഇനിയുള്ള വിദേശ നിക്ഷേപത്തോടെ ഭാരതി ടെലികോമിന്റെ മുഴുവൻ ഓഹരിയും വിദേശ നിക്ഷേപമായി കണക്കാക്കുമെന്ന് ഭാരതി ടെലികോം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ഭാരതി എയർടെല്ലിലെ മൊത്തം വിദേശ നിക്ഷേപം 85% കടക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലൊരു അവസരത്തിൽ കമ്പനിയിലെ വിദേശ നിക്ഷേപം 100 ശതമാനമായി ഉയർത്തുന്നതിന് ഭാരതി എയർടെൽ അനുമതി തേടേണ്ടിവരും.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ ഇനിയും റീച്ചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കും

എയർടെൽ 35,500 കോടി രൂപ കുടിശ്ശിക നൽകണം

എയർടെൽ 35,500 കോടി രൂപ കുടിശ്ശിക നൽകണം

നിലവിൽ 35,500 കോടി രൂപയുടെ കുടിശ്ശികയാണ് ഭാരതി എയർടെല്ലിന് ഉള്ളത്. സുപ്രീംകോടതിയുടെ എജിആർ കേസുമായി ബന്ധപ്പെട്ട വിധിയെ തുടർന്നാണ് ഈ കുടിശ്ശിക അടയ്ക്കേണ്ട വരുന്നത്. പ്രധാന ടെലികോം സേവനങ്ങളിലൂടെയുള്ള വരുമാനം മാത്രമല്ല മറ്റ് ഇനങ്ങളിലുള്ള വരുമാനം കൂടി ഉപയോഗിച്ചാണ് എജിആർ കണക്കാക്കുന്നത്. ഈ കുടിശ്ശിക അടയ്ക്കുന്നതിന് കൂടുതൽ സമയം തേടുകയാണ് ഇപ്പോൾ എയർടെൽ.

Most Read Articles
Best Mobiles in India

Read more about:
English summary
Sunil Bharti Mittal led telecom operator, Bharti Airtel, things might start to look better as the Department of Telecommunications (DoT) has approved 100% Foreign Direct Investment (FDI) meaning that now the door for foreign investors is open in the case of Bharti Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X