ജിയോ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 20% ക്യാഷ്ബാക്ക് നേടാം

|

റിലയൻസ് ജിയോ അതിന്റെ പ്രീപെയ്ഡ് പ്ലാനുകളിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കമ്പനി പുതിയ ജിയോഫോൺ പുറത്തിറക്കാനിരിക്കുകയാണ്. ഇത് കൂടാതെ പ്രീപെയ്ഡ് പ്ലാനുകളിൽ പ്രത്യേക ഓഫറുകളും ജിയോ ഇപ്പോൾ നൽകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ തങ്ങളുടെ വരിക്കാർക്ക് ഇപ്പോൾ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്താൽ ക്യാഷ്ബാക്ക് ഓഫർ നൽകുന്നു. ഈ ഓഫർ എങ്ങനെ ലഭിക്കുമെന്ന് വിശദമായി നോക്കാം.

 

20% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു

20% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു

ജിയോ തങ്ങളുടെ വെബ്സൈറ്റിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇതിനകം തന്നെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ഉപയോക്താക്കൾക്കും ഈ മാറ്റങ്ങളും ഓഫറുകളും ലഭ്യമാക്കിയിട്ടുമുണ്ട്. ജിയോയുടെ പുതിയ ക്യാഷ് ബാക്ക് ഓഫറിലൂടെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഈ പായ്ക്കുകൾക്ക് 249 രൂപ, 555 രൂപ, 599 രൂപ എന്നിങ്ങനെയാണ് വില. ഈ പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 20 ശതമാനം വരെ ക്യാഷ്ബാക്ക് ആണ് ജിയോ നൽകുന്നത്.

749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ

249 രൂപ പ്ലാൻ

249 രൂപ പ്ലാൻ

249 രൂപ വിലയുള്ള ജിയോയുടെ പ്ലാനിലൂടെ 20 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നു. ഈ പ്ലാൻ 28 ദിവസം വാലിഡിറ്റിയുള്ളതാണ്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 56 ജിബി ഡാറ്റ നൽകുന്നു. ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോക്ലൗഡ്, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോസിനിമ എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്ക് ഈ പ്ലാനിലൂടെ സൌജന്യ ആക്സസും നൽകുന്നുണ്ട്.

555 രൂപ പ്ലാൻ
 

555 രൂപ പ്ലാൻ

555 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 84 ദിവസം വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 112ജിബി ഡാറ്റ വരിക്കാർക്ക് നൽകുന്നുണ്ട്. എല്ലാ ദിവസവും 100 മെസേജുകളും ഈ പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോക്ലൗഡ്, ജിയോ ടിവി, ജിയോസെക്യൂരിറ്റി, ജിയോസിനിമ ആക്സസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

ജിയോ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 10 ജിബി ഡാറ്റ വരെ അധികമായി നൽകുന്നുജിയോ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 10 ജിബി ഡാറ്റ വരെ അധികമായി നൽകുന്നു

599 രൂപ പ്ലാൻ

599 രൂപ പ്ലാൻ

ജിയോ നൽകുന്ന 599 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും ദിവസവും 100 മെസേജുകളും നൽകുന്നു. ഈ പ്ലാനിലൂടെയും അൺലിമിറ്റഡ് കോളിങ് ആനകൂല്യങ്ങൾ ലഭിക്കും. എല്ലാ ജിയോ ആപ്പുകളിലേക്കും ആക്സസും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനുകളിലൂടെയെല്ലാം ജിയോ 20 ശതമാനം ക്യാഷ് ബാക്ക് നൽകുന്നുണ്ട്. പക്ഷേ ഈ പ്ലാനുകൾ ജിയോയുടെ ആപ്പോ വെബ്സൈറ്റോ ഉപയോഗിച്ച് റീചാർജ് ചെയ്താൽ മാത്രമേ ക്യാഷ് ബാക്ക് ആനുകൂല്യം ലഭിക്കുകയുള്ളു. മറ്റൊരു പ്ലാനിലും ജിയോ ഇത്തരമൊരു ആനുകൂല്യം നൽകുന്നില്ല.

അധിക ഡാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുന്നത് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ്. നേരത്തെ, ടെലികോം ഓപ്പറേറ്റർ മൂന്ന് പായ്ക്കുകളിൽ അധിക ഡാറ്റ പ്രഖ്യാപിച്ചിരുന്നു. 499 രൂപ, 888 രൂപ, 2,599 രൂപ പ്ലാനുകളിലാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോയുടെ ഈ നീക്കം ഇത്തരം പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ നിലനിർത്താൻ വേണ്ടിയാണ്. മറ്റ് ടെലിക്കോം കമ്പനികളും ഇതിന് അനുസൃതമായി പ്ലാനുകളിൽ മാറ്റം വരത്തുകയോ കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്തേക്കും.

ഇന്ത്യയിലെ ലാപ്ടോപ്പ് വിപണി കീഴടക്കാൻ ജിയോബുക്ക് വരുന്നുഇന്ത്യയിലെ ലാപ്ടോപ്പ് വിപണി കീഴടക്കാൻ ജിയോബുക്ക് വരുന്നു

Most Read Articles
Best Mobiles in India

English summary
Cashback is available for Jio users on three prepaid plans through Jio's new cashback offer. These packs are priced at Rs 249, Rs 555 and Rs 599.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X