ബിൽ ഗേറ്റ്സ് 4,600 കോടി രൂപയ്ക്ക് സ്വന്തമാക്കിയ അത്ഭുത നൌക; വീഡിയോ കാണാം

|

ലോകത്തിലെ ആദ്യ ഹൈഡ്രജൻ സൂപ്പർയോട്ടായ അക്വാ ബിൽ ഗേറ്റ്സ് സ്വന്തമാക്കി. 4,600 കോടി രൂപയ്ക്കാണ് ഈ അത്യാഡംബര നൌക ബിൽഗേറ്റ്സ് വാങ്ങിയത്. ഡച്ച് ആഡംബര നൌക നിർമ്മാതാക്കളായ സൈനോട്ടാണ് അക്വാ നിർമ്മിച്ചത്. കഴിഞ്ഞ വർഷം നടന്ന മൊണാക്കോ യോട്ട് ഷോയിൽ പുറത്തിറക്കിയ ഈ അത്ഭുത നൌക പൂർണമായും ഹൈഡ്രജനിലാണ് പ്രവർത്തിക്കുന്നത്.

സൈനൌട്ട് അക്വ
 

112.3 മീറ്റർ (370 അടി) നീളമാണ് സൈനൌട്ട് അക്വയ്ക്ക് ഉള്ളത്. 20 മൈൽ വേഗതയിൽ വരെ സഞ്ചരിക്കാവുന്ന അക്വായുടെ ക്രൂയിസിങ് സ്പീഡ് 10-12 നോട്ട്സ് ആണ്. ഒരു തവണ പൂർണമായും ഇന്ധനം നിറച്ചാൽ 3,750 മൈൽ/ 6035 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ അധികം ലഭ്യമല്ലാതതിനാൽ ബിൽ ഗേയ്റ്റിസിന്റെ അക്വാ യൂണിറ്റിന് ഡീസൽ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പരിസ്ഥിതി സൌഹാർദ്ദ നൌക

പരിസ്ഥിതി സൌഹാർദ്ദ നൌക എന്ന നിലയിലാണ് അക്വാ അവതരിപ്പിച്ചിരിക്കുന്നത്. ദ്രവീകരിച്ച രൂപത്തിൽ സൂക്ഷിച്ച ഹൈഡ്രജനിലാണ് ഈ ഭീമൻ നൌകയുടെ എഞ്ചിനുകൾ പ്രവർത്തിക്കുന്നത്. കാറ്റ് കടക്കാത്ത രീതിയിൽ ക്രമീകരിച്ച രണ്ട് 28 ടൺ ടാങ്കുകളിലാണ് ഹൈഡ്രജൻ സൂക്ഷിച്ചിരിക്കുന്നത്. നൌകയിൽ നൽകിയിട്ടുള്ള ഫ്യൂവൽ സെല്ലുകൾ ഒരു മെഗാവാൾട്ടിന്റെ രണ്ട് മോട്ടോറുകൾക്കും പ്രൊപ്പല്ലറുകൾക്കും പ്രവർത്തിക്കാനാവിശ്യമായ പവർ ഉത്പാദിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എസ് 20 സീരിസ് അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഹൈഡ്രജൻ, ഓക്സിജൻ

ഹൈഡ്രജൻ, ഓക്സിജൻ എന്നിവ സംയോജിപ്പിച്ച് അക്വായുടെ മോട്ടറുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി സൌഹൃദ സംവിധാനം എന്ന് വിളിക്കാൻ കാരണം ഈ പ്രവർത്തനങ്ങളിൽ നിന്നും പരസ്ഥിതിക്ക് ദോഷം ചെയ്യുന്ന യാതൊന്നും പുറത്ത് വിടുന്നില്ല എന്നതാണ്. പച്ചവെള്ളം മാത്രാണ് ഈ പ്രവർത്തനത്തിനൊടുവിൽ പുറത്ത് വിടുന്നത്.

വലിയ നൌക
 

വലിയ നൌക ആണെങ്കിലും ആഡംബരങ്ങൾ ധാരാളമായതിനാൽ ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം കുറയും. അഞ്ച് ഡെക്കുകളാണ് ഈ നൌകയിൽ ഉള്ളത്. 14 അതിഥികൾക്കും 3 ജിവനക്കാർക്കും ഈ നൌകയിൽ താമസിക്കാനുള്ള സൌകര്യമുണ്ട്. ജിം, ഹൈഡ്രോ മസാജ് റൂം, യോഗ സ്റ്റുഡിയോ ബ്യൂട്ടി റൂം, ഡൈനിങ് ഏരിയ, ഇൻഡോർ ഔട്ട്ഡോർ എന്റർടൈനിഭ് സ്പേസ്, പൂൾ തുടങ്ങി എല്ലാ പ്രീമിയം സംവിധാനങ്ങളും ഈ നൌകയിൽ ഉണ്ട്.

ബൌ ഒബ്സർവേറ്ററി

അക്വാ നൌകയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പിൻഭാഗത്ത് ഒരുക്കിയിരിക്കുന്ന ബൌ ഒബ്സർവേറ്ററി എന്ന മുറിയാണ്. ചുറ്റും ചില്ലുപാനലുകൾ വച്ചുള്ള ഈ മുറിയിൽ നിന്ന് വിശാലമായ കാഴ്ച്ച കാണാം. ഇത് കൂടാതെ ഹെലിപാഡ് പോലുള്ള സംവിധാനങ്ങൾ ഓപ്ഷണലായി തിരഞ്ഞെടുക്കാനുള്ള അവസരവും സൈനോട്ട് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി പ്ലാനുകൾ‌: 96 രൂപയ്ക്ക് ദിവസേന 10 ജിബി ഡാറ്റ

ഹൈഡ്രജനിൽ തന്നെ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് വാഹനങ്ങൾ ഹെലിപാഡിൽ ലാന്റ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അത്യാഡംബരം നിറഞ്ഞ സൈനോട്ട് അക്വാ സ്വന്തമാക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തിയെന്ന ഖ്യാതി ബിൽ ഗേറ്റ്സിന് ലഭിച്ചിരിക്കുകയാണ്.

644 മില്ല്യൺ യുഎസ് ഡോളർ

644 മില്ല്യൺ യുഎസ് ഡോളർ നൽകിയാണ് (ഏകദേശം 4,600 കോടി) ബിൽ ഗേറ്റ്സ് അക്വാ സ്വന്തമാക്കിയത്. പക്ഷേ അദ്ദേഹത്തിനായി തയ്യാറാക്കുന്ന സൈനോട്ട് അക്വാ പുറത്തിറങ്ങണമെങ്കിൽ 2024 വരെ കാത്തിരിക്കേണ്ടി വരും. കമ്പനി ആദ്യം അവതരിപ്പിച്ച മോഡലിൽ നിന്നും ചില മാറ്റങ്ങളോടെയായിരിക്കും ബിൽ ഗേറ്റ്സിന്റെ നൌക പുറത്തിറങ്ങുക.

Most Read Articles
Best Mobiles in India

Read more about:
English summary
The 112-meter long yacht has five decks which host 14 guests and a 31-person crew. It comes with a number of ultra-fancy amenities, including an infinity pool, a deck lounge that turns into a home (boat?) cinema, a spa, gym, beauty salon, helipad, and a private observatory deck at the yacht's bow with a near-unlimited view of the ocean.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X