കുറഞ്ഞ വിലയ്ക്ക് മികച്ച ഓഫറുകൾ നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

മിക്ക ആളുകളും വീട്ടിലിരുന്ന് ജോലി ചെയ്യുകയോ വിനോദത്തിനായി സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. അതിനാൽ തന്നെ നല്ല വേഗതയും കൂടുതൽ ഡാറ്റയും നൽകുന്ന മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ കുറഞ്ഞ നിരക്കിൽ തന്നെ എല്ലാ ബ്രോഡ്ബാന്റ് സേവനദാതാക്കളും നൽകുന്നുണ്ട്. മൊബൈൽ ഡാറ്റ നൽകുന്ന വേഗതയും ഡാറ്റ ലിമിറ്റും തികയാതെ വരുന്ന ഉപയോക്താക്കൾക്ക് മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ തന്നെ ഇന്ത്യയിൽ ലഭ്യമാണ്.

ബ്രോഡ്ബാന്റ്

ട്രായ് ഡാറ്റ അനുസരിച്ച് ഇന്ത്യയിൽ വലിയൊരു വിഭാഗം ആളുകൾ മൊബൈൽ ഡാറ്റയെ ആശ്രയിച്ചാണ് ജോലി ചെയ്യുന്നതും വിനോദ ആവശ്യങ്ങൾ നിറവേറ്റുന്നതും. ബ്രോഡ്ബാന്റ് പ്ലാനുകൾ ചിലവേറിയതാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാലിപ്പോൾ ബ്രോഡ്ബാന്റ് വിപണിയിലെ മത്സരം ശക്തമായതോടെ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യം എല്ലാ കമ്പനികളും നൽകുന്നുണ്ട്. ഇത്തരത്തിൽ 1000 രൂപയിൽ താഴെ വിലയുള്ള മികച്ച ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബറിന്റെ 699 രൂപ പ്ലാൻ 150 ജിബി ഡാറ്റയാണ് നൽകുന്നത് ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച പ്രത്യേക ഓഫറിലൂടെ 100 ജിബി അധിക ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, ടിവി വീഡിയോ കോളുകൾ, ഹോം നെറ്റ്‌വർക്കിംഗ്, അഞ്ച് ഡിവൈസുകൾക്ക് വരെ പ്രോട്ടക്ഷൻ, ജിയോ ആപ്സ് ആക്സസ് എന്നിവയും നൽകുന്നു. 849 രൂപയുടെ പ്ലാൻ 600 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5 സബ്ക്രിപ്ഷനുകൾ ലഭിക്കും. 699 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും.

എയർടെൽ എക്‌സ്ട്രീം പ്ലാനുകൾ

എയർടെൽ എക്‌സ്ട്രീം പ്ലാനുകൾ

1000 രൂപയിൽ താഴെ വിലയിൽ രണ്ട് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. ആദ്യത്തെ പ്ലാൻ 150 ജിബി ഡാറ്റ, 100 എംബിപിഎസ് വേഗത, പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ എന്നിവ നൽകുന് പ്ലാനാണ്. 799 രൂപയാണ് ഈ പ്ലാനന്റെ വില. രണ്ടാമത്തെ പ്ലാൻ 999 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ 100 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റ്, അൺലിമിറ്റഡ് കോളിംഗ്, 300 ജിബി ഡാറ്റ, ആമസോൺ പ്രൈം, സീ 5, എയർടെൽ എക്സ്സ്റ്റീം എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ എന്നിവയും ലഭിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ ഏഴ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ ഏഴ് സ്മാർട്ട്ഫോണുകൾ

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബി‌ബി ഹോം കോം‌ബോ യു‌എൽ‌ഡി 900 പ്ലാനിൽ ബിഎസ്എൻഎൽ‌ 10 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. പ്രതിദിനം 15 ജിബി ഡാറ്റയും ലാൻ‌ഡ്‌ലൈനിലൂടെ അൺലിമിറ്റഡ് കോളിംഗും ലഭിക്കുന്നു. ഈ പ്ലാനിന്റെ വില 900 രൂപയാണ്. ബിഎസ്എൻഎല്ലിന്റെ മറ്റൊരു പ്ലാൻ 949 രൂപ പ്ലാനാണ്. ഇതിനെഭാരത് ഫൈബർ സൂപ്പർസ്റ്റാർ 500 പ്ലാൻ എന്നും പറയാറുണ്ട്. ഈ പ്ലാനിലൂടെ പ്രതിമാസം 500 ജിബി ഡാറ്റ 50 എംബിപിഎസ് വേഗതയിൽ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

എസിടി ഫൈബർ‌നെറ്റ് പ്ലാൻ

എസിടി ഫൈബർ‌നെറ്റ് പ്ലാൻ

എസിടി ഫൈബർ‌നെറ്റ് രണ്ട് പായ്ക്കുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. ആദ്യത്തെ പായ്ക്കിന് 710 രൂപയാണ് വില. മറ്റേത് 958 രൂപയ്ക്ക് ലഭ്യമാകും. 710 രൂപയുടെ പ്ലാൻ 40 എംബിപിഎസ് വേഗതയിൽ 200 ജിബി ഡാറ്റയാണ് നൽകുന്നത്. 958 രൂപയുടെ പ്ലാൻ 75 എംബിപിഎസ് വേഗതയിൽ 350 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്.

കൂടുതൽ വായിക്കുക: എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്കൂടുതൽ വായിക്കുക: എയർടെൽ, വോഡാഫോൺ എന്നിവയോട് പ്രീമിയം പ്ലാനുകൾ നിർത്തണമെന്ന് ട്രായ്

Best Mobiles in India

Read more about:
English summary
Choosing the best broadband plan is the biggest task these days as they offer a better network and speed. If you are looking for broadband plans at pocket-friendly prices, especially under Rs. 1,000 from the popular brands, then you should look at this article.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X