Home
News

ബി‌എസ്‌എൻ‌എൽ 3ജി പ്ലാനുകൾ റീചാർജ് ചെയ്താലും 4ജി ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്വർക്ക് വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളെല്ലാം 4ജി നെറ്റ്വർക്ക് ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടാണ് ബിഎസ്എൻഎൽ 4ജിക്കായി പദ്ധതിയിടുന്നത് തന്നെ. കേരളം ഉൾപ്പെടെ ചുരുങ്ങിയ സർക്കിളുകളിൽ മാത്രമേ നിലവിൽ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ലഭ്യമാവുകയുള്ളു. അധികം വൈകാതെ തന്നെ രാജ്യത്തുടനീളം ബിഎസ്എൻഎൽ 4ജി ലഭ്യമായി തുടങ്ങും.

3ജി പ്ലാനുകളിലൂടെ 4ജി നേടാം

3ജി പ്ലാനുകളിലൂടെ 4ജി നേടാം

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 3ജി പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്ത് 4ജി ഉപയോഗിക്കാൻ സാധിക്കും. 4ജി നെറ്റ്വർക്ക് ലഭ്യമായ കേരളം അടക്കമുള്ള സ്ഥലങ്ങളിലാണ് ബിഎസ്എൻഎൽ 3ജി പ്ലാനുകളിൽ 4ജി ഡാറ്റ ലഭിക്കുന്നത്. 4ജി സിം എടുത്ത ആളുകൾക്ക് ബിഎസ്എൻഎൽ 3ജി ഡാറ്റ പ്ലാനുകൾ റീചാർജ് ചെയ്താൽ അതേ ആനുകൂല്യം 4ജി ഡാറ്റയായി ലഭിക്കും. ഇന്ത്യയിൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് ഇത് ലഭിക്കുക.

ബി‌എസ്‌എൻ‌എല്ലിൽ 3 ജി പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിൽ 3 ജി പ്ലാനുകൾ

രാജ്യത്ത് മുഴുവനായി 4ജി നെറ്റ്വർക്കുകൾ ആരംഭിക്കാത്തതിനാൽ തന്നെ ബിഎസ്എൻല്ലിന് ചുരുക്കം ചില 3ജി പ്ലാനുകൾ മാത്രമേ ഉള്ളു. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ 3ജി ഡാറ്റ പ്ലാനുകൾ കൃത്യമായി പരിഷ്കരിക്കുകയും മികച്ച ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളോട് മത്സരിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റേത്. 4ജി നെറ്റ്വർക്കുകൾ ഇല്ല എന്ന പോരായ്മ മാത്രാണ് ബിഎസ്എൻല്ലിന് ഉള്ളത്.

3 ജിബി

ബി‌എസ്‌എൻ‌എല്ലിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രീപെയ്ഡ് പ്ലാനാണ് 1,999 രൂപയുടേത്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ്. ബി‌എസ്‌എൻ‌എൽ 4ജി ലഭിക്കുന്ന കേരളത്തിൽ ഈ പ്ലാൻ റീചാർജ് ചെയ്താൽ ദിവസവും 3ജിബി ഡാറ്റ വരെ ലഭിക്കും. ഒരു വർഷത്തേക്ക് മികച്ച ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്എൻഎൽ 4ജി പ്ലാനുകൾ

ബിഎസ്എൻഎൽ 4ജി പ്ലാനുകൾ

4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

236 രൂപ

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.

Best Mobiles in India

English summary
One advantage that BSNL users can get by recharging with 3G prepaid plans is that they can get 4G speeds as well. BSNL users can get by recharging with 3G prepaid plans is that they can get 4G speeds as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X