BSNL 4G: ബി‌എസ്‌എൻ‌എൽ 4 ജി പദ്ധതിക്ക് കഷ്ടകാലം; ഇനിയും കാലതാമസം വന്നേക്കും

|

കുറച്ച് നാളുകൾക്ക് മുമ്പ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ധനസഹായവും 4ജി നെറ്റ്വർക്കിനായുള്ള സ്പെക്ട്രവും സർക്കാർ പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികളോട് മത്സരിച്ച് പിടിച്ച് നിൽക്കാൻ ബിഎസ്എൻഎൽ തിരിച്ചുവരുമെന്ന പ്രതീക്ഷകൾ നൽകുന്നതായിരുന്നു ഈ പ്രഖ്യാപനം.

 

4 ജി ഡിവൈസുകൾ

കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ 4ജി നെറ്റ്വർക്കുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുകയാണ്. 4 ജി ഡിവൈസുകൾ വാങ്ങുന്നതിനായി ബി‌എസ്‌എൻ‌എൽ മാർച്ച് 23 ന് ടെണ്ടർ വിളിച്ചിരുന്നു. ഏകദേശം 9,000 കോടി രൂപയുടെ ടെണ്ടറാണ് ഇതിനായി വിളിച്ചത്. ഈ ഡിവൈസുകൾ ഉപയോഗിച്ച് 50,000 ത്തോളം സൈറ്റുകൾ നവീകരിക്കാനായിരുന്നു പദ്ധതി. ഈ ടെണ്ടർ നടപടികൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്.

ടി‌ഇപി‌സി ഉയർത്തിയ പ്രശ്നങ്ങൾ

ടി‌ഇപി‌സി ഉയർത്തിയ പ്രശ്നങ്ങൾ

ബി‌എസ്‌എൻ‌എൽ ഇപ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും 2 ജി, 3 ജി സേവനങ്ങൾ മാത്രമാണ് നൽകുന്നത്. വിപണിയിലെ കടുത്ത മത്സരത്തിൽ പിടിച്ച് നിൽക്കാൻ പറ്റാത്ത വിധത്തിൽ ബിഎസ്എൻഎല്ലിനെ പിന്നിലേക്ക് വലിക്കുന്നതും 4ജി നെറ്റ്വർക്ക് ഇല്ലാത്തത് തന്നെയാണ്. കേന്ദ്ര സർക്കാരിന്റെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി 4ജി നെറ്റ്വർക്കുകൾ വാഗ്ദാനം ചെയ്തതോടെ ബിഎസ്എൻഎൽ 4ജി രാജ്യത്താകമാനം ലഭിക്കുമെന്ന പ്രതീക്ഷ വന്ന് തുടങ്ങി.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരുംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി മെയ് 5 വരെ നീട്ടി നൽകും, റീചാർജിനായി ടോൾ ഫ്രീ നമ്പരും

സർക്കാർ ഓഫീസുകൾ
 

4 ജി നെററ്വർക്കിനായുള്ള പ്രധാന പ്രവർത്തനങ്ങൾ ബി‌എസ്‌എൻ‌എൽ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഏപ്രിൽ 15 ന് ബി‌എസ്‌എൻ‌എൽ പുറത്തിറക്കിയ ടെൻഡറുകളിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടി‌ഇപി‌സി രംഗത്തെത്തി. എല്ലാ സർക്കാർ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട് ടി‌ഇപി‌സി മുന്നറിയിപ്പും നൽകി. ടെലികോം ഉപകരണങ്ങളായ സ്റ്റെർലൈറ്റ്, തേജസ് നെറ്റ്‌വർക്ക്സ്, വിഹാൻ നെറ്റ്‌വർക്ക്സ്, എച്ച്എഫ്സിഎൽ എന്നീ ആഭ്യന്തര കമ്പനികളെ പ്രതിനിധീകരിക്കുന്നതാണ് ടിഇപിസി.

ടെൻഡറുകൾ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ അവഗണിച്ചു

ടെൻഡറുകൾ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ അവഗണിച്ചു

ആഭ്യന്തര നിർമ്മാതാക്കളെയും സേവന ദാതാക്കളെയും വളരാൻ സഹായിക്കുന്നതിന് മോഡി സർക്കാർ ആവിഷ്കരിച്ചതാണ് ‘മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം. എന്നാൽ ബി‌എസ്‌എൻ‌എല്ലിന്റെ ടെണ്ടർ ഈ സംരംഭത്തെ അവഗണിക്കുകയും ടെൻഡറുകൾക്ക് അപേക്ഷിക്കുന്ന കമ്പനികൾക്ക് കർശന നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. കുറഞ്ഞത് 20 ദശലക്ഷം സബ്‌സ്‌ക്രൈബർ ബേസിനായി നെറ്റ്‌വർക്കുകൾ സെറ്റ് ചെയ്ത് പരിചയമുള്ള കമ്പനികൾക്ക് മാത്രമേ ടെണ്ടറിൽ പങ്കെടുക്കാൻ സാധിക്കു എന്ന് തുടങ്ങിയ നയങ്ങൾ കാരണം ഇന്ത്യയിലെ കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാൻ കഴിയില്ല.

ടെണ്ടർ നടപടി

ബിഎസ്എൻഎല്ലിന്റെ ടെണ്ടർ നടപടികളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ചി ടി‌ഇപി‌സി രംഗത്തെത്തിയതോടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലടക്കം വളരെ ചുരുക്കം സർക്കിളുകളിൽ മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നത്. മറ്റ് സർക്കിളുകളിൽ 4ജി ഇല്ലാത്തത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും റീചാർജ് ചെയ്ത് നൽകി പണമുണ്ടാക്കാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും റീചാർജ് ചെയ്ത് നൽകി പണമുണ്ടാക്കാം

4ജി പ്ലാനുകൾ

4ജി പ്ലാനുകൾ

4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

10 ജിബി ഡാറ്റ

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ സൌജന്യ ഡാറ്റ പ്ലാൻ മെയ് 19 വരെ ലഭിക്കുംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ സൌജന്യ ഡാറ്റ പ്ലാൻ മെയ് 19 വരെ ലഭിക്കും

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited (BSNL) seems to be struggling again with its operations. State-owned telco got a cash influx of Rs 70,000 crore only six months back for the revival, and there are already talks about making more revival plans for the company. BSNL doesn’t offer 4G mobile services yet. The telco in an attempt to capture some share of the 4G market set out to build a 4G network of its own.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X