ബി‌എസ്‌എൻ‌എല്ലിന്റെ ഈ 4ജി പ്ലാൻ ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കുന്നു

|

ബി‌എസ്‌എൻ‌എൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മികച്ച പ്ലാനുകൾ കൊണ്ട് വിപണിയിലെ മത്സരത്തിൽ സജീവമാകുന്നുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിയിട്ടില്ലെങ്കിലും കേരളം അടക്കമുള്ള 4ജി ലഭ്യമായ സ്ഥലങ്ങളിൽ മികച്ച 4ജി പ്ലാനുകൾ കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനുകൾ മറ്റ് സർക്കിളുകളിലും ലഭ്യമാണ് എങ്കിലും 3ജി നെറ്റ്വർക്കിൽ വേഗത കുറവായിരിക്കും. ബിഎസ്എൻഎല്ലിന്റെ 4ജി പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയം 599 രൂപയുടെ പ്ലാനാണ്.

ടെലിക്കം വിപണി

ഇന്ത്യൻ ടെലിക്കം വിപണിയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ജിയോയും എയർടെല്ലും നൽകുന്ന 4ജി പ്ലാനുകളെക്കാൾ മികച്ച പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്ലാൻ തന്നെയാണ് ജിയോ, എയർടെൽ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ മറ്റൊരു ടെലിക്കോം കമ്പനിയും നൽകുന്നില്ല. ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ എല്ലാ അവശ്യ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 599 രൂപ പ്ലാനിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ 599 രൂപയുടെ 4ജി പ്ലാൻ

ബി‌എസ്‌എൻ‌എൽ 599 രൂപയുടെ 4ജി പ്ലാൻ

ബി‌എസ്‌എൻ‌എൽ 599 രൂപ 4ജി പ്ലാൻ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റയാണ് ദിവസവും നൽകുന്നത്. എല്ലാ നെറ്റ്വർക്കുകളിലേക്കും സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്ന മറ്റൊരു ആനുകൂല്യം. ദിവസവും 5 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസായി കുറയുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് സിങ് സൌജന്യ സബ്സ്ക്രിപ്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

ജിയോ പ്ലാൻ

ജിയോ പ്ലാൻ

രാജ്യത്ത് ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ഓപ്പറേറ്ററായ ജിയോ ഉപയോക്താക്കൾക്ക് 599 രൂപ വിലയുള്ള പ്ലാൻ നൽകുന്നുണ്ട്. ബിഎസ്എൻഎൽ നൽകിയ ആനുകൂല്യങ്ങൾ വച്ച് നോക്കിയാൽ ജിയോ പ്ലാൻ വളരെ പിന്നിലാണ്. ജിയോ 599 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. സൌജന്യ വോയ്‌സ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ പ്രത്യേക ഒടിടി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. എന്നാൽ ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലൂടെ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ നൽകുന്നു.

ബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നുബി‌എസ്‌എൻ‌എൽ കേരളത്തിൽ സൌജന്യമായി 4ജി സിം നൽകുന്നു

എയർടെല്ലിന്റെ പ്ലാൻ

ഭാരതി എയർടെല്ലിന്രെ ഈ വിഭാഗത്തിൽ വരുന്ന ഏറ്റവും മികച്ച പ്ലാനിന് 598 രൂപയാണ് വില. ഈ പ്ലാൻ ജിയോ നൽകിയതിനെക്കാൾ കുറച്ച് ഡാറ്റയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ, എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിലേക്കും മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനും 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

ടെലിക്കോം

മൂന്ന് ടെലിക്കോം കമ്പനികളുടെയും പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ വാലിഡിറ്റിയും കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും സമാനമാണ് എന്ന് കാണാം. എന്നാൽ ദിവസവും ലഭിക്കുന്ന ഡാറ്റ ആനുകൂല്യം ബിഎസ്എൻഎല്ലിനാണ് കൂടുതൽ. കമ്പനി 5ജിബി ഡാറ്റ നൽകുമ്പോൾ ജിയോ 2ജിബി ഡാറ്റയും എയർടെൽ 1.5 ജിബി ഡാറ്റയുമാണ് നൽകുന്നത്. ബിഎസ്എൻഎൽ 4ജി രാജ്യത്ത് എല്ലായിടത്തും എത്തുന്നതോടെ വലിയ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കും.

ബ്രോഡ്ബാന്റ് വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തി ബിഎസ്എൻഎൽബ്രോഡ്ബാന്റ് വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തി ബിഎസ്എൻഎൽ

Best Mobiles in India

English summary
BSNL 4G plan offers more benefits than Jio and Airtel plans. which are ranked number one and two in the Indian telecom market. BSNL's Rs 599 plan is a challenge to Jio and Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X