ദിവസവും 3ജിബി വരെ ഡാറ്റ നൽകുന്ന ബിഎസ്‌എൻഎല്ലിന്റെ മികച്ച 4 ജി പ്ലാനുകൾ
ബിഎസ്‌എൻഎൽ 4ജി രാജ്യത്ത് കുറച്ച് സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത്. കേരളം ബിഎസ്എൻഎൽ 4ജി ലഭിച്ച ആദ്യ സർക്കിളാണ്. രാജ്യത്താകമാനം 4ജി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെ മികച്ച 4ജി പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളെല്ലാം കേരളത്തിലെ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്.

ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ 4ജി പ്ലാനുകൾ. ഈ പ്ലാനുകളിൽ പലതും 3ജി മാത്രമുള്ള സർക്കിളുകളിലും ലഭ്യമാണ്. അവിടങ്ങളിൽ 3ജി ഡാറ്റയായിരിക്കും ലഭിക്കുക. കേരളത്തെ സംബന്ധിച്ച് ഈ പ്ലാനുകളിലെല്ലാം 4ജി ലഭിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ബിഎസ്എൻഎൽ 4ജി വളരെ കുറച്ച് സർക്കിളുകളിൽ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളു. ഈ സർക്കിളുകളിലെ ഉപയോക്താക്കൾക്ക് താഴെ കൊടുത്തിരിക്കുന്ന പ്ലാനുകളിലൂടെ 4ജി ഡാറ്റ ലഭിക്കും.

ബിഎസ്‌എൻഎൽ 997 രൂപ പ്ലാൻ
ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മികച്ച ഡാറ്റാ ആനുകൂല്യങ്ങളും വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്ന 997 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയും 250 മിനിറ്റ് സൌജന്യ കോളിങും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മറ്റ് ടെലിക്കോം കമ്പനികളുടെ ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകളെ അപേക്ഷിച്ച് ഇതൊരു മികച്ച പ്ലാനാണ്.

ബിഎസ്‌എൻഎൽ 1999 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ മികച്ച 4 ജി പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്ലാൻ 1999 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയും എല്ലാ ദിവസവും 250 മിനിറ്റ് സൌജന്യ കോളിംങും 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന പ്രധാന അധിക ആനുകൂല്യങ്ങൾ, രണ്ട് മാസത്തേക്ക് ഇറോസ് നൌ സൌജന്യ സബ്സ്ക്രിപ്ഷൻ, ലോക്ധം കണ്ടന്റ്, സൌജന്യ കോളർ ട്യൂൺ എന്നിവയാണ്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.

ബിഎസ്എൻഎൽ എസ്ടിവി 599
ഉപയോക്താക്കൾക്ക് നൽകുന്ന ദിവസേനയുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ബിഎസ്‌എൻഎല്ലിന്റെ മികച്ച 4 ജി പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ദിവസവും 5 ജിബി ഡാറ്റയും 250 മിനിറ്റ് സൌജന്യ കോളിംഗും ലഭിക്കുന്നു. ഉപഭോക്താവിന് പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വർക്ക് ഫ്രം ഹോം എസ്ടിവിയായിട്ടാണ് ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചത്.

ബിഎസ്‌എൻഎൽ 365 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 365 രൂപ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിനെ ജനപ്രീയമാക്കുന്ന പ്രധാന കാര്യം ഇത് വളരെ വിലകുറഞ്ഞതും ദിവസവും 2 ജിബി ഡാറ്റ നൽകുന്നതുമായ പ്ലാനാണ് എന്നതാണ്. ദിവസേനയുള്ള ഡാറ്റയ്‌ക്കൊപ്പം, അൺലിമിറ്റഡ് കോളിംഗ് (ഒരു ദിവസം 250 മിനിറ്റ് വരെ), ദിവസവും 100 എസ്എംഎസ്, ലോക്ധം കണ്ടന്റ്, സൌജന്യ കോളർ ട്യൂൺ എന്നിവയും നൽകുന്നു. 365 രൂപയാണ് ഈ പ്ലാനിന്റെ വില.

ബിഎസ്എൻഎൽ എസ്ടിവി 187
ബിഎസ്‌എൻഎല്ലിൽ നിന്നുള്ള ഈ 187 രൂപ എസ്‌ടിവി കമ്പനിയുടെ ഹ്രസ്വകാല 4 ജി പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ്. ഇതിന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. എന്നാൽ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഒരു ദിവസം 250 മിനിറ്റ് വരെ സൌജന്യ കോളിംഗ് പോലുള്ള മികച്ച ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം ദിവസവും 100 എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.


Click it and Unblock the Notifications








