ബി‌എസ്‌എൻ‌എൽ 4 ജി ഉടൻ: ടവറുകൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു

|

ദീർഘ കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയിൽ ഉടനീളം ബി‌എസ്‌എൻ‌എൽ 4 ജി നെറ്റ്വർക്ക് വരുന്നു. കേരളത്തിലടക്കം വളരെ കുറച്ച് സർക്കിളുകളിൽ മത്രമാണ് നിലവിൽ ബിഎസ്എൻഎൽജി സേവനങ്ങൾ ഉള്ളത്. രാജ്യത്തെ എല്ലാ സർക്കിളുകളിലും 4ജി നെറ്റ്വർക്ക് വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കടക്കുകയാണ് ബിഎസ്എൻഎൽ. നോർത്ത്, വെസ്റ്റ്, സൌത്ത്, ഈസ്റ്റ് എന്നീ മേഖലകളിലായി 50,000 പുതിയ സൈറ്റുകളാണ് കമ്പനി കണ്ടെത്തുന്നത്.

 4 ജി
 

എല്ലാ മേഖലകളിലുമായി കണ്ടെത്തിയ പുതിയ 50,000 സൈറ്റുകളിലും ബിഎസ്എൻഎൽ 4 ജി ടവറുകൾ സ്ഥാപിക്കും. ഇത് 11,000 കോടി രൂപയുടെ ബജറ്റുള്ള പദ്ധതിയാണ്. മുംബൈ, ദില്ലി എന്നിവിടങ്ങളിൽ മാത്രം 7,000 പുതിയ സൈറ്റുകളാണ് കമ്പനി സ്ഥാപിക്കാൻ പോകുന്നത് (എംടിഎൻഎൽ സോണുകൾ). ഇതിനായി മാത്രം 8,697 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. ടെൻഡറുകർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കരാറുകാർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 8 ആണ്.

 2 ജി, 3 ജി

നിലവിലുള്ള 2 ജി, 3 ജി സൈറ്റുകൾ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ബിഎസ്എൻഎൽ പദ്ധതിയിടുന്നുണ്ട്. ഇതിന് 3,500 രൂപ മുതൽ 4,000 കോടി രൂപ വരെ ചിലവ് വരും. നിലവിൽ കേരളത്തി ലഭിക്കുന്ന 4ജി 3ജി സ്പെക്ട്രം ഉപയോഗിച്ച് നൽകുന്നതാണ് അതുകൊണ്ട് തന്നെ കേരളത്തിലെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ 3ജി ലഭിക്കുകയില്ല. 2ജി, 4ജി നെറ്റ്വർക്കുകൾ മാത്രമാണ് കമ്പനി കേരളത്തിൽ ലഭ്യമാക്കുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ വർദ്ധിക്കും; കാരണം ഇതാണ്

ടെണ്ടർ നൽകുക ഏറ്റവും കുറഞ്ഞ വിലയ്ക്ക്

ബിഡ്ഡുകൾ പൂർത്തിയായ ശേഷം ജോലി പൂർത്തിയാക്കുന്നതിന് ഏറ്റവും കുറഞ്ഞ മൂല്യനിർണ്ണയ വിലയിൽ കരാറിന് അപേക്ഷിച്ച കരാറുകാരന് ബി‌എസ്‌എൻ‌എൽ ടെണ്ടർ നൽകും. ഈ കരാറുകാരനെ (എൽ 1) എന്ന് എന്ന് റഫർ ചെയ്യും. കൂടാതെ ഈ കമ്പനിയോട് ടെൻഡർ വാഗ്ദാനം ചെയ്ത അഞ്ച് സോണുകളിൽ മൂന്നെണ്ണം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും എന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

4ജി സ്പെക്ട്രം
 

ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം ഏപ്രിൻ ഒന്ന് മുതൽ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്പെക്ട്രം ലഭിച്ച് അടുത്ത 19 മാസത്തിനകം രാജ്യത്താകമാനം 4ജി നെറ്റ്വർക്ക് ആരംഭിക്കാനാകുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. കൊറോണ വൈറസ് കാരണം രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇനിയും ഇത് വൈകുമോ എന്ന കാര്യവും വ്യക്തമല്ല.

വരുമാനം

പഴയ സാഹചര്യത്തെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ വരുമാനം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. 2019ൽ ഡിസംബറിൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ താരിഫ് വർദ്ധിപ്പിക്കാതെ പിടിച്ചു നിന്ന ബിഎസ്എൻഎൽ ഡിസംബർ മാസം ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കുന്ന നെറ്റ്വർക്കായി മാറി. ജിയോയെ പിന്തള്ളിയാണ് ബിഎസ്എൻഎല്ലിന്റെ നേട്ടം.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റ 499 രൂപ ബ്രോഡ്ബാന്റ് പ്ലാൻ ജൂൺ വരെ ലഭ്യമാകും

സേവനങ്ങൾ

4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

236 രൂപ

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.

വാണിജ്യാടിസ്ഥാനത്തിൽ

ബിഎസ്എൻഎൽ വാണിജ്യാടിസ്ഥാനത്തിൽ 4 ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ ബിഎസ്എൻഎൽ 4 ജി പ്ലാനുകൾ പുതുക്കും. നിലവിലുള്ള 3 ജി പ്ലാനുകളെ 4 ജിയിലേക്ക് ബി‌എസ്‌എൻ‌എൽ മാറ്റുമെന്ന് കരുതാനാവില്ല. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്ലാനുകളും ഔദ്യോഗികമായി 4ജി വാണിജ്യവത്കരിച്ചതിന് ശേഷം ഉണ്ടാകാൻ ഇടയില്ല.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 500 ജിബി വരെ ഡാറ്റ നേടാം

Most Read Articles
Best Mobiles in India

Read more about:
English summary
BSNL 4G is finally coming; the state-owned telco is finally bringing 4G services for its customers. There are 50,000 new sites all across the north, west, south zone, and east where these 4G towers will be installed which has a budget of Rs 11,000 crore. Then there are 7,000 new sites alone in Mumbai and Delhi (MTNL zones) which will require an investment of Rs 8,697 crore.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X