കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനം

|

ബി‌എസ്‌എൻ‌എൽ ഇന്ത്യയിൽ ഉടനീളം 4ജി നെറ്റ്‌വർക്ക് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനി ഇതിനകം തന്നെ ഇന്ത്യയിലെ തിരഞ്ഞെടുത്ത സർക്കിളുകളിലും നഗരങ്ങളിലും 4ജി വോൾട്ടി സേവനങ്ങൾ നൽകുന്നുണ്ട്. ബി‌എസ്‌എൻ‌എൽ കഴിഞ്ഞ വർഷം കോയമ്പത്തൂരിലെ സൗത്ത് സോണിൽ 4ജി വോൾട്ടി സേവനങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് സർക്കിളുകളിലേക്കും നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിച്ചു. കേരളത്തിലും ഈ സേവനം ലഭ്യമാണ്. ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനം ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കാം.

 

4ജി വോൾട്ടി

മുകളിൽ സൂചിപ്പിച്ചതുപോലെ ആദ്യം കോയമ്പത്തൂരിലെ സൗത്ത് സോണിലാണ് ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനങ്ങൾ ആരംഭിച്ചത്. പിന്നീട് ചെന്നൈ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയുൾപ്പെടെ കൂടുതൽ സർക്കിളുകളിലും നഗരങ്ങളിലും ഈ സേവനം ലഭ്യമാക്കി. ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ഉയർന്ന നിലവാരമുള്ള വോയ്‌സ് കോളിങ് നൽകാൻ വോൾട്ടി സേവനം സഹായിക്കും. ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിച്ച് വീഡിയോ, വോയ്‌സ് കോളുകൾ ലഭ്യമാകുകയും ചെയ്യും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് സൌജന്യമായി 4ജി സിം നേടാം

4ജി സിം

4ജി സിം കാർഡുകൾ കൈവശമുള്ള ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസിൽ വോൾട്ടി സേവനം ആക്ടിവേറ്റ് ചെയ്യുന്നതിന് ഒരു റിക്വസ്റ്റ് അയയ്‌ക്കാം. ഉപയോക്താവ് ഒരു 4ജി വോൾട്ടി സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്‌സെറ്റ് ഉപയോഗിക്കുന്നുവെന്ന് ആദ്യം ഉറപ്പാക്കണം. തുടർന്ന് എസ്എംഎസിലൂടെ ഈ സേവനം ആക്ടിവേറ്റ് ചെയ്യാം. 53733 എന്ന നമ്പരിലേക്ക് "ACT VOLTE" എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ഈ മെസേജ് അയച്ചാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ സേവനം ലഭ്യമാകും.

ബി‌എസ്‌എൻ‌എൽ
 

നിലവിലുള്ള ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ കമ്പനിയുടെ 2ജി, 3ജി സിം കാർഡ് ഉപയോഗിക്കുകയാണെങ്കിൽ അവരുടെ സ്മാർട്ട്‌ഫോണുകളിൽ വോൾട്ടി സേവനം ലഭ്യമാകുകയില്ല. പുതിയ 4ജി സിം കാർഡ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബി‌എസ്‌എൻ‌എൽ റീട്ടെയിൽ ഷോപ്പ് സന്ദർശിക്കാം. 20 രൂപ മാത്രം വിലയുള്ള ഒരു പുതിയ സിം കാർഡ് ലഭ്യമാകും. ചില സർക്കിളുകളിൽ 4ജി സിം കാർഡ് സൌജന്യമായും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാം

ബിഎസ്എൻഎൽ ഇന്ത്യയിൽ മുഴുവനും 4ജി ലഭ്യമാക്കുന്നു

ബിഎസ്എൻഎൽ ഇന്ത്യയിൽ മുഴുവനും 4ജി ലഭ്യമാക്കുന്നു

ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും 4ജി ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. ഒരു ഹൈബ്രിഡ് 4ജി പ്ലാനാണ് ബി‌എസ്‌എൻ‌എൽ നടപ്പാക്കുന്നത്. ഇതിൽ 50,000 സൈറ്റുകൾ ഇന്ത്യൻ വെണ്ടർമാർക്കും ബാക്കി 57,000 സൈറ്റുകൾ ആഗോള വെണ്ടർമാർക്കും നൽകും. കൃത്യസമയത്ത് പ്രൂഫ് ഓഫ് കൺസെപ്റ്റ് (പിഒസി) ക്രിയേറ്റ് ചെയ്യാൻ കഴിയുമെങ്കിൽ വിദേശ കമ്പനികൾക്കായി നീക്കിവച്ചിരിക്കുന്ന 57,000 സൈറ്റുകളുടെ ടെണ്ടർ പ്രക്രിയയിൽ ഇന്ത്യൻ വെണ്ടർമാർക്കും പങ്കെടുക്കാമെന്ന് കമ്പനി അറിയിച്ചു.

4ജി റോൾഔട്ട്

14 മാസത്തിനുള്ളിൽ 4ജി ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എൻഎല്ലിനുള്ളത്. കമ്പനികളിൽ നിന്നോ സർക്കാരിൽ നിന്നോ എന്തെങ്കിലും കാലതാമസമുണ്ടായാൽ 4ജി റോൾഔട്ട് വീണ്ടും വൈകും. ഇന്ത്യയിൽ ഹൈബ്രിഡ് 4ജി പുറത്തിറക്കാൻ ബി‌എസ്‌എൻ‌എൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (ഡിഒടി) അനുമതി തേടിയിരുന്നു. രാജ്യത്ത് 4ജി സമയബന്ധിതമായി റോൾ ഔട്ട് ചെയ്യുന്നതിനെ ആശ്രയിച്ചാണ് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പ് എന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് കമ്പനി അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഇന്ത്യയിലെ എല്ലായിടത്തും 4ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 397 പ്ലാൻ 2 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും നൽകുന്നു

Most Read Articles
Best Mobiles in India

English summary
BSNL is all set to launch a 4G network across India. BSNL 4G VoLTE services are available in some circles including Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X