രാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായി

|

ബിഎസ്എൻഎൽ ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ പോകുന്നു. ഇതിനായുള്ള കോർ നെറ്റ്വർക്ക് ട്രയലുകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ഇനി ആറ് മാസത്തിനുള്ളിൽ 4ജി സേവനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസുമായുള്ള (ടിസിഎസ്) പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും അവ വിജയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

കോർ നെറ്റ്‌വർക്ക് ട്രയലുകൾ

ഫെബ്രുവരി 28ന് തന്നെ കോർ നെറ്റ്‌വർക്ക് ട്രയലുകൾ പൂർത്തിയായെന്നും ഇപ്പോൾ റേഡിയോ നെറ്റ്‌വർക്കുകൾക്കായുള്ള ട്രയലുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത് ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു,. മെട്രോ നഗരങ്ങളിൽ 4ജിക്ക് വേണ്ടി ബിഎസ്എൻഎൽ ഇതിനകം തന്നെ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ആദ്യം ബിഎസ്എൻഎൽ 4ജി സേവനം എത്തുന്നതും ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ആയിരിക്കും.

ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഇതിനകം ഒരു ലക്ഷത്തിലധികം സൈറ്റുകൾ 4ജിക്കായി നവീകരിച്ചിട്ടുണ്ടെന്നും വരുന്ന നാലോ ആറോ മാസത്തിനുള്ളിൽ ഇത് ലോഞ്ച് ചെയ്യുമെന്നും ബിഎസ്എൻഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബിഎസ്എൻഎൽ 2022 ഏപ്രിലിൽ 4ജി ഉപകരണങ്ങൾക്കായി ഓർഡർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ 4ജി കൊണ്ടുവരാനുള്ള പരിശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. 2022ൽ ഇത് പൂർത്തിയാകുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന പ്രതീക്ഷ.

4ജി നെറ്റ്‌വർക്കുകൾ
 

കവറേജിന്റെയും വേഗതയുടെയും കാര്യത്തിൽ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്ന അതേ നിലവാരം നൽകാനാണ് ബിഎസ്എൻഎല്ലിന്റെ സ്വദേശീയ 4ജി നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ പദ്ധതികളിൽ പല തടസങ്ങളും നേരിട്ടിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് ഉപകരണങ്ങൾ നിർമ്മിക്കാനും അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കാനുമുള്ള കരാറുകളുടെ പേരിൽ ആയിരുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരൊന്നും ചെയ്യാത്ത രീതിയിൽ ഇന്ത്യയിലെ തന്നെ കമ്പനികളുമായി സഹകരിച്ച് 4ജി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എൻഎഎല്ലിനുള്ളത്.

ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളുംബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും

ടെലിക്കോം ഓപ്പറേറ്റർ

4ജി നെറ്റ്വക്ക് രാജ്യത്ത് എല്ലായിടത്തും ലഭ്യമായി കഴിഞ്ഞാൽ അത് ബിഎസ്എൻഎല്ലിന് വിപണിയിൽ കരുത്ത് നേടാൻ സഹായിക്കുമെന്ന് ഉറപ്പാണ്. സ്വകാര്യ കമ്പനികളെക്കാൾ മികച്ച പ്ലാനുകൾ നൽകുന്ന ടെലിക്കോം ഓപ്പറേറ്റർ തങ്ങളുടെ സേവനം കൂടുതൽ മികച്ചതാക്കുമ്പോൾ തീർച്ചയായും ഉപയോക്താക്കൾ വർധിക്കും. രാജ്യത്തുടനീളം ഹോംഗ്രൗൺ 4ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കാൻ സഹായിക്കുന്നതിന് ദീർഘകാലമായി ബിഎസ്എൻഎല്ലുമായി ചേർന്ന് പ്രവർത്തിക്കുന്ന ടിസിഎസിന് ഇത് വലിയ നേട്ടമായിരിക്കും. ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന കൃത്യമായ തിയ്യതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പ്രീപെയ്ഡ് പ്ലാനുകളിലെ ഈ ഓഫർ അവസാനിക്കുന്നു

പ്രീപെയ്ഡ് പ്ലാനുകളിലെ ഈ ഓഫർ അവസാനിക്കുന്നു

ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ കമ്പനി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന അധിക വാലിഡിറ്റി മാർച്ച് 31ന് അവസാനിക്കാൻ പോകുന്നു എന്നത് കൂടിയുണ്ട്. രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ബിഎസ്എൻഎൽ ഈ ഓഫർ നൽകുന്നുണ്ട്. 2999 രൂപയ്ക്കും 2399 രൂപയ്ക്കും ലഭ്യമാകുന്ന പ്ലാനുകളിലാണ് അദിക വാലിഡിറ്റി നൽകുന്ന ഓഫറുള്ളത്. 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഓഫർ മാർച്ച് 31ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുന്നത്. സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ഇപ്പോൾ 455 ദിവസത്തെ വാലിഡിറ്റിയാണ് ഇപ്പോൾ നൽകുന്നത്. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്.

30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

2399 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 2399 രൂപ പ്രീപെയ്ഡ് പ്ലാനും അധിക വാലിഡിറ്റി നൽകുന്നു. ഈ പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് സാധാരണ ഉള്ളത്. പ്രത്യേക ഓഫറിന്റെ ഭാഗമായി ഈ പ്ലാൻ മാർച്ച് 31 വരെ അധിക വാലിഡിറ്റി നൽകുന്നു. ഉപയോക്താക്കൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതോടെ പ്ലാനിന്റെ മൊത്തം വാലിഡിറ്റി 425 ദിവസമായി വർധിക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു.

Best Mobiles in India

English summary
BSNL is rolling out 4G all over India. The core network trials for this have been completed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X