60 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ജിയോ, എയർടെൽ, വിഐ എന്നിവയെ കടത്തിവെട്ടി ബിഎസ്എൻഎൽ

|

ബി‌എസ്‌എൻ‌എൽ രണ്ട് ദിവസം മുമ്പാണ് 447 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. സ്വകാര്യ ടെലിക്കോം കമ്പനികൾ ദിവസവും ഡാറ്റ നിയന്ത്രണം ഇല്ലാത്ത പ്ലാനുകൾ പുറത്തറക്കിയതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലും സമാനമായ പ്ലാൻ അവതരിപ്പിച്ചത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കും നിശ്ചിത ജിബി ഡാറ്റ എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ദിവസേനയുള്ള ഡാറ്റ നിയന്ത്രണങ്ങൾ ഈ പ്ലാനിൽ ഇല്ല. അതുകൊണ്ട് തന്നെ പ്രതിദിന ഡാറ്റ ലിമിറ്റ് അവസാനിക്കുമെന്ന പേടിയില്ലാതെ ഡാറ്റ ഉപയോഗിക്കാം.

60 ദിവസം വാലിഡിറ്റി

60 ദിവസം വാലിഡിറ്റിയും മൊത്തം വാലിഡിറ്റി കാലയളവിലേക്കും ഉപയോഗിക്കാൻ എഫ്യുപി ലിമിറ്റ് ഇല്ലാതെ നിശ്ചിത ഡാറ്റയും നൽകുന്ന പ്ലാൻ ആദ്യം ആരംഭിച്ചത് ജിയോയാണ്. ജിയോ ഇത്തരത്തിൽ 5 പ്ലാനുകൾ വിവിധ വാലിഡിറ്റിയുമായി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 60 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാൻ വിഐയുടെ എയർടെല്ലും അവതരിപ്പിച്ചു. ഏറ്റവും അവസാനമാണ് ബിഎസ്എൻഎൽ ഇത്തരമൊരു പ്ലാൻ അവതരിപ്പിച്ചത്. പക്ഷേ ആനുകൂല്യങ്ങൾ പരിശോധിക്കുമ്പോൾ ബിഎസ്എൻഎൽ പ്ലാനാണ് ഏറ്റവും മികച്ചത്.

സ്വകാര്യ കമ്പനികൾക്ക് പിന്നാലെ ഡാറ്റ നിയന്ത്രണമില്ലാത്ത കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽസ്വകാര്യ കമ്പനികൾക്ക് പിന്നാലെ ഡാറ്റ നിയന്ത്രണമില്ലാത്ത കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

ബി‌എസ്‌എൻ‌എൽ 447 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 447 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 447 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി ദിവസവുമുള്ള ഡാറ്റാ നിയന്ത്രണങ്ങളില്ലാതെ 100 ജിബി ഡാറ്റയും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ഇറോസ് നൗ എന്റർടൈൻമെന്റ് സേവനങ്ങൾ അടക്കമുള്ള ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു.

ജിയോ 447 രൂപ പ്ലാൻ

ജിയോ 447 രൂപ പ്ലാൻ

ജിയോയുടെ 447 രൂപ വിലയുള്ള പ്ലാൻ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്ന മറ്റൊരു ആനുകൂല്യം. ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ ടിവി എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

ഒരു വർഷം വാലിഡിറ്റിയുള്ള ജിയോയുടെ കിടിലൻ പ്ലാനുകൾഒരു വർഷം വാലിഡിറ്റിയുള്ള ജിയോയുടെ കിടിലൻ പ്ലാനുകൾ

വോഡഫോൺ ഐഡിയ 447 രൂപ പ്ലാൻ

വോഡഫോൺ ഐഡിയ 447 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനിന് സമാനമായ ആനുകൂല്യങ്ങളോടെയാണ് വോഡഫോൺ ഐഡിയയുടെ 447 രൂപ പ്ലാനും വരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 60 ദിവസത്തേക്ക് 50 ജിബി ഡാറ്റ നൽകുന്നു. പ്ലാനിൽ പ്രതിദിന ഡാറ്റാ നിയന്ത്രണമില്ല. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. വിഐ മൂവീസ്, ടിവി ക്ലാസിക്ക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

എയർടെൽ 456 രൂപ പ്ലാൻ

എയർടെൽ 456 രൂപ പ്ലാൻ

ഭാരതി എയർടെൽ സമാനമായ പ്ലാൻ നൽകുന്നുണ്ട് എങ്കിലും ഇതി വില അൽപ്പം കൂടുതലാണ്. 456 രൂപയ്ക്ക് ഇത് മുകളിൽ സൂചിപ്പിച്ച ജിയോ, വിഐ എന്നിവയുടെ 447 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്. 9 രൂപയാണ് ഈ പ്ലാനിന് മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ കൂടുതൽ അൺലിമിറ്റഡ് വോയിസ് കോളങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ എന്നിവ 60 ദിവസത്തേക്ക് നൽകുന്ന പ്ലാൻ 50 ജിബി ഡാറ്റയും നൽകുന്നു. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ 3ജിബി വരെ 4ജി ഡാറ്റ നൽകുന്ന പുതിയ രണ്ട് താരിഫ് വൌച്ചറുകൾ അവതരിപ്പിച്ചുബിഎസ്എൻഎൽ 3ജിബി വരെ 4ജി ഡാറ്റ നൽകുന്ന പുതിയ രണ്ട് താരിഫ് വൌച്ചറുകൾ അവതരിപ്പിച്ചു

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ മൊത്തത്തിൽ പരിശോധിക്കുമ്പോൾ ബി‌എസ്‌എൻ‌എല്ലിന്റെ പ്ലാൻ 60 ദിവസത്തേക്ക് കൂടുതൽ ഡാറ്റ നൽകുന്നു. സ്വകാര്യ ഓപ്പറേറ്റർമാരേക്കാൾ ഇരട്ട ഡാറ്റയാണ് ബി‌എസ്‌എൻ‌എൽ നൽകുന്നത്. ഒ‌ടി‌ടി സബ്‌സ്‌ക്രിപ്‌ഷനുകളിൽ മാത്രമാണ് ജിയോ, വിഐ പ്ലാനുകൾ വ്യത്യാസപ്പെടുന്നത്. എയർടെൽ പ്ലാനിന് വിലയും കൂടുതലാണ്. ബിഎസ്എൻഎല്ലിന്റെ പ്ലാൻ മികച്ചതാണ് എങ്കിലും ഇന്ത്യയിൽ എല്ലായിടത്തും 4ജി ഇല്ല എന്നത് കമ്പനിക്ക് തിരിച്ചടിയാണ്.

Best Mobiles in India

English summary
BSNL, Jio, Airtel and Vi offer the best plans with 60 days validity. In This Catagory BSNL plan offers more benefits than other telcos

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X